Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനിയിപ്പോ അത് പറ, എന്റെ കഥയില്ലെങ്കിൽ കാണാമായിരുന്നു'! അഖിലിന്റെ ആ കമന്റിന് മിഥുന്റെ മറുപടി!

ബിഗ് ബോസ് മലയാളം സീസൺ 5ൽ അവസാനഘട്ടം ആയപ്പോഴേക്കും വലിയൊരു പ്രശ്‌നം നടന്നിരുന്നു. തങ്ങളുടെ ജീവിതാനുഭവം പങ്കുവെയ്ക്കുന്ന റൗണ്ടിൽ അനിയൻ മിഥുൻ പറഞ്ഞ ഒരു സംഭവം ആയിരുന്നു വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ‌

തന്റെ പ്രണയത്തെക്കുറിച്ചായിരുന്നു. ആർമി ഉദ്യോഗസ്ഥയായ പെൺകുട്ടി തന്നോട് പ്രണയം പറഞ്ഞെന്നും താൻ ആദ്യം അത് സ്വീകരിച്ചില്ലെന്നും പിന്നീട് പ്രണയം പറയാൻ ചെന്നപ്പോൾ അവൾ നെറ്റിയിൽ വെടികൊണ്ട് മരണപ്പെട്ട വാർത്തയാണ് പറഞ്ഞതെന്നും മിഥുൻ പറഞ്ഞിരുന്നു. വികാരഭരിതമായ നിമിഷങ്ങളായിരുന്നു ആ സമയത്ത് ബിഗ് ബോസിനകത്ത് നടന്നത്.

midhun

ആദ്യം അനുഭവം പോകാൻ മടിച്ച് നിന്ന മിഥുനെ നിർബന്ധിച്ച് പറയിപ്പിച്ചത് അഖിലായിരുന്നു. ഇതിന്റെ പേരിൽ അന്ന് ബിഗ് ബോസിനകത്ത് വഴക്ക് നടക്കുകയും ചെയ്തിരുന്നു. താല്പര്യം ഉള്ളവർ പറയട്ടെ എന്ന് എല്ലാവരും പറഞ്ഞപ്പോൾ ഗെയിം എന്താണ് എന്ന് മനസ്സിലാക്കി കളിക്കണം എന്നായിരുന്നു അഖിൽ പറഞ്ഞത്. അങ്ങനെയാണ് മാറി നിന്നിരുന്ന മിഥുന് അനുഭവം പങ്കുവെയ്‌ക്കേണ്ടി വന്നത്.

മിഥുന്റെ കഥ കേട്ട എല്ലാവരും ഇമോഷണൽ ആയിരുന്നു. എന്നാൽ പിന്നീടായിരുന്നു സംഭവത്തിൽ വഴിത്തിരിവ് ഉണ്ടായത്. മിഥുനെ അനുഭവം സിനിമക്കഥ പോലെയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച വന്നു. വലിയ വിമർശനങ്ങൾ മിഥുനെതിരെ സോഷ്യൽ മീഡിയിയൽ ഉയർന്നു.

ഒടുവിൽ ബിഗ് ബോസിന്റെ അവതാരകനായ മോഹൻലാൽ തന്നെ മിഥുനോട് ഈ സംഭവത്തെക്കുറിച്ച് ചോദിച്ചു. അപ്പോഴും മിഥുൻ താൻ പറഞ്ഞതിൽ ഉറച്ചുനിന്നു. എന്നാൽ മിഥുൻ പറഞ്ഞതുപോലുള്ള സംഭവം നടന്നിട്ടില്ലെന്ന് അദ്ദേഹം തെളിവ് സഹതിം വ്യക്തമാക്കി. ഏറ്റവും ഒടുവിൽ ആണ് മിഥുൻ താൻ പറഞ്ഞത് ഒരു കഥയാണെന്ന് തുറന്നുസമ്മതിക്കുന്നത്.

ഇപ്പോൾ വീണ്ടും മിഥുൻ കഥ സംസാര വിഷയമായിരിക്കുകയാണ്. അഖിൽ മാരാർ ഇൻസ്റ്റാ​ഗ്രാമിൽ തന്റെ മക്കളോടൊപ്പം ഒരു ഡാൻസ് വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് മിഥുനേട്ടന്റെ മക്കളേ എന്ന് മിഥുൻ കമന്റിട്ടിരുന്നു.

ഇതിന് പിന്നാലെ മക്കൾക്ക് കൊള്ളാവുന്ന കഥ പറഞ്ഞ് കൊടുക്കെടാ എന്നും അഖിലും കമന്റ് ഇട്ടു. ഇതോടെയാണ് മിഥുൻ പറഞ്ഞ പഴയ കഥയെക്കുറിച്ച് മറ്റുള്ളവർ കമന്റുമായി എത്തുന്നത്. എന്നാൽ അഖിലിന്റെ കമന്റിന് മിഥുൻ മറുപടി നൽകി. ഇനി അത് പറ, എന്റെ കഥ ഇല്ലെങ്കിൽ കാണാമായുരുന്നു കപ്പൽ മുങ്ങിയേനെ എന്നാണ് മിഥുൻ പറഞ്ഞത്, പലരും മിഥുന് മറുപടി നൽകിയിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+