Get Updates
Get notified of breaking news, exclusive insights, and must-see stories!

'വാക്ക് മാറിയതോ, അർത്ഥം അറിയാത്തതോ?'; വീഡിയോ വൈറലായതിന് പിന്നാലെ സെറീനയ്ക്ക് വിമർശനം

ബി​ഗ് ബോസ് മലയാളം സീസൺ 6 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏറെ വൈകാതെ തന്നെ ബി​ഗ് ബോസ് സീസൺ 6 ആരംഭിക്കും. മാർച്ച് 10 ന് ആണ് ബിഗ് ബോസ് സീസൺ 6 ന്റെ ലോഞ്ചിം​ഗ്. സീസൺ 5 അവസാനിച്ചപ്പോൾ ആരാധകർ ഏറെ സങ്കടത്തിലായിരുന്നു. തുടക്കത്തിൽ പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ എപ്പിസോഡുകൾ മുന്നോട്ട് പോകുന്തോറും സീസൺ 5നും ആരാധകരുണ്ടായി.

സീസൺ 5 ൽ ഏറെ ശ്രദ്ധേയായ മത്സരാർത്ഥി ആയിരുന്നു സെറീന, മിസ് ക്വീൻ കേരള 2022 ലൂടെ പ്രശസ്തയായിരുന്നു സെറീന.സെറീനയുടെയും റെനീഷയുടെയും സൗഹൃദം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു, അത് പോലെ ഒരുപാട് കണ്ടന്റ് ഉണ്ടാക്കാനും സെറീനയ്ക്ക് സാധിച്ചിരുന്നു. സെറീന- സാ​ഗർ- ജുനൈസ് കൂട്ടുകെട്ടും ഏറെ ചർച്ചയായിരുന്നു.

CERENA

ബി​ഗ് ബോസിന് ശേഷവും സെറീന സോഷ്യൽ മീഡിയയിൽ സജീവമാണ്. വിവിധ പ്രോ​ഗ്രാമുകളും ഉദ്ഘാടനങ്ങളുമൊക്കെ ആയി തിരക്കിലാണ് സെറീന. ഇപ്പോൾ ഒരു പരിപാടിയ്ക്കിടെ സെറീന പറഞ്ഞ ചില കാര്യങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

ഒരു പരിപാടിയിലെ ഇൻട്രാക്ഷൻ സെക്ഷനിൽ നിന്നുള്ള വീഡിയോ വ്യാപകമിയ പ്രചരിക്കുന്നുണ്ട്. ' മേക്കപ്പ് ചെയ്താലെ കോൺറിഡൻസ് ഉണ്ടാകൂ എന്നില്ല.. കണ്ണാടിയിൽ നോക്കുമ്പോൾ ഓ വാട്ട് എ ചരക്ക് ഐ ആം എന്ന് ഫീൽ ചെയ്യണം. ഞാൻ ഉദ്ദേശിച്ചത് എന്തെന്നാൽ എപ്പോഴും ചിരി നമ്മുടെ മുഖത്ത് ഉണ്ടാവണം.

ഹാപ്പിയായിരിക്കണം. പോസിറ്റീവ് ആയിരിക്കണം. എന്നാണ്, ' ഇതായിരുന്നു സെറീന പറഞ്ഞത്. എന്നാൽ വീഡിയോ വൈറൽ ആയതിന് പിന്നാലെ സെറീനയ്ക്കെതിരെ വിമർശനം ഉയർന്നു. ഒരു സ്ത്രീ തന്നെ സ്ത്രീയെ 'ചരക്ക് ' എന്ന വാക്ക് ഉപയോ​ഗിച്ചത് ശിയായിയല്ല എന്നാണ് പലരം പറയുന്നത്. സെറീന മോട്ടിവേഷൻ ഉദ്ദേശിച്ചത് എങ്കിലും പറഞ്ഞ വാക്ക് ശരിയായില്ലെന്നും ചിലർ പറയുന്നു.

സെറീന പറഞ്ഞത് തീരെ ശരിയായില്ലെന്നും. ഇതിപ്പോൾ വല്ല പുരുഷന്മാരും പറഞ്ഞിരുന്നെങ്കിലും എന്താലും അവസ്ഥ എന്നും ചിലർ ചോദിക്കുന്നു. രൂക്ഷമായിട്ടാണ് ചിലർ സെറീനയെ വിമർശിച്ചിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വിമർശിച്ച് കൊണ്ട് വരുന്നുണ്ട്. എന്തായാലും താൻ പറഞ്ഞ കാര്യത്തിനെതിരെ വരുന്ന വിമർശനങ്ങളോട് സെറീന ഇതുവരെ പ്രതികരിച്ചട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+