Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻകാമുകന്റെ ആ ആവശ്യത്തോട് നോ പറഞ്ഞു; ഇനി മുന്നിലുള്ള തന്റെ ആ ലക്ഷ്യത്തെക്കുറിച്ചും ആര്യ

ബി​ഗ് ബോസ് മലയാളത്തിൽ എത്തുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് പരിചിതയായിരുന്നു ആര്യ. ബഡായ് ബം​ഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ആരാധകരെ സ്വന്തമാക്കിയത്. ഇതിന് പുറമെ സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ ക്യൂ ആന്റ് എ യിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ആര്യ. നിരവധി ചോദ്യങ്ങളാണ് ആരാധകർ ആര്യയോട് ചോദിച്ചിരിക്കുന്നത്.

ആര്യയോട് ആരാധകരിൽ ഒരാൾ ചോദിച്ച ചോ​ദ്യമായിരുന്നു ജീവിതത്തിൽ ഇതുവരെ പറഞ്ഞ ഏറ്റവും വലിയ നോ എന്താണെന്ന്. ഇതിന് മറുപടിയായി ആര്യ പറഞ്ഞത് ആര്യയുടെ മുൻ കാമുകൻ ആര്യയോട് പറഞ്ഞ ഒരു കാര്യമാണ്. കമ്മിറ്റ് ചെയ്യുകയോ. വിവാഹം ചെയ്യുകയോ ഇല്ല. ഏതാണ്ട് ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ് മാതൃകയിൽ ബന്ധം തുടരാമെന്നായിരുന്നു അയാളുടെ വാദം.

aryua

എന്നാൽ‌ അതുമായി പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്തത് കൊണ്ട് നോ പറഞ്ഞുവെന്നും സ്വന്തം ജീവിതവുമായി മുന്നോട്ട് പോയെന്നും ആര്യ പറയുന്നു. ആ നോ തനിക്ക് ഒരുപാട് വേദനയുണ്ടാക്കിയെങ്കിലും ഏറ്റവും വലുതും മികച്ചതുമായ ആ നോയിലൂടെ ഇപ്പോൾ കൂടുതൽ സമാധാനം അനുഭവിക്കുന്നു എന്ന് ആര്യ പറയുന്നു.

രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും ആര്യ മറുപടി പറയുന്നുണ്ട്. ജീവിതകാലം മുഴുവൻ ഒന്നിച്ച് ജീവിക്കാൻ ഒരാളെ കണ്ടെത്തിയാൽ തീർച്ചയായും വിവാഹം ചെയ്യുമെന്നാണ് ആര്യ പറഞ്ഞത്. വരാനിരിക്കുന്ന ബി ബി മത്സരാർത്ഥികളോട് എന്താണ് പറയാനുള്ളത് എന്ന ചോ​ദ്യത്തിന് ജീവിതത്തിൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ലെങ്കിൽ ഷോയുടെ ഭാ​ഗമാകാം എന്നാണ് മറുപടി പറയുന്നത്.

സ്വപ്നങ്ങളെക്കുറിച്ച് പറയാനുള്ള ചോദ്യത്തിന് സ്വപ്നത്തെക്കാൾ ഉപരി ലക്ഷ്യങ്ങളിലാണ് താൻ വിശ്വസിക്കുന്നത് എന്നാണ് ആര്യ പറഞ്ഞത്. നിങ്ങളെ സ്വപ്നങ്ങളാക്കി അതേ നേടാൻ പ്രവർത്തിക്കണമെന്ന് ആര്യ പറയുന്നു. കൊച്ചിയിൽ സ്വന്തമായി ഒരു വീടാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ആര്യ പറയുന്നു.

എന്തുകൊണ്ട് ബി​ഗ് ബോസുമായി ബന്ധപ്പെട്ട ക​ണ്ടന്റുകളിൽ നിന്ന് മാറിനിന്ന് സമാധാനത്തോടെ നിന്നൂടാ എന്ന ചോദ്യത്തിന്. എന്നെ അതിലേക്ക് വലിച്ചിഴയ്ക്കുമ്പോഴും എന്റെ ഭാ​ഗം പറയണമെന്ന ആവശ്യം വരുമ്പോഴും മാത്രമെ താൻ ഇടപെടാറുള്ളൂ എന്നാണ് ആര്യ പറയുന്നത്.

അത് കേൾക്കണമെന്ന് തോന്നുവർക്ക് കേൾക്കാമെന്നും അല്ലെങ്കിൽ അവ​ഗണിക്കാമെന്നും ആര്യ പറയുന്നു. തങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ട് പോകാൻ എല്ലാവർക്കും അവകാശം ഉണ്ടെന്നും ആര്യ പറഞ്ഞു. അതേ സമയം ഐഡന്റിറ്റി എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത് എന്ന് ആര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+