'എന്റെ അപ്‌സ് ആന്റ് ഡൗൺസിൽ കൂടെ ഉണ്ടായ ആളാണ് ശ്രീതു'; അർജുൻ ശ്രീതുവിനെക്കുറിച്ച് പറഞ്ഞത്
ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഗ്രാന്റ് ഫിനാലെ കഴിഞ്ഞദിവസമാണ് ഉണ്ടായത്. ജിന്റോ കപ്പ് നേടുകയും ചെയ്തു. അർജുനാണ് രണ്ടാം സ്ഥാനം. തുടക്കത്തിൽ ഒട്ടും ആക്ടീവ് അല്ലാതിരുന്ന, വലിയ കണ്ടന്റൊന്നും ഉണ്ടാക്കാതിരുന്ന അർജുൻ മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് സജീവമായത്. അർജുൻ - ശ്രീതു കോമ്പോയ്ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഇത് അർജുന് വലിയതരത്തിൽ ഗുണം ചെയ്യുകയും ചെയ്തു.
മത്സരം കഴിഞ്ഞ് ഇരുവരും പുറത്തിറങ്ങിയ ശേഷവും അർജുൻ - ശ്രീതു കോമ്പോ തന്നെയാണ് ചർച്ചയിലുള്ളത്. അർജുനും ശ്രീതുവും പ്രണയത്തിലാണോ സുഹൃത്തുക്കളാണോ എന്നൊക്കെയാണ് ഫാൻസിന് അറിയേണ്ടത്. തന്റെ ബിഗ് ബോസ് യാത്രയിൽ ശ്രീതുവിന് വലിയ പങ്കുണ്ടെന്നാണ് അർജുൻ പറയുന്നത്. ബിഗ് ബോസിലെ തന്റെ അപ്‌സ് ആന്റ് ഡൗൺസിൽ കൂടെ ഉണ്ടായ ആളാണ് ശ്രീതുവെന്നും അർജുൻ പറയുന്നുണ്ട്.

PC: arjun____sreethu fan page
ശ്രീതു മാത്രമല്ല സിജോ ആയാലും ജാസ്മിൻ ആയാലും എല്ലാവരുമായും താൻ നല്ല ബോണ്ട് ക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നും ശ്രീതു തനിക്ക് സ്‌പെഷ്യൽ ഫ്രണ്ടാണെന്നും അർജുൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ അർജുൻ - ശ്രീതു വീഡിയോകൾ വൈറലായതിനെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊക്കെ ഉണ്ടെന്ന് മനസ്സിലായത് വൈൽഡ് കാർഡ് വന്നപ്പോഴാണെന്നും തന്റെയും ശ്രീതുവിന്റെയും വീഡിയോകൾ ഇപ്പോൾ കണ്ടുവെന്നും കാണാൻ നല്ല ഭംഗിയുണ്ട് ഇഷ്ടമായെന്നുമാണ് അർജുൻ പറഞ്ഞത്. ഇറങ്ങിയതിന് ശേഷം ശ്രീതു തനിക്ക് റിൽ അയച്ചുതന്നെന്നും അർജൻ പറഞ്ഞു.
അതേ സമയം അർജുൻ നല്ല സുഹൃത്താണെന്നും നല്ല ഒരു മനുഷ്യനാണെന്നും ശ്രീതു പറഞ്ഞിരുന്നു. തനിക്ക് വേണ്ടി പല സമയത്തും കൂടെ നിന്നിരുന്നുവെന്നും ശ്രീതു പറഞ്ഞിരുന്നു. ലവ് ട്രാക്കായിരുന്നോ എന്ന ചോദ്യത്തിന് അർജുനും താനും ശരിക്കും നല്ല സുഹൃത്തുക്കളാണെന്നാണ് ശ്രീതു പറഞ്ഞത്. അതേ സമയം അർജുൻ ശ്രീതു കോമ്പോയുടെ പേരിൽ ശ്രീതുവിന്റെ അമ്മയ്ക്കെതിരെ ഉണ്ടായ വിമർശനങ്ങളെക്കുറിച്ചും ശ്രീതു പറഞ്ഞു.
പുറത്ത് ഇറങ്ങയപ്പോഴാണ് മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നതെന്ന് അറിഞ്ഞതെന്നും അത് തെറ്റിദ്ധാരണ കാരണമാണെന്നും ശ്രീതു പറഞ്ഞു. ഇനി കാര്യങ്ങൾ മനസ്സിലാവുമെന്നും താൻ പുറത്തുവന്നല്ലോ ഞാൻ നിങ്ങളോട് പറയാൻ പോകുന്ന വിശദീകരണത്തിൽ നിന്നും കാര്യം മനസ്സിലാവുെമന്നും ശ്രീതു പറഞ്ഞു.
അർജുനുമായുള്ള കോമ്പോ പുറത്ത് ചർച്ചയായ സമയത്താണ് ശ്രീതുവിന്റെ അമ്മ ബിഗ് ബോസിനകത്ത് എത്തിയത്. അപ്പോഴാണ് അർജുനുമായുള്ള കോമ്പോയോട് താല്പര്യം ഇല്ലെന്ന സൂചന ശ്രീതുവിന്റെ അമ്മ നൽകിയത്. അർജുനോട് ശ്രീതുവിന്റെ അമ്മ അകലം പാലിക്കുകയും ചെയ്തിരുന്നു.
എന്നാൽ അർജുൻറെ സഹോദരിയും അമ്മയും ശ്രീതുവിനോട് നല്ല സ്നേഹത്തിലാണ് പെരുമാറിയത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ശ്രീതുവിന്റെ അമ്മ അർജുനോട് മിണ്ടാത്തത് ശരിയായില്ലെന്നാണ് വമിർശനം ഉണ്ടായിരുന്നു. അതേ സമയം അമ്മ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും അർജുനുമായുള്ള സൗഹൃദം ശ്രീതു കളഞ്ഞില്ല. ബിഗ് ബോസിന് പുറത്തേക്കും ഇവരുടെ സൗഹൃദം വളർന്നിരിക്കുകയാണ്. ഈ കോമ്പോയ്ക്ക് ഏറെ ആരാധകരുമുണ്ട്.












Click it and Unblock the Notifications