Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ്ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഒരുപാട് വിവാദങ്ങളും നെഗറ്റീവ്സും വന്നിരുന്നു'; തുറന്നുപറഞ്ഞ് അശ്വിൻ

ബി​ഗ്ബോസ് മലയാളം സീസൺ 4 ലെ മികച്ച മത്സരാർത്ഥിയായിരുന്നു അശ്വിൻ വിജയ്. അശ്വിൻ മജിഷ്യൻ കൂടിയാണ്. അശ്വിൻ തന്റെ ​ഗേ ഐഡന്റിറ്റി തുറന്നുപറഞ്ഞതോടെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു.

പലരും തുറന്നുപറയാനുള്ള അശ്വിന്റെ ധൈര്യത്തെ അഭിനന്ദിച്ചപ്പോൾ ചിലർ ഇത് വിവാദം ആക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ബി​ഗ്ബോസിന് പുറത്ത് വന്നതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ് അശ്വിൻ.

aswin

ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഒരുപാട് വിവാദങ്ങളും നെഗറ്റീവ്‌സും വന്നിരുന്നുവെന്നും എന്നാൽ അത് അഭിമുഖീകരിക്കാൻ പഠിച്ചുവെന്നും അശ്വിൻ പറഞ്ഞു. ‌ ജീവിതത്തിൽ ഉയർച്ച പോലെ തന്നെ വീഴ്ചയും വന്നാൽ മാത്രമേ നമ്മൾ കുറച്ച് കൂടി ബോൾഡ് ആവുകയുള്ളൂവെന്നാണ് അശ്വിൻ പറഞ്ഞത്. വൺഇന്ത്യ മലയാളത്തോട് ആയിരുന്നു അശ്വിന്റെ പ്രതികരണം. ബി​ഗ്ബോസിന് ശേഷം തന്റെ കോൺഫിഡൻസ് വർദ്ധിച്ചുവെന്നും അശ്വിൻ പറഞ്ഞു..

ബിഗ്‌ബോസിന് ശേഷം കോൺഫിഡൻസ് ലെവൽ മാറി. ഇപ്പോൾ എന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നുവെന്ന ചിന്ത എനിക്കില്ല, അവർ എന്ത് വേണമെങ്കിലും ചിന്തിച്ചോട്ടേ, പറഞ്ഞോട്ടെ ഞാനത് കാര്യമാക്കുന്നില്ല. പണ്ട് എന്റെ ലൈഫ് നേർരേഖപോലെ പോവുകയായിരുന്നു, എല്ലാം പോസിറ്റീവ് മാത്രം. ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഒരുപാട് വിവാദങ്ങളും നെഗറ്റീവ്‌സും വന്നതോടെ അത് കൂടി അഭിമുഖീകരിക്കാൻ പഠിച്ചു. നമ്മുടെ ജീവിതത്തിൽ ഉയർച്ച പോലെ തന്നെ വീഴ്ചയും വന്നാൽ മാത്രമേ നമ്മൾ കുറച്ച് കൂടി ബോൾഡ് ആവുകയുള്ളൂ., അശ്വിൻ പറഞ്ഞു.

കഴിഞ്ഞ സീസണിൽ റിനോഷിനോട് ഇഷ്ടം ഉണ്ടെന്ന് താൻ പറഞ്ഞിരുന്നുവെന്നും അത് പറഞ്ഞപ്പോൾ ഇവിടെ ഒരുപാട് നെഗറ്റീവ് കേൾക്കേണ്ടിവന്നിരുന്നുവെന്നും അശ്വിൻ പറയുന്നു. ആൾക്കാർ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. രണ്ടാമത്തെ കാര്യം കൂടിപ്പോയാൽ അവർ ആരും കാണാതെ ഒളിച്ചിരുന്ന് ഫേസ്ബുക്കിൽ അല്ലെങ്കിൽ യുട്യൂബിൽ കമന്റിടും. എത്ര പേർക്ക് നേരിട്ട് വന്ന് സംസാരിക്കാൻ പറ്റും താൻ അത്രമാത്രമേ ചിന്തിക്കുന്നുള്ളുവെന്നും അശ്വിൻ പറയുന്നു.

ഈ കമന്റ് ഇടുന്നവർ എത്ര പേർക്ക് ഒറിജിനൽ അക്കൗണ്ടുണ്ട്. ഗേ, ലെസ്ബിയനെക്കുറിച്ച് പറഞ്ഞപ്പോഴാണ് കൂടുതൽ നെഗറ്റീവ് വന്നത്, ഈ നെഗറ്റീവ് പറയുന്നവർ തന്നെയാണ് രാത്രി വന്നവിട്ട് ഡേറ്റ് ചെയ്യാൻ തൽപര്യം ഉണ്ടോ എന്ന് ചോദിക്കുന്നത്..അതുകൊണ്ട് ആരും നല്ലവരല്ല, ഞാൻ ആരുടേയും നെഗറ്റീവ് പറയാറില്ല., അശ്വിൻ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+