'എന്തായാലും എല്ലാവരും കരുതിയിരിക്കുന്നത് എനിക്ക് പത്ത് നാൽപത് വയസ്സുണ്ടാവുമെന്ന് തന്നെയാണ്'; അപ്സര
ബിഗ് ബോസ് മലയാളത്തിൽ വരുന്നതിന് മുൻപ് തന്നെ അപ്സര രത്നാകരൻ പ്രേക്ഷകർക്ക് പരിചിതയായിരുന്നു. സാന്ത്വനം എന്ന ഹിറ്റ് സീരിയലിൽ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അപ്സരയായിരുന്നു. സീരിയലിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചതെങ്കിലും ബിഗ് ബോസിൽ എത്തിയതോടെ അപ്സരയുടെ ഇമേജ് മാറി.
ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കം മുതൽക്ക് തന്നെ ഏറെ ആരാധകരെ ലഭിച്ച മത്സരാർത്ഥിയായിരുന്നു അപ്സര. ഇപ്പോൾ ഷോയ്ക്ക് ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് അപ്സര. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ ഇന്റർവ്യൂവിലാണ് അപ്സര മനസ്സുതുറക്കുന്നത്. ഒരു ഫോട്ടോ ഷൂട്ടിനെക്കുറിച്ച് അപ്സര പറയുന്നുണ്ട്.

' ഞാനൊരു കിടിലൻ ഫോട്ടോഷൂട്ട് ചെയ്യുന്നത് ഇതാദ്യമായിട്ടാണ് എന്ന് തോന്നുന്നു. അങ്ങനൊരു മോക്കോവർ വേണമെന്ന് എനിക്ക് കുറച്ചധികം ശരീരഭാരമൊക്കെ ഉണ്ടായിരുന്നു. എല്ലാത്തരം ഡ്രസ്സുകളും ഇടണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തടി കൂടുതലുള്ളത് കൊണ്ട് സാധിച്ചില്ല. ഇപ്പോൾ മെലിഞ്ഞതോട് കൂടി ആത്മവിശ്വാസം കൂടി. മെലിയാൻ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്തില്ല.
ബിഗ് ബോസിലേക്ക് പോയത് മാത്രമേയുള്ളൂ. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപേ ഞാൻ എല്ലാവരോടും പറയുമായിരുന്നു അവിടെ പോകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് തടി കുറയ്ക്കുക എന്നതായിരിക്കുമെന്ന്. തടിയുള്ളതിന്റെ പേരിൽ ബോഡി ഷെയിമിംഗ് നിരവധി കിട്ടിയിട്ടുണ്ട്. അങ്ങനെ ഉള്ളവർക്കെ അത് മനസ്സിലാവുകയുള്ളൂ. പ്രായം കൂടുതൽ പറയും, തള്ള ലുക്കാണെന്ന് എന്നൊക്കെയായിരിക്കും കമന്റുകൾ, അപ്സര പറയുന്നു.
താൻ ചെയ്ത കഥാപാത്രങ്ങളും കുറച്ച് പക്വത ഉള്ളതായിരുന്നുവെന്നും അമ്മയുടെ പ്രായമുള്ള ആന്റിമാരൊക്കെ വന്നിട്ട് ജയന്തിയേച്ചി എന്നാണ് വിളിക്കുന്നത് എന്നും താരം പറയുന്നു. ആ ക്യാറക്ടറോടുള്ള ഇഷ്ടം കൊണ്ടായിരിക്കാമെന്നും എന്തായാലും എല്ലാവരും കരുതിയിരിക്കുന്നത് തനിക്ക് പത്ത് നാൽപത് വയസ്സുണ്ടാവുമെന്ന് തന്നെയാണ്. ബിഗ് ബോസിൽ പോയിട്ട് കുറച്ച് കഷ്ടപ്പെട്ടാലും റിസൾട്ട് എന്തായാലും ഉറപ്പാണെന്നും അപ്സര പറയുന്നു.
' ബിഗ് ബോസിൽ പോയത് കൊണ്ട് നല്ല കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിച്ചത്. എന്റെ ഫ്രൊഫഷണിൽ ഒരു ബ്രേക്ക് കിട്ടി. ലുക്കിലും ആളുകൾക്കിടയിലെ ഇംപാക്ട് ആണെങ്കിലുമൊക്കെ മാറ്റം വന്നു. പിന്നെ സാമ്പത്തികമായിട്ടും നേട്ടമാണുണ്ടായത്. പതിനൊന്ന് വർഷമായിട്ട് ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഇത്രയും വർഷം ഞാൻ കഷ്ടപ്പെട്ടിട്ടും കിട്ടാത്ത അത്രയും വലിയ പ്രതിഫലമാണ് ബിഗ് ബോസിലെ മൂന്ന് മാസം കൊണ്ട് കിട്ടിയത്. ' താരം പറയുന്നു.












Click it and Unblock the Notifications