അനിയൻ മിഥുനുമായുള്ള സൗഹൃദം അവസാനിപ്പിച്ച് റിനോഷ്?; ഒടുവിൽ കാരണം വെളിപ്പെടുത്തി അനിയൻ മിഥുൻ
ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കത്തിൽ അനിയൻ മിഥുൻ സൗഹൃദം പുലർത്തിയിരുന്നത് അഖിൽ മാരാർ, ഷിജു, വിഷ്ണു എന്നിവരുമായിട്ടായിരുന്നു. എന്നാൽ ഗെയിം മുറുകിയപ്പോൾ അനിയൻ ഇവരുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയും പിന്നീട് റിനോഷുമായി കൂട്ടുകൂടുകയും ചെയ്തു. റിനോഷ്-മിഥുൻ ബന്ധത്തെ ദാസൻ-വിജയൻ കോമ്പോ എന്ന് വരെ ആരാധകർ ആഘോഷിച്ചിരുന്നു.
എന്നാൽ ഹൗസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ആ സൗഹൃദത്തിൽ വിള്ളൽ വീണിരിക്കുകയാണ്. തങ്ങളുടെ ബന്ധത്തിൽ സംഭവിച്ചത് എന്താണെന്ന് തുറന്നുപറയുകയാണ് ഇപ്പോൾ മിഥുൻ. 'സ്മാർട് പിക്സ് മീഡിയയ്ക്ക ്നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ആദ്യം ബിഗ് ബോസിൽ ഞങ്ങൾ നാല് പേരായിരുന്നു. ഞാൻ അഖിൽ മാരാർ, ഷിജു ചേട്ടൻ, വിഷ്ണു. എന്നാൽ ഞാൻ പതുക്കെ അതിൽ നിന്ന് മാറി. ബിഗ് ബോസ് ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങ്ങൾ പുറത്ത് നിന്ന് കാണുന്നതും ഞങ്ങൾ അകത്ത് കളിക്കുന്നതും വേറെ വേറെ സാധനങ്ങളാണ്. അഖിലേട്ടനും വിഷ്ണുവുമൊക്കെ ഗെയിം എന്ന നിലയ്ക്ക് നല്ല രീതിയിലായിരുന്നു കളിച്ച് കൊണ്ടിരുന്നത്. എന്നാൽ എനിക്ക് അത് ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല.
ഇങ്ങനെയൊക്കെ ചെയ്യണോ, മറ്റുള്ളവരുടെ അവസരങ്ങൾ കളയണോയെന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നു. അങ്ങനെ ഞാനും അഖിലേട്ടനും എതിർപക്ഷത്തായി. രണ്ട് ടീം എന്ന നിലയ്ക്കായിരുന്നു പോയത്. അഖിലേട്ടനെ എനിക്ക് ഇഷ്ടല്ലാതെയായി. അഖിലേട്ടന് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നുവെന്നാണ് ഞാൻ കരുതിയത്. പക്ഷേ ആ സമയത്ത് വിഷ്ണുവിന് എന്നോട് ഇഷ്ടം തന്നെയായിരുന്നു. വിഷ്ണുവിനെ അകറ്റുമ്പോഴും വിഷ്ണുവിന് എന്നോട് സ്നേഹമുണ്ടെന്ന് ഞാൻ റിനോഷിനോടും പറഞ്ഞിട്ടുണ്ട്.
ഞാനും റിനോഷുമായിട്ടായിരുന്നു പിന്നീട് കമ്പനി. റിനോഷ് വളരെ നൻമയുള്ള മനുഷ്യനാണ്. പറയേണ്ട സമയത്ത് കൃത്യമായ നിലപാട് പറയുന്ന ആളാണ്. റിനോഷ് നല്ല വ്യക്തിയാണ്. അങ്ങനെയാണ് ഞാനും റിനോഷും കമ്പനിയാകുന്നത്. ബിഗ് ബോസിൽ നിന്നും പുറത്തുപോയപ്പോഴാണ് മനസിലായത് എനിക്കേ അഖിലേട്ടനയൊക്കെ ഇഷ്ടം ഇല്ലാതിരുന്നുള്ളൂ. പക്ഷേ അവർക്ക് എന്നെ ഇഷ്ടമായിരുന്നുവെന്ന്.
ഒരിക്കലും അഖിലേട്ടന്റെ പിന്തുണ കണ്ടിട്ടല്ല തിരിച്ച് വന്നപ്പോൾ അവർക്ക് അരികിലേക്ക് പോയത്.അതിന്റെ ആവശ്യം എനിക്കില്ല. കാരണം എന്റെ ഗെയിം അവിടെ തീർന്നതാണ്. ഞാൻ അവരെ തെറ്റിധരിച്ചതാണ്. എന്നെ ഇന്നേവരെ അഖിലേട്ടനെ നോമിനേറ്റ് ചെയ്തിട്ടേ ഇല്ല. വിഷ്ണവും. ഇവരുമായിട്ട് ഞാൻ എപ്പോഴെങ്കിലും തല്ല് കൂടിയാൽ തന്നെ അവർക്ക് എന്നോട് സ്നേഹമാണ്. അഖിലേട്ടൻ കരയുന്നതൊക്കെ ഞാൻ കണ്ടതാ.
