'കണ്ണിൽ കനവാക നീ'; വിശ്വസിക്കാനാവാതെ ആരാധകർ; 'ശ്രീതു നിന്റെ അമ്മ ഇതിന് സമ്മതിക്കില്ല'
ബിഗ്‌ബോസ് മലയാളം സീസണ് 6 അവസാനിച്ചിട്ട് മാസങ്ങൾ ആയെങ്കിലും ഇപ്പോഴും മത്സരാർത്ഥികളുടെ വിശേഷം അറിയാനുള്ള കാത്തരിപ്പിലാണ് ആരാധകർ. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ കോമ്പോയാണ് അർജുൻ - ശ്രീതു കോമ്പോ. സീസണിന്റെ തുടക്കത്തിൽ ഈ കോമ്പോ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
എന്നാൽ അവസാനം ആകുമ്പോഴേക്കും അർജുൻ - ശ്രീതു കോമ്പോയ്ക്ക് ധാരാളം ആരാധകരെ ലഭിച്ചു. ഇത് അർജുനും ശ്രീതുവിനും ഏറെ ഗുണം ചെയ്യുകയും ചെയ്തു. ശ്രീതു അവസാനം വരെ നിന്നിരുന്നു. ഫിനാലയ്ക്ക് തൊട്ടുപിന്നാലെയാണ് ശ്രീതു പുറത്തായത്. അർജുൻ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

അർജുനും ശ്രീതുവും തമ്മിൽ പ്രണയത്തിലാണോ എന്ന് ആരാധകർ നിരന്തരം ചോദിക്കുന്ന ചോദ്യമാണ്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് അർജുനും ശ്രീതുവും പറഞ്ഞത്. എങ്കിലും ഇരുവരും പ്രണയത്തിലാവുന്നത് കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് ആരാധകർ പറയുന്നു. എന്തായാലും ഇപ്പോൾ ആരാധകർക്ക് സന്തോഷമാകുന്ന ഒരു വീഡിയോ ആണ് അർജുനും ശ്രീതുവും പങ്കുവെച്ചിരിക്കുന്നത്. ഇരവരും ഒരുമിച്ചുള്ള വീഡിയോ ആണ്. ഈ റൊമാന്റിക് വീഡിയോ ഇപ്പോൾ വൈറലായിക്കഴിഞ്ഞു.
എല്ലാ ശ്രീജുൻ ആരാധകർക്കുമായി സമർപ്പിക്കുന്നു നിങ്ങളുടെ സ്നേഹത്തിനും തുടർന്നും പിന്തുണയ്ക്കും നന്ദി മക്കളെ എന്നാണ് വീഡിയോയ്ത്ത് ഒപ്പം അർജുൻ കുറിച്ചത്. നിരവധി കമന്റികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഞാൻ ഈ റീൽ വീണ്ടും വീണ്ടും നോക്കുന്നത് എന്തിനാണ്.
അവർ തമ്മിലുള്ള ബന്ധം ശരിക്കും മനോഹരഹവും യഥാർത്ഥവുമാണ്. ആ ബന്ധം കാലത്തിനനുസരിച്ച് കൂടുതൽ ശക്തമാകുന്നു. ഉയർച്ച താഴ്ചകളിലൂടെ, അവർ പരസ്പരം കൂടെ നിന്നു, ആശ്വാസത്തിൻ്റെയും പിന്തുണയുടെയും പ്രോത്സാഹനത്തിൻ്റെയും നിരന്തരമായ ഉറവിടം. അവരുടെ ബന്ധം അഭേദ്യമായിരുന്നു, യഥാർത്ഥ സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും ശക്തിയുടെ തെളിവാണ്. പങ്കിട്ട ഓരോ ചിരിയിലും കണ്ണീരിലും കൂടുതൽ ശക്തമായി എന്നാണ് മറ്റൊരു കമന്റ്.
അതേ സമയം ചിലർ രസകരമായ കമന്റുകളും ഇടുന്നുണ്ട്. ശ്രീതു ഇതൊന്നു നിന്റെ അമ്മയ്ക്ക് ഇഷ്ടമാവില്ല, എന്നായിരുന്നു ഒരു കമന്റ്, നേരത്തെ ബിഗ് ബോസിനകത്ത് എത്തിയപ്പോൾ അർജുന്റെ അമ്മ അർജുനുമായുള്ള സൗഹൃദം ഇഷ്ടമല്ലെന്ന സൂചന നൽകിയിരുന്നു. അർജുന് കണ്ടഭാവം കാണിച്ചതുമില്ല. എന്നാൽ ഇതിന് ശേഷമാണ് അർജുനും ശ്രീതുവും തമ്മിലുള്ള സൗഹൃദം ശക്തമാകുന്നത്.
അതേ സമയം അർജുനും ശ്രീതുവും പ്രണയത്തിലാണെന്ന് തോന്നിയിട്ടില്ലെന്നാണ് അർജുന്റെ അമ്മയും സഹോദരിയും പറഞ്ഞിരുന്നു.
അർജുനും ശ്രീതുവും തമ്മിൽ പ്രണയമാണെന്ന് തങ്ങൾക്ക് ഫീൽ ചെയ്തിട്ടില്ലെന്നാണ് ചേച്ചി പറഞ്ഞത്. അർജുനെ തങ്ങൾക്കറിയാം, ശ്രീതുവിനെ പേഴ്‌സണലി അറിയില്ല എന്നാലും വെളിയിലെ ഫാൻസ് ക്രിയേറ്റ് ചെയ്തതാണ് ശ്രീജുൻ എന്നുള്ളത്. പക്ഷേ സന്തോഷം എന്നാണ് അർജുന്റെ ചേച്ചി പറഞ്ഞത്.












Click it and Unblock the Notifications