Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​​ഗ് ബോസ് വീടിനകത്ത് സംഭവച്ചതിനെക്കുറിച്ച് സിബിന്റെ വെളിപ്പെടുത്തൽ; പ്രതികരിച്ച് ആര്യയും പൂജയും

ബി​ഗ് ബോസിന് പുറത്ത് വന്നതിന് ശേഷം എന്താണ് തനിക്ക് സംഭവിച്ചത് എന്ന് പറഞ്ഞിരിക്കുകയാണ് സിബിൻ. ആവശ്യം വന്നാൽ ബാക്കി കാര്യങ്ങൾ കൂടി താൻ പറയുമെന്ന് സിബിൻ പറയുന്നുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സിബിൻ ബി​ഗ് ബോസിൽ തനിക്ക് സംഭവിച്ചത് എന്താണ് എന്ന് പറയുന്നത്. ഞായറാഴ്ചത്തെ എപ്പിസോഡ് കഴിഞ്ഞുണ്ടായതിന്റെ ഫലമായിട്ടാണ് താൻ പിറ്റേദിവസം രാവിലെ ഭയങ്കരമായി തളർന്നുപോയതെന്ന് സിബിൻ പറഞ്ഞിരുന്നു. ഇപ്പോൾ ഈ വീഡിയോയിൽ കമന്റുമായി എത്തിയിരിക്കുകയാണ് ആര്യ ബഡായിയും ബി​ഗ് ബോസിൽ നിന്ന് പുറത്ത് വന്ന പൂജയും.

' ആ എപ്പിസോഡിൽ നീ വളരെ മോശമായി അപമാനിക്കപ്പെട്ടപ്പോൾ നീ ഏത് അവസ്ഥയിലൂടെ കടന്നുപോയതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും !!! നമ്മെളെല്ലാം മനുഷ്യരാണ്, നീ വളരെ ജെനുവിനായിരുന്നു , അതുകൊണ്ടാണ് വല്ലാതെ അപമാനിതനായി നിനക്ക് തോന്നാൻ കാരണം. രണ്ടാഴ്ച നീ അവിടെ ഉണ്ടായിരുന്നു, നീ മികച്ചുനിന്നു !!! നീ ഹൃദയങ്ങളെ കീഴടക്കി, അതാണ് പ്രധാനം... ഇത് നിന്നെ ഉദ്ദേശിച്ച് കൊണ്ട് മാത്രമല്ല, മികച്ച അവസരങ്ങൾക്കായി നമ്മൾ പ്രവർത്തിക്കും അത്രേയുള്ളൂ!!! ഒരുപാട് സ്നേഹം എന്നാണ് ആര്യ കുറിച്ചത്.

bbb

ഞാൻ നേരത്തെ പറഞ്ഞത് പോലെ നിങ്ങൾ മനഃപൂർവ്വം ഒരു വ്യക്തിയെ ദ്രോഹിക്കുന്നില്ലാ എങ്കിൽ നിങ്ങൾ എന്താണോ വിചാരിക്കുന്നത് അത് ചെയ്യുക. എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നുവെന്നാണ് പൂജ കുറിച്ചത്. ഇങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

എന്തിനാടോ പുറത്തേക് വന്നേ... അത്രയും സപ്പോർട്ട് ആയിരുന്നു. ജബ്രികളെ പൊട്ടിക്കാൻ നിങ്ങൾക്കെ പറ്റു. വി ലവ് യൂ . സിബിൻ ബിബി മെറ്റീരിയൽ തന്നെയാണ്. എന്നാല് സ്വഭാവം തീരെ ഉൾകൊള്ളാൻ ആയില്ല. അർജുനെ കുറിച്ച് നിങ്ങള് എത്ര മോശമായാണ് മാറി നിന്ന് സംസാരിച്ചത്? അയാളെ നേരിട്ട് കണ്ട ഉടനെ ചിരിച്ചു സംസാരിക്കുന്നു. വളരെ ഫേക്ക് ആയി തോന്നി.

സിബിൻ ആ കപ്പ്‌ നിങ്ങളുടെ കയ്യിലിരിക്കുന്നത് ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനുള്ള ക്വാളിറ്റി നിങ്ങളിൽ മാത്രേ കണ്ടുള്ളു ആ കൂട്ടത്തിൽ. നിങ്ങളുടെ മാനസികാവസ്ഥ മനസിലാക്കുന്നു. എന്തിനാ സിബിനെ പോയെ .. ഷോ ഇഷ്ടപ്പെട്ടു വരിക ആയിരുന്നു എന്നിങ്ങനെ പോകുന്നു കമന്റുകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+