എന്റെ കൂട്ടുകാരൊക്കെ പറഞ്ഞിരുന്നു അവർക്ക് നിന്നെ ഭയങ്കര ഇഷ്ടമായിരുന്നു നീയാണ് അവരെ വിട്ട് പോയതെന്നൊക്കെ. അവരെ ഞാൻ മനസിലാക്കിയിരുന്നില്ല. കയറിയപ്പോൾ ആ തെറ്റ് തിരുത്തണമായിരുന്നു. എനിക്ക് ഒരാവശ്യത്തിന് അവരെ വിളിച്ചാൽ ഇപ്പോഴും അവർ വരുമെന്ന് എനിക്ക് അറിയാം.
ബിഗ് ബോസിൽ നിന്നും ഞാൻ പുറത്തിറങ്ങിയപ്പോൾ ഞാൻ പറഞ്ഞ കഥ റിനോഷ് പറഞ്ഞുകൊടുത്തതാകാം എന്ന് അഖിലേട്ടനും ഷിജു ചേട്ടനും സംസാരിക്കുന്നൊരു വീഡിയോ ഞാൻ കണ്ടിരുന്നു. എന്നാൽ അല്ലെന്ന് വിശദീകരിച്ച് അപ്പോൾ തന്നെ ഞാനൊരു വീഡിയോ ചെയ്തിരുന്നു. ആ വീഡിയോയിൽ ഞാൻ മറ്റൊരു കാര്യം കൂടി പറഞ്ഞു. ഷിജു ചേട്ടനും അഖിലേട്ടനും അത് അറിയാതെ പറഞ്ഞതായിരിക്കുമെന്ന്. എന്നാൽ അത് റിനോഷിന് ഇഷ്ടായില്ല. റിനോഷ് ഒരു അഭിമുഖത്തിൽ പറഞ്ഞത് മിഥുനിൽ തനിക്ക് ഏറ്റവും ഇഷ്ടമായത് അവന്റെ ചങ്കൂറ്റമായിരുന്നുവെന്നും വിശദീകരണ വീഡിയോ ഇട്ടപ്പോൾ ആ ചങ്കൂറ്റം കണ്ടില്ലെന്നുമായിരുന്നു.
എന്നെ സംബന്ധിച്ച് ഞാനവിടെ കൊടുത്തത് സ്നേഹമാണ്. കാരണം ഗെയിം കളിഞ്ഞല്ലോ. ഞാൻ ചേട്ടൻമാരെ പോലെ കാണുന്ന ആളുകളാണ് അഖിലും ഷിജു ചേട്ടനും. ആ സമയത്ത് ഞാൻ പുറത്ത് വന്നിട്ട് അവർക്കെതിരെ നെഗറ്റീവ് പറയേണ്ട കാര്യം ഇല്ല. വോട്ട് കയറിക്കൊണ്ടിരിക്കുന്ന സമയമാണ്. അത് ഞാൻ ഇല്ലാതാക്കണ്ടല്ലോ.റിനോഷിനെ ഞാൻ പൂർണമായും സെയ്ഫ് ആക്കിയിരുന്നു. അവസാന നിമിഷം ഷിജു ചേട്ടനും അഖിലേട്ടനും ഒരു നെഗറ്റീവ് ഞാൻ ആയിട്ട് ഉണ്ടാക്കേണ്ടല്ലോ.
ഗെയിം കഴിഞ്ഞാൽ അത് കഴിഞ്ഞു. ഞാനൊരു സ്പോർട്സ് മാനാണ്. ഗെയിമിലെ കാര്യങ്ങൾ അവിടെ തീർന്നു. റിനോഷ് എത്ര പറഞ്ഞാലും എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഞാൻ അവനെ പല തവണ ഫോൺ വിളിച്ചു, പക്ഷേ അവനെടുത്തിട്ടില്ല.എനിക്ക് ഇപ്പോഴും ഇഷ്ടമാണ് അവനെ. ഞാൻ പറഞ്ഞത് അവനെ വേദനിപ്പിച്ചിട്ടുണ്ടാകാം. പുറത്ത് വന്നാൽ സംസാരിക്കാമെന്ന് അവൻ പറഞ്ഞെങ്കിലും അവൻ എന്നെ വിളിച്ചിട്ടില്ല. ഞാൻ സംസാരിക്കാൻ തയ്യാറാണ്. പ്രശ്നം തീർക്കണമെന്നാണ് എനിക്ക് ആഗ്രഹം.












Click it and Unblock the Notifications