Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുനും ശ്രീതുവും വിവാഹം കഴിക്കുമോ? പുതിയ വീഡിയോയിൽ ത്രില്ലടിച്ച് ആരാധകര്‍, മറുപടി ഇങ്ങനെ

ബിഗ് ബോസ് മലയാളത്തിന്റെ ഓരോ സീസണിലും ആരാധകർ ആഘോഷിക്കുന്ന ഒരു ജോഡി ഉണ്ടാകും. അത്തരത്തിൽ സീസൺ 6 ൽ ആരാധകർ ഏറ്റെടുത്തവരായിരുന്നു അർജുനും നടി ശ്രീതുവും. വളരെ പതുക്കെയായിരുന്നു ഇരുവരുടേയും സൗഹൃദം വളർന്നത്. പക്ഷെ ഈ കൂട്ടുകെട്ട് പ്രണയമാണെന്ന തരത്തിലായിരുന്നു പുറത്ത് ആഘോഷിക്കപ്പെട്ടത്. ശ്രീജുൻ എന്ന പേര് നൽകി അർജുന്റേയും ശ്രീതുവിന്റേയും രസകരമായ നിമിഷങ്ങളെല്ലാം റീലാക്കി ആരാധകർ ആർമി ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കുകയും ചെയ്തു.

ഷോയിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഇത്തരം ചർച്ചകളെല്ലാം ശ്രീതുവും അർജുനും തിരിച്ചറിയുന്നത്. തങ്ങൾക്കിടയിൽ സഹൃദം മാത്രമാണ് ഉള്ളതെന്ന് ഇരുവരും വിശദീകരിച്ചെങ്കിലും ആരാധകർ അത് ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം താഴെ രണ്ട് പേരും ഒന്നിക്കണമെന്നും വിവാഹം കഴിക്കണമെന്നുമുള്ള ആവശ്യങ്ങൾ ആരാധകർ ഉയർത്തി. എന്നാൽ തങ്ങൾക്ക് അങ്ങനെ ചിന്തിക്കാനേ സാധിക്കില്ലെന്നായിരുന്നു ഇരുവരും നൽകിയ മറുപടി.

sreejun2-

അടുത്തിടെ ഇരുവരും വിവാഹ വേഷത്തിലുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരും വിവാഹിതരായെന്ന അഭ്യൂഹം പരന്നു. ഇതോടെ തങ്ങൾ ഒരുമിച്ച് ചെയ്യുന്ന ആൽബത്തിൽ നിന്നുള്ളവയാണ് ചിത്രങ്ങൾ എന്ന് ഇവർ വ്യക്തമാക്കി. ബിഗ് ബോസ് താരവും നടിയുമായ ശരണ്യ നിർമ്മിക്കുന്ന മ്യൂസിക് ആൽബത്തിൽ നിന്നുള്ളവരയായിരുന്നു ചിത്രങ്ങൾ. ഇപ്പോഴിതാ ആ വീഡിയോ റിലീസ് ആകാൻ ഒരുങ്ങുകയാണ്. വീഡിയോയുടെ പ്രമോഷൻ പരിപാടിക്കെത്തിയപ്പോഴും ഓൺലൈൻ മാധ്യമങ്ങൾക്കും ആരാധകർക്കും ചോദിക്കാനുണ്ടായിരുന്നത് ഒറ്റക്കാര്യമാണ്, ഇരുവർക്കും വിവാഹം കഴിച്ചൂടെയെന്ന്. അതിന് ശ്രീതു നൽകിയ മറുപടി ഇങ്ങനെയാണ്

'ഒരുമിച്ച് നിരവധി പേർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവരുമായി ഒന്നിക്കുന്നു എന്ന തരത്തിൽ വാർത്ത വരും. ഇതൊന്നും ഞാൻ കാര്യമാകുന്നില്ല. എന്റെ ജോലി എന്നത് അഭിനയമാണ്. ഞങ്ങൾ തമ്മിൽ യാതൊന്നും ഇല്ലെന്ന് ആളുകൾക്ക് മനസിലാകും', ശ്രീതു പറഞ്ഞു. 'ഞങ്ങളെ ഒന്നിച്ച് കാണണമെന്നാണ് ആളുകൾ ആഗ്രഹിക്കുന്നത്. സ്ക്രീനിൽ കാണാനാണ് ആഗ്രഹം, അല്ലാതെ ഞങ്ങൾ ജീവിതത്തിൽ ഒന്നിച്ച് പോകണമെന്നല്ല', എന്നായിരുന്നു അർജുന്റെ മറുപടി. ഇരുവരുടേയും മറുപടിയിൽ വലിയ അതൃപ്തിയിലാണ് ആരാധകർ. എന്നിരുന്നാലും ശ്രീതുവിനോടും അർജുനോടുമുള്ള ഇഷ്ടത്തിൽ യാതൊരു കുറവുമില്ലെന്നാണ് ആരാധകർ പറയുന്നത്. ഇനിയും ഇതുപോലെ മികച്ച അവസരങ്ങൾ ഇരുവരേയും തേടിയെത്തട്ടേയെന്നും ആരാധകർ ആശംസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+