എക്സ്ക്ലൂസീവ് എന്ന് മിഥുൻ, ഇത് വേണ്ടിയിരുന്നില്ലെന്ന് വിമർശനം; പിന്നിൽ റോബിൻ ഹേയ്റ്റേഴ്സോ?
ബിഗ്‌ബോസ് മലയാളം സീസൺ 5 ഏറെ വ്യത്യസ്തമായിരുന്ന സീസണായിരുന്നു. മറ്റ് സീസണുകളിൽ സംഭവിക്കാത്ത പലപല അപ്രതീക്ഷിത സംഭവങ്ങളും ഈ സീസണിൽ സംഭവിച്ചിരുന്നു. പ്രേക്ഷകർക്ക് ആദ്യം സീസൺ 5നോട് അത്ര താല്പര്യം തോന്നിയിരുന്നില്ല.. കാരണം നല്ല കണ്ടന്റുകൾ ഒന്നും ബിഗ്‌ബോസ് വീട്ടിൽ നിന്ന് ഉണ്ടാവുന്നില്ലെന്നായിരുന്ന പ്രേക്ഷകരുടെ പരാതി.
എന്നാൽ അവസാനം ആകുമ്പോഴേക്കും അടിമുടിമാറ്റമായിരുന്നു ബിഗ്‌ബോസിനകത്ത് നടന്നത്. ജീവിതത്തിലെ താഴ്ച്ചയും ഉയർച്ചയും പങ്കുവെയ്ക്കാനുള്ള ഒരു ടാസ്‌ക്ക് നടന്നതോടെയാണ് ബിഗ്‌ബോസിനകത്തെ ആദ്യത്തെ ആ സംഭവം നടന്നത്. അനിയൻ മിഥുൻ പറഞ്ഞ അനുഭവം സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ ചർച്ചയായി.

മിഥുന്റെ പ്രണയകഥയാണ് വിവാദമായി. ആർമി ഓറഫീസർ റാംഗിൽ ആയിരുന്നു ആ യുവതിയെന്നും നെറ്റിയിൽ വെടി കൊണ്ടാണ് മരിച്ചത് എന്നൊക്കെയായിരുന്നു മിഥുൻ പറഞ്ഞത്. എന്നാൽ മിഥുൻ പറഞ്ഞത് കള്ളമാണെന്ന തരത്തിൽ സോഷ്യൽമീഡിയിയിൽ ചർച്ച നടന്നു.
ഇതോടെ വിഷയത്തിൽ മോഹൻലാൽ ഇടപെട്ടു പറഞ്ഞ അനുഭവം ശരിയാണോ എന്ന് ചോദിച്ചപ്പോൾ അതേ എന്നായിരുന്നു മിഥുന്റെ ഉത്തരം. എന്നാൽ മിഥുൻ പറഞ്ഞത് കളവാണ് എന്ന് മോഹൻലാൽ വ്യക്തമാക്കി. പുറത്തായ ശേഷം വീണ്ടും ബിഗ്‌ബോസിലേക്ക് തിരിച്ചെത്തിയപ്പോൾ താൻ പറഞ്ഞത് കഥയാണെന്ന് മിഥുൻ സമ്മതിക്കുകയും ചെയ്തിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിൽ മിഥുനെതിരെ വിമർശനം തുടർന്നുകൊണ്ടേയിരുന്നു.
എന്നാൽ ബിഗ്‌ബോസിനകത്തെ മത്സരാർത്ഥികൾ മിഥുനെ മാറ്റിനിർത്തിയില്ല. പഴയപോലെ തന്നെ ഇവർ സൗഹൃദം തുടർന്നു. ബിഗ്‌ബോസിന് പുറത്തിറങ്ങിയിട്ടും മത്സരാർത്ഥികൾ അവരുടെ സൗഹൃദം തുടരുന്നുണ്ട്. എന്നാൽ മിഥുനെ അക്കൂട്ടത്തിൽ ഒന്നും കണ്ടിരുന്നില്ല, എന്നാൽ കഴിഞ്ഞ ദിവസം റോബിന്റെ കൂടെയുള്ളൊരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
എക്‌സ്‌ക്ലൂസീവ് എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് മിഥുൻ റോബിന്റെ ഒപ്പമുള്ള ഫോട്ടോ പങ്കിട്ടത്. എന്നാൽ ഈ ഫോട്ടോയ്ക്ക് വ്യാപക വിമർശനമാണ് വന്നുകൊണ്ടിരിക്കുന്നത്. മിഥുൻ നിങ്ങൾക്കൊരു തെറ്റ് പറ്റി, അത് നിങ്ങൾ തുറന്നുപറഞ്ഞ് മാപ്പ് അപേക്ഷിച്ചതാണ് ഇയാളുടെ കൂടെ കൂടി നിങ്ങളുടെ വില കളയരുത് എന്നാണ് ഒരു കമന്റ്, മിഥുൻ ഒരു പാവം പയ്യനാണ്, പക്ഷേ മൂക്കാമണ്ടയെ സൂക്ഷിക്കണം എന്നാണ് മറ്റൊരു കമന്റ്.
ഞങ്ങൾ ചെയ്ത വോട്ടിന്റെ വില കളയല്ലേ എന്നാണ് മറ്റുചിലർ പറയുന്നത്. റിനോഷിനൊപ്പം ഉള്ള സൗഹൃദം കാണാനാണ് തങ്ങൾക്ക് ഇഷ്ടം എന്നാണ് ചിലർ പറയുന്നത്. അതേസമയം, മിഥുൻ-റോബിൻ സൗഹൃദത്തെ പിന്തുണച്ച് എത്തുന്നവരും ഉണ്ട്. മിഥുനും തമ്മിൽ സൗഹൃദം ഉണ്ടാവട്ടേ എന്നും വിമർശിക്കുന്നവർ വിമർശിക്കട്ടേ എന്നുമാണ് ചിലർ പറയുന്നത്. റോബിന്റെ ഹേയ്‌റ്റേഴ്‌സാണ് ഇത്തരത്തിൽ മോശം കമന്റുകൾ ഇടുന്നതെന്നും ചർച്ചയുണ്ട്.












Click it and Unblock the Notifications