Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് പ്രണയമുണ്ട്, അത് പക്ഷേ...'; കൈയ്യിലുള്ളത് ശ്രീതുവിന്റെ മോതിരം, വെളിപ്പെടുത്തി ബിഗ് ബോസ് താരം അർജുൻ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ വെച്ചാണ് അർജുൻ ശ്യാമും നടി ശ്രീതുവും തമ്മിൽ സൗഹൃദം ഉണ്ടാകുന്നത്. ജാസ്മിൻ-ഗബ്രി കൂട്ടുകെട്ടിൽ നിന്നും വ്യത്യസ്തമായി ഇരുവരുടേയും സൗഹൃദത്തിന് ആരാധകർ ഏറെയായിരുന്നു. ഷോയിൽ വെച്ച് വളരെ പതുക്കെയായിരുന്നു ഇരുവർക്കുമിടയിൽ സൗഹൃദം ഉടലെടുത്തത്. അതുകൊണ്ട് തന്നെ വളരെ ജെനുവിനാണ് രണ്ട് പേരും തമ്മിലുള്ള ബന്ധം എന്നായിരുന്നു ആരാധകർ ചൂണ്ടിക്കാട്ടിയത്.

ഷോ കഴിഞ്ഞതിന് ശേഷം ഇരുവരും വലിയ സൗഹൃദമാണ് പിന്തുടരുന്നത്. അകത്ത് ഹിറ്റായ ഈ കോമ്പോ പല പരസ്യങ്ങളിലും ആൽബങ്ങളിലും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മദ്രാസ് മലർ എന്ന പേരിൽ ഇരുവരും അഭിനയിച്ച ഷോർട്ട് ഫിലിമും എത്തിയിരിക്കുകയാണ്. ഈ ഷോർട്ട് ഫിലിമിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇരുവരും നൽകിയ അഭിമുഖങ്ങൾ വൈറലാകുന്നുണ്ട്. ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആരാധകരുടെ ചോദ്യങ്ങൾക്കും ഇരുവരും മറുപടി നൽകി.

sreeju-

അഭിമുഖങ്ങളിൽ എപ്പോഴും ഒരു മോതിരം അർജുൻ ധരിക്കാറുണ്ട്. ഇത് ശ്രീതു നൽകിയതിനാലാണോ അഴിക്കാത്തത് എന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്. അതിന് അർജുൻ നൽകിയ മറുപടി ഇങ്ങനെ-'ശ്രീതുവിനോട് ബിഗ് ബോസിൽ വെച്ച് ഞാൻ ചോദിച്ച് വാങ്ങയതാണ് ആ മോതിരം. എന്നെ സംബന്ധിച്ച് ബിഗ് ബോസ് പ്ലാറ്റ്ഫോം എന്നത് ലൈഫ് ചെയ്ഞ്ചിങ് സ്ഥലമാണ്. ഞാൻ മോതിരം കൊണ്ടുവന്നിരുന്നു. അവർ എനിക്ക് അത് തന്നില്ല. ഇവളുടെ കൈയ്യിൽ കണ്ടപ്പോൾ തരുമോയെന്ന് ചോദിച്ചു, അങ്ങനെ കിട്ടയതാണ്', അർജുൻ വ്യക്തമാക്കി.

നിങ്ങൾ വിവാഹിതരാകുമോ അതോ ആരാധകരെ നിങ്ങൾ പറ്റിക്കുകയാണോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'ഞങ്ങളെ ഇഷ്ടപ്പെടുന്ന ആളുകൾ ഞങ്ങളുടെ കോമ്പോ കാണാൻ ഇഷ്ടമുള്ളവരാണ്. അതെന്നും കാണാം. മറ്റൊന്നും ഇല്ല.', അർജുൻ പറഞ്ഞു.

നിങ്ങൾക്ക് പ്രണയമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന് ശ്രീതു മറുപടി നൽകിയപ്പോൾ തനിക്ക് ഉണ്ടെന്നായിരുന്നു അർജുന്റെ പ്രതികരണം. അതൊരു വ്യക്തിയല്ല, മറിച്ച് വർക്കാണെന്നും ചിരിച്ചുകൊണ്ട് അർജുൻ പറഞ്ഞു. ഇതോടെ ഇത് ശരിക്കും ക്രിഞ്ചായിപ്പോയെന്ന് ശ്രീതു പരിഹസിച്ചു.

'ബിഗ് ബോസിലെ ‍ഞങ്ങളുടെ മൊമന്റ്സ് ഒന്നും ഞങ്ങൾക്ക് ക്രിഞ്ചായി തോന്നിയട്ടില്ല. മാത്രമല്ല ഷോ കഴിഞ്ഞ് വന്നിട്ട് ഞങ്ങള് അതൊന്നും വീണ്ടും കണ്ടിട്ടുമില്ല. ഞങ്ങളുടെ പല റീൽസും കണ്ടിരുന്നു. അതൊക്കെ കാണുമ്പോൾ ചിരിവരും. ആലോചിച്ച് ചിരിച്ചിട്ടുമുണ്ട്. ഇതൊക്കെ എന്താണ് ചെയ്ത് വെച്ചിരിക്കുന്നതൊക്കെ തോന്നാറുണ്ട്', ഇരുവരും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+