കല്യാണവേഷത്തിൽ ശ്രീതുവും അർജുനും; മനംനിറഞ്ഞ് ശരണ്യ, എല്ലാംകൊണ്ട് സന്തോഷമായെന്ന് ആരാധകർ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും അധികം ആരാധകരെ സ്വന്തമാക്കിയ കോമ്പോയായിരുന്നു അർജുൻ - ശ്രീതു കോമ്പോ. സീസണിന്റെ തുടക്കത്തിൽ ഈ കോമ്പോ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ അവസാന ഘട്ടത്തിലെത്തിയപ്പോൾ പ്രേക്ഷകുടെ ഇഷ്ട കോമ്പോയായി മാറി. ഇരുവരും പ്രണയത്തിലാണോ എന്ന് ആരാധകർ ചോദിച്ചിരുന്നെങ്കിലും തങ്ങൾ സുഹൃത്തുക്കളാണെന്നായിരുന്നു അർജുനും ശ്രീതുവും പറഞ്ഞത്. അർജുനും ശ്രീതുവും ഒന്നിച്ച വീഡിയോകൾ വൈറൽ ആവാറുമുണ്ട്. ഇപ്പോൾ അർജുൻ - ശ്രീതു ആരാധകർക്ക് സന്തോഷമാകുന്ന മറ്റൊരു കാര്യമാണ് പുറത്തുവന്നിരിക്കുന്നത്.
ബിഗ് ബോസിലെ തന്നെ മത്സരാർത്ഥിയായിരുന്നു ശരണ്യയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. പ്രിയതമ എന്ന മ്യൂസിക് ആൽബത്തിലെ പാട്ടിന്റെ മോഷൻ പോസ്റ്റർ ആണ് ശരണ്യ പങ്കുവെച്ചത്. ശരണ്യയുടെ പ്രൊഡക്ഷൻ ഹൗസാണ് നിർമ്മിച്ചിരിക്കുന്നത് അർജുൻ- ശ്രീതു കോമ്പോയാണ് ഈ പാട്ടിൽ ഒന്നിച്ചെത്തുന്നത്. അർജുനും ശ്രീതുവും വിവാഹ വേഷത്തിലാണ്. ബിഗ് ബോസിലെ തന്നെ സിജോ ഉൾപ്പെടെയുള്ളവരെ മോഷൻ പോസ്റ്ററിൽ കാണാം. എന്തായാലും ശ്രീതുവിനേയും അർജുനേയും ഒരുമിച്ച് കാണാൻ പറ്റുമെന്ന സന്തോഷത്തിലാണ് ആരാധകർ. നിരവധിപേരാണ് ഈ പോസ്റ്ററിന് താഴെ കമന്റുമായി എത്തുന്നത്.

വിവാഹ വേഷത്തിൽ നിങ്ങളെ കാണുമ്പോൾ ശരിക്കും അതിശയകരമായി തോന്നുന്നു, പാട്ട് റിലീസ് ആവുന്നത് വരെ കാത്തിരിക്കാൻ ആവില്ല, ഇത് സത്യമാവാണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എക്സൈറ്റ്മെന്റ് കൂടുന്നു, ശ്രീതുവിനേയും അർജുനേയും കാണാൻ എന്ത് രസമാണ്. സന്തോഷവും കൊണ്ട് ഹൃദയം നിറയുന്നു, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അർജുനും ശ്രീതുവും തമ്മിൽ ഒരു ഇഷ്ടമുണ്ടെന്നും ബിബിയിൽ നിന്ന് ഇറങ്ങുമ്പോൾ അവർ അത് പറയുമെന്നുമായിരുന്നു ആരാധകർ കരുതിയത്. എന്നാൽ തങ്ങൾ സുഹൃത്തക്കൾ ആണ് എന്ന് മാത്രമാണ് രണ്ട് പേരും പറഞ്ഞത്. അതേ സമയം ബിഗ് ബോസിൽ ഉണ്ടാവുന്ന സമയത്ത് അർജുനുമായുള്ള സൗഹൃദം ഇഷ്ടമല്ല എന്ന സൂചന ശ്രീതുവിന്റെ അമ്മ നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഇരുവരും സൗഹൃദം തുടർന്നു.
[[
തുടക്കത്തിൽ അർജുനും ശ്രീതുവിനും കാര്യമായ കണ്ടന്റുകളൊന്നും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കോമ്പോ ഹിറ്റായതോടെ വോട്ടുകളും കൂടി. ശ്രീതുവിന് ഫൈനലിന് തൊട്ട് മുൻപ് വരെ പിടിച്ച് നൽക്കാനും അർജുന് രണ്ടാം സ്ഥാനം നേടാനും സാധിച്ചു. ബിഗ് ബോസിന് ശേഷവും ഈ കോമ്പോ ഹിറ്റാണ്. സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്. ഏറെ വൈകാതെ അർജുൻ- ശ്രീതു കോമ്പോയെ സ്ക്രീൻ കാണാം എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. അതിന്റെ ആദ്യ ഘട്ടം എത്തിയ സന്തോഷത്തിലാണ് ഇവർ.












Click it and Unblock the Notifications