Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാൾട്ടയിലേക്കൊക്കെ ജോലിക്ക് അയച്ചിരുന്നു, അവിടെ ഹൗസ് കീപ്പിംഗിനൊക്കെയാണ് അയച്ചത്'; അർജുൻ

ബി​ഗ് ബോസ് മലയാളം സീസൺ 6 ലെ ഒരുപക്ഷേ ഏറ്റവും അധികം ആരാധകരെ സ്വന്തമാക്കിയ വ്യക്തി അർജുൻ ആയിരിക്കും. രണ്ടാം സ്ഥാനമാണ് കിട്ടിയതെങ്കിലും ബി​ഗ് ബോസിന് പുറത്തിറങ്ങിയ അർജുന് വൻ സ്വീകരണമാണ് ലഭിച്ചത്. ബി​ഗ് ബോസിനകത്ത് വെച്ച് നടന്ന സിനിമ ഓഡീഷനിൽ അർജുന് സെലക്ഷൻ ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ ഭാവി പ്ലാനുകളെക്കുറിച്ച് സംസാരിക്കുകയാണ് അർജുൻ. ബിഹൈൻഡ് വുഡ്സ് മലയാളത്തിനായി പൂജ നടത്തിയ അഭിമുഖത്തിലാണ് അർജുൻ മനസ്സ് തുറന്നത്.

ബിഗ് ബോസ് യാത്രയിൽ ഹാപ്പിയാണെന്നും ഇറങ്ങിയതിന്റെ ഹാംഗ്ഓവർ ഉണ്ടെന്നും അർജുൻ പറയുന്നു. തനിക്ക് ​ ദേഷ്യം വരാറുണ്ട്. എന്നാൽ വളരെ ക്ഷമയുള്ള ആളാണെന്നും അർജുൻ പറയുന്നു. എനിക്ക് ദേഷ്യമൊക്കെ വരും. പക്ഷേ അവിടെ എന്റെയടുത്ത് വന്ന് ആരും ടിഗർ ആക്കാൻ നിന്നിട്ടില്ല. എനിക്ക് നല്ല ക്ഷമയുണ്ട്. എന്റെ ജീവിതത്തിൽ എനിക്ക് ക്ഷമ വാല്യുബൾ ആയിരുന്നു, അർജുൻ പറഞ്ഞു.

arjun

ഞാൻ എപ്പോഴും മിഷൻ വെച്ച് ജീവിക്കുന്ന വ്യക്തിയാണ്. ബിഗ് ബോസ് എന്നൊരു മിഷൻ വിജയകരമായി പൂർത്തിയാക്കി. ഒരു നടനാവണമെന്ന് വെച്ചാണ് ഞാൻ മോഡലിംഗ് തുടങ്ങിയത്. ആക്ടിംഗിലാണേൽ എന്നെ കൈ പിടിച്ച് കയറ്റാൻ ആരും ഉണ്ടായിരുന്നില്ല. ഓഡീഷനൊക്കെ പോയി കിട്ടിയിട്ടില്ല. ബിഗ് ബോസിൽ വെച്ച് എന്റെ സ്‌കിൽ എന്താണെന്ന് കാണിക്കുക എന്നായിരുന്നു. ബി​ഗ് ബോസിൽ സിനിമയുടെ ഓഡീഷൻ ഉണ്ടാവുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും അർജുൻ പറഞ്ഞു. സീസൺ 4 ന്റെ ഓഡീഷൻ താൻ അറ്റന്റ് ചെയ്തിരുന്നുവെന്നും അർജുൻ പറഞ്ഞു.

കൊച്ചിയാണ് തന്റെ ലൈഫ് ചേയ്ഞ്ച് ചെയ്തതെന്ന് അർജുൻ പറയുന്നു. ഇവിടെയായിരുന്നു ബിഗ് ബോസിന്റെ ഫൈനൽ ഓഡീഷൻ ഉണ്ടായിരുന്നതെന്നും അർജുൻ പറയുന്നു. ലൈഫിൽ പ്ലാൻ ചെയ്തത് പോലെ കാര്യങ്ങളൊക്കെ വന്നുചേരുന്നുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നാണ് അർജുൻ പറയുന്നത്. ഒരു വർഷം കൊണ്ടോ രണ്ട് വർഷം കൊണ്ടോ കിട്ടിയിട്ടില്ലന്നേയുള്ളൂ. ശരിയാകും. സമയം എടുക്കും. ചില ആളുകൾക്ക് കിട്ടും. എനിക്ക് എളുപ്പമായിരുന്നില്ല, അർജുൻ പറയുന്നു.

ബിഗ് ബോസ് മാത്രമല്ല എക്‌സാം എഴുതുന്നതാണെങ്കിലും കുറെ കാര്യങ്ങളുണ്ട് എല്ലാത്തിന് വേണ്ടി എഫോർട്ട് ഇടുകയാണെങ്കിൽ കിട്ടും. എനിക്ക് വേണമെങ്കിൽ ക്വിറ്റ് ചെയ്യാമായിരുന്നു. പഠിത്ത്ം നോക്ക്ി, ജോലി നോക്കി, ഫാമിലി ലൈഫ് നോക്കി പോകാമായിരുന്നു. ദുബായിലേക്കും മാൾട്ടയിലേക്കുമൊക്കെ ജോലിക്ക് അയച്ചത് ഇപ്പോഴും കിടക്കുന്നുണ്ട് ഫോണിൽ.

അവിടെ ഹൗസ് കീപ്പിംഗിനൊക്കെയാണ് അയച്ചത്. അത് ലാസ്റ്റ് ഇയർ ആയിരുന്നു, അപ്പോഴും ഞാൻ ആലോചിച്ചു. ഒരുദിവസമെങ്കിലും ആവുമെന്ന് വിചാരിച്ചു. ഇത്ര മെനക്കെട്ടതല്ലേ, ഈ ഒരു കൊല്ലം കൂടി, ഇത് ലാസ്റ്റ് അറ്റംപ്റ്റ് ആയിരുന്നു, അർജുൻ പറയുന്നു.

100 ദിവസം കഴിഞ്ഞ് ഇറങ്ങുമ്പോൾ ഹൗസിനകത്ത് ഉണ്ടായിരുന്ന ആൾക്കാരെ കാണുമ്പോൾ കംഫർട്ട് തോന്നുന്നുവെന്നും വേറെ ആൾക്കാരെ കാണുമ്പോൾ പുതിയ ആൾക്കാരായി തോന്നുവെന്നും അർജുൻ പറയുന്നു. സിജോയെ വീഡിയോ കോൾ ചെയ്തപ്പോൾ അവനെ കണ്ടല്ലോ എന്ന സന്തോഷം ഉണ്ടായി എന്നും അത് എത്രപേർക്ക് മനസ്സിലാവുമെന്ന് അറിയില്ലെന്നും അർജുൻ വ്യക്തമാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+