Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുന്റെ മുന്നിൽ 'ഭാവിവധു'; 'കാണാൻ ശ്രീതുവിനെ പോലെ, ആരായാലും ഭാഗ്യവതി'

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചു. ഒന്നാം സ്ഥാനം ജിന്റോയ്ക്കാണ് ലഭിച്ചത്. എന്നാൽ രാണ്ടാം സ്ഥാനം നേടിയ അർജുന്റെ വിജയം ആണ് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്.‌ അവസാനഘട്ടത്തിലായിരുന്നു അർജുൻ ഗംഭീര പ്രകടനം നടത്തി മുന്നിലേക്ക് വന്നത്. ശ്രീതു - അർജുൻ കൂട്ടുകെട്ടും ജനങ്ങൾ സ്വീകരിച്ചിരുന്നു. പുറത്തിറങ്ങിയതിന് ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും കാര്യങ്ങൾ ആണ്.

രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ ബി ബി ഹൗസിൽ വെച്ച് ലവ് ട്രാക്ക് ഉണ്ടായിരുന്നോ എന്നൊക്കെയാണ് ആരാധകർ കൗതുകത്തോടെ ചോദിക്കുന്നത്. തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും പറഞ്ഞത്. ഇപ്പോൾ അർജുന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെ വരയ്ക്കുകയാണ് ഹർഷ പാത്തു. ബിഹൈൻഡ് വുഡ്‌സിന്റെ അർജുൻ ഫാൻസ് മീറ്റിൽ വെച്ചാണ് ഹർഷ ചിത്രം വരച്ചത്. കണ്ണടച്ച ശേഷം അർജുനോട് ഓരോ ഫീച്ചേഴ്‌സ് ചോദിച്ചാണ് ഹർഷ ചിത്രം വരച്ചത്. ആദ്യം കണ്ണിനെക്കുറിച്ചാണ് ചോദിച്ചത്.

arjun

എക്‌സ്പ്രസ്സീവ് ആയിട്ടുള്ള, ഡിസ്‌നി ഐസ് വേണമെന്നാണ് അർജുൻ പറഞ്ഞത്. തന്റെ മൂക്ക് പോലെയുള്ള മൂക്ക് വേണമെന്നും അർജുൻ പറയുന്നു. ഹർഷ വരച്ച ചിത്രം കണ്ട് ഇഷ്ടപ്പെട്ടാൽ ഇത് പോലെയുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന് പുറമെയുള്ള സൗന്ദര്യം കണ്ടിട്ടല്ലല്ലോ കല്യാണം കഴിക്കുക എന്നാണ് അർജുൻ പറയുന്നത്. ഇങ്ങനെയുള്ള കുട്ടിയെ കണ്ടാൽ ക്രഷൊക്കെ തോന്നും. അത് ബിൽഡ് ചെയ്യണമെങ്കിൽ ക്യാറക്ടർ ഒക്കെ പ്രധാനമാണ് എന്നും അർജുൻ പറയുന്നു. ഓവർ ത്രെഡൊന്നും ചെയ്യാത്ത നാച്ചുറൽ പുരികമാണ് ഇഷ്ടമെന്നും അർജുൻ പറയുന്നു.

സാമന്തയെ പോലെ മുഖത്തിന് ഷേയ്പ്പാണ് ഇഷ്ടമെന്നും നോർമൽ ആയിട്ടുള്ള മുടിയാണ് വേണ്ടതെന്നും ജുംക്കിയിടണമെന്നും പറയുന്നു. തനിക്ക് ശാലീന ലുക്കും മോഡേൺ ലുക്കുമൊക്കെ ഇഷ്ടമാണെന്നും അർജുൻ പറഞ്ഞു. ഹർഷ വരച്ച ചിത്രം കണ്ട് നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്. അർജുൻ പറഞ്ഞ ഫീച്ചേഴ്സൊക്കെ ശ്രീതുവിനെ പോലെയാണ് എന്നാണ് അഭിപ്രായം.

അർജ്ജുന് അവൾ ആഗ്രഹിക്കുന്ന പോലെയുള്ള കുട്ടിയെ കിട്ടട്ടെ എന്നിട്ട് അവരുടെ ഇടയിൽ കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ സന്തോഷങ്ങളുമായി ജീവിതകാലം മുഴുവൻ ഇങ്ങനെ സന്തോഷത്തോടെ കഴിയെട്ടെ, അർജുൻ ആ​ഗ്രഹിക്കുന്ന പോലെയുള്ള പെൺകുട്ടിയെ തന്നെ കിട്ടട്ടേ, അർജുന് ശ്രീതുവിനെ ഇഷ്ടമാണെങ്കിൽ അത് ശ്രീതുവിനോട് പറയണം. അർജുനും ശ്രീതുവും ഒന്നിക്കണം എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എന്നാൽ തങ്ങൾ സുഹൃത്തുക്കളാണ് എന്നാണ് ശ്രീതുവും അർ‌ജുനും നേരത്തെ പറഞ്ഞത്.

തന്റെ ബി​ഗ് ബോസ് യാത്രയിൽ ശ്രീതുവിന് വലിയ പങ്കുണ്ടെന്ന് അർജുൻ പറഞ്ഞിരുന്നു. ബി​ഗ് ബോസിലെ തന്റെ അപസ് ആന്റ് ഡൗൺസിൽ കൂടെയുണ്ടായ ആളാണ് ശ്രീതുവെന്നും അർജുൻ പറയുന്നുണ്ട്. ലവ് ട്രാക്കായിരുന്നോ എന്ന ചോദ്യത്തിന് താനും അർജുനും നല്ല സുഹൃത്തുക്കാണെന്നാണ് ശ്രീതു പറഞ്ഞത്. ശ്രീതുവും അർജുനും നല്ല സുഹൃത്തക്കളാണെന്ന് അർജുന്റെ അമ്മയും സഹോദരിയും പറയുന്നു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+