Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുന്റെയും ശ്രീതുവിന്റെയും വിവാഹം എന്ന്? വീണ്ടും ചർച്ചയായി കല്യാണക്കാര്യം, കാരണമുണ്ട്..

ബിഗ് ബോസ് സീസൺ 6 അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് അർജുൻ -ശ്രീതു കോമ്പോ ഹിറ്റായത്. തുടക്കത്തിൽ രണ്ട് പേർക്കും അത്ര മാത്രം ശ്രദ്ധ ലിഭിച്ചിരുന്നില്ല. എന്നാൽ കോമ്പോ ക്ലിക്കായതോടെ വലിയ പ്രേക്ഷ പിന്തുണ ലഭിക്കുകയും ചെയ്തു. അർജുൻ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയതിരുന്നു.

അർജുനും ശ്രീതു തമ്മിലുള്ള കോമ്പോ കാണാൻ തന്നെയായിരുന്നു പ്രേക്ഷകർക്കും ഇഷ്ടം. ഇരുവരും പ്രണയത്തിലാണെന്നും തുറന്നുസമ്മതിക്കാത്തതാണെന്നുമാണ് ആരാധകർ പറയുന്നത്. തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നാണ് ബിഗ് ബോസിന് പുറത്തിറങ്ങിയപ്പോൾ അർജുനും ശ്രീതുവും പറഞ്ഞത്. അടുത്തിടെ അർജുനും ശ്രീതുവും അഭിനയിച്ച ഒരു ആൽബം പുറത്തിറങ്ങിയിരുന്നു.

arjun

ഇപ്പോൾ മറ്റൊരു ഷോർട് ഫിലിം കൂടി പുറത്തിറങ്ങാൻ പോവുകയാണ്. ബിഗ് ബോസ് 6 ലെ താരങ്ങളെ ഒരുമിച്ച് പല വേദികളിലും കാണാറുണ്ടെങ്കിലും അർജുനേയും ശ്രീതുവിനേയും കാണുന്നത് കുറവാണ്. അർജുനും ശ്രീതുവും ഒന്നിച്ചുള്ള ഫോട്ടോസ് വന്നാൽ പോലും ആരാധകർ അത് വൈറൽ ആക്കാറുണ്ട്.

ഇപ്പോൾ തങ്ങളുടെ പുതിയ ഷോർട്ട് ഫിലിമിന്റെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും ഒന്നിച്ച് എത്തിയിരിക്കുകയാണ്. ഷോർട്ട് ഫിലിമിനെക്കുറിച്ചുള്ള ചോദ്യത്തിനിടെ അർജുന്റെയും ശ്രീതുവിന്റയും വിവാഹക്കാര്യത്തെക്കുറിച്ചും ചോദ്യം ഉയർന്നിരുന്നു.

അർജുന്റെ വിവാഹവും ശ്രീതുവിന്റെ വിവാഹവും ഇപ്പോൾ ഉണ്ടാകുമോ എന്നായിരുന്നു ചോദ്യം. എന്നാൽ കരിയറിലും വർക്കിലുമാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത് എന്ന് അർജുനും ശ്രീതുവും പറയുന്നു. ഇരുവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

അതേ സമയം, അർജുനും ശ്രീതുവും ഒരിക്കൽ പ്രണയം തുറന്നുപറയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബി​ഗ് ബോസിൽ ഉണ്ടാവുന്ന സമയത്ത് അർജുനും ശ്രീതുവും തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായപ്പോൾ പ്രേക്ഷകർ ആ കോമ്പോ ഏറ്റെടുത്തിരുന്നെങ്കിലും ശ്രീതുവിന്റെ അമ്മയ്ക്ക് ഈ കോമ്പോ അത്ര ഇഷ്ടമായിരുന്നില്ല. ബി ബിയിൽ വന്നപ്പോൾ ശ്രീതുവിന് അമ്മ ആ സൂചന നൽകിയിരുന്നു. എന്നാൽ അതിന് ശേഷവും ശ്രീതുവും അർജുനും സൗഹൃദം തുടർന്നു. തുടക്കം മുതൽ ഈ കോമ്പോ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് ആരാധകർ‌ പറഞ്ഞ്. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷമെങ്കിലും പ്രണയം പറയുമെന്നായിരുന്നു ആരാധകർ പറഞ്ഞത്.

എന്നാൽ താനും അർജുനും നല്ല കൂട്ടുകാരാണെന്നും അല്ലാതെ പ്രണയ ബന്ധമോ റിലേഷൻഷിപ്പോ ഇല്ല എന്നും സുഹൃത്തുക്കൾ ആണെന്നും ശ്രീതു പറഞ്ഞിരുന്നു. പുറത്ത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് അകത്തും പെരുമാറിയതെന്നും ദേഷ്യം വരുമ്പോൾ ദേഷ്യപ്പെട്ടിട്ടുണ്ട്, എന്ന് വെച്ച് എല്ലാ വിഷയങ്ങളിലും കയറി ഇടപെടാറില്ലെന്നും ശ്രീതു പറഞ്ഞിരുന്നു. ശ്രീതു നല്ല ഫ്രണ്ടാണ് എന്ന് അർജുനും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+