Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയ വിവാഹമായിരുന്നുവെന്ന് അനൂപ്, അറേഞ്ച്ഡ് എന്ന് ഭാര്യയും; ശരിക്കും നടന്നത് ഇങ്ങനെ

ബിഗ് ബോസിലെത്തും മുൻപെ തന്നെ കുടുംബ പ്രേക്ഷകർക്ക് സുപരിചിതനാണ് അനൂപ് കൃഷ്ണൻ. സീതാ കല്യാണം എന്ന സീരിയലിൽ താരം അഭിനയിച്ചിരുന്നു. അനൂപിന്റെ പുതിയ സിനിമ തിയറ്ററിൽ എത്താൻ പോവുകയാണ്. ഇപ്പോൾ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് അനൂപും ഭാര്യ ഐശ്വര്യയും.

മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.2022 ൽ ആയിരുന്നു അനൂപിന്റെയും ഡോക്ടർ‌ ഐശ്വര്യയുടെയും വിവാഹം. ബി​ഗ് ബോസിൽ വെച്ച് തന്നെ അനൂപ് തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നു. പിന്നാലെ ഐശ്വര്യയെ ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

anoop

ഇപ്പോൾ വിവാഹം ലവ് മാരേജ് ആണോ അറേഞ്ച്ഡ് മാരേജ് ആണോ എന്ന ചോദ്യത്തിന് അനൂപ് ലവ് എന്നും ഐശ്വര്യ അറേഞ്ച്ഡ് എന്നുമാണ് മറുപടി നൽകിയത്. പിന്നാലെ രണ്ട് പേരും അങ്ങനെ പറഞ്ഞതിനുള്ള കാരണവും പറയുന്നുണ്ട്.

നമുക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാകുന്നു, സംസാരിച്ചിട്ടാണ് ഇഷ്ടപ്പെടുന്നത്. സമ്മതം ചോദിക്കുന്നു, പെൺകുട്ടി പറയുന്നു എനിക്ക് കുഴപ്പമൊന്നുമില്ല, വീട്ടുകാർ സമ്മതിച്ച് കഴിഞ്ഞാൽ ഓകെയാണെന്ന്. ഇതാണ് പെൺകുട്ടിയുടെ സ്ന്റാന്റ്, ഞാൻ ഇവളുടെ വീട്ടിൽ സംസാരിക്കുന്നു, വീട്ടുകാർ റെഡി. ഇതെന്ത് മാരേജാണ്, ലവ് മാരേജ്, ഇനി എങ്ങനെയാണ് അറേഞ്ച്ഡ് മാര്യേജ് ആവുന്നതെന്ന് പറയൂ, എന്നാണ് അനൂപ് പറയുന്നത്. സമ്മതത്തോടെയാണല്ലോ അതുകൊണ്ട് അറേഞ്ച്ഡ് എന്നാണ് ഐശ്വര്യ പറയുന്നത്.

അതിന് ശേഷം ഒരു സെഗ്മെന്റിന്റെ ഭാഗമായി ബിഗ് ബോസിലെ ധന്യയെ വിളിച്ച് തനിക്ക് ഷർട്ടാണോ ടീ ഷർട്ടാണോ ചേരുന്നത് എന്ന് ചോദിക്കാൻ പറയുന്നുണ്ട്. ധന്യ ഷർട്ടാണ് പറയുന്നതെങ്കിൽ ഐശ്വര്യ ചോദിക്കണം ടീഷർട്ടല്ലേ എന്ന്, ടീഷർട്ടാണെങ്കിൽ ഷർട്ടല്ലേ എന്ന് ചോദിക്കണം എന്ന് പറയുന്നുണ്ട്. ധന്യ ടീ ഷർട്ട് എന്നാണ് പറയുന്നു. ഇതോടെ ഐശ്വര്യ അതെന്താ ചേച്ചി ഷർട്ടല്ലേ നല്ലത് എന്ന് ചോദിക്കുന്നുണ്ട്. ഇതിന് പിന്നാലെ അനൂപ് ഇന്റർവ്യൂവിന്റെ ഭാഗമായാണ് വിളിച്ചതെന്ന് പറയുന്നുണ്ട്.

അതേ സമയം സീരിയലിൽ സജീവമായി നിൽക്കുന്ന സമയത്താണ് അനൂപ് ബി​ഗ് ബോസിൽ എത്തിയത്. ധാരാളം ആരാധകരെ താരം സ്വന്തമാക്കിയിരുന്നു. അഞ്ചാം സ്ഥാനത്ത് എത്താനും താരത്തിന് സാധിച്ചിരുന്നു. വളരെ ജെവുവിനായിട്ട് ബി​ഗ് ബോസിൽ അനൂപ് കളിച്ചതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ​ഗ്രൂപ്പ് കളിക്കാതെ ​ഗെയിം കളിച്ച മത്സരാർത്ഥിയായിരുന്നു താരം. മണിക്കുട്ടന്റെ സീസണിലാണ് അനൂപ് മത്സരിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+