ദുബായിൽ സാഗറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സെറീന; ആരാധകർ ആവേശത്തിൽ, നാദിറയുടെ കമന്റ് ഇങ്ങനെ
ബിഗ് ബോസ് മലയാളം സീസൺ 5 അവസാനിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിശേഷം അറിയാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്.
മറ്റ് സീസണുകൾ പോലെയായിരുന്നില്ല ഇത്തവണത്തെ സീസൺ, മത്സരാർത്ഥികൾ തമ്മിൽ ശത്രുത ഉണ്ടായിരുന്നില്ല. ചെറിയ വഴക്കുകളൊക്കെ ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കുകയും ചെയ്യുമായിരുന്നു. ഈ സീസണിന്റെ പ്രധാനപ്പെട്ട പ്രത്യേകത മത്സരാർത്ഥികൾ തമ്മിലുള്ള സൗഹൃദം തന്നെയായിരുന്നു. മറ്റ് സീസണുകൾ പോലെ ലവ് സ്റ്റാട്രർജിയും ഈ സീസണിൽ ഉണ്ടായിരുന്നില്ല.

pc: Instagram
എന്നാലും സാഗറും സെറീനയും തമ്മിൽ പ്രണയം ആണോ എന്ന സംശയം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. പക്ഷേ എന്താണ് കാര്യം എന്ന് ഇവർ മനസ്സ് തുറന്നിരുന്നില്ല. റെനീഷ. സെറീന എന്നിവരും ജൂനൈസും സാഗറും രണ്ട് ഗ്രൂപ്പുകളായിരുന്നു. എന്നാൽ മെല്ലെ സാഗറും സെറീനയിം നല്ല സൗഹൃദത്തിലായി, ഇത് ബിഗ് ബോസ് വീട്ടിനകത്തും സംസാരമായിരുന്നു.
സൗഹൃദത്തിന് അപ്പുറത്തേക്ക് ഇവർ തമ്മിൽ പ്രണയം ഉണ്ടെന്നാണ് പ്രേക്ഷകർ പറഞ്ഞത്. സാഗർ പുറത്തായി പോകുമ്പോൾ സെറീനയെ കാണാൻ ദുബായിലേക്ക് വരുമെന്ന് സാഹർ വാക്ക് കൊടുത്തിരുന്നു. സാഗറും സെറീനയും പ്രണയത്തിൽ ആണോ എന്ന് പ്രേക്ഷകർ സംശയിച്ചിരിക്കുമ്പോഴാണ് സാഗറിനോട് ഉള്ള ഇഷ്ടം നാദിറ തുറന്ന് പറഞ്ഞത് നാദിറ അത് സാഗറിനോട് തുറന്ന് പറഞ്ഞെങ്കിലും സാഗർ പ്രണയമില്ലെന്ന് വ്യക്തമാക്കി.
അതേസമയം ജുനൈസ് തനിക്ക് സെറീനയെ ഇഷ്ടമാണെന്നും തുറന്നു പറഞ്ഞിരുന്നു. അങ്ങനെ ആർക്ക് ആരോടായിരിക്കും പ്രണയം എന്നത് ചോദ്യമായി തന്നെ നിന്നു. ഇപ്പോൾ സാഗറും സെറീനയും ഒരുമിച്ചുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇവരുടെ ഫോട്ടോയ്ക്ക് ധാരാളം കമന്റുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്.
റെനീഷയും നാദിറയുമൊത്തെ കമന്റ് ഇട്ടിട്ടുണ്ട്. ഡിയറൂസ് എന്നാണ് നാദിറയുടെ കമന്റ്, സാഗറീന ഫാൻസിന് ഇന്ന് ചാകര എന്നാണ് റെനീഷയുടെ കമന്റ്. നിങ്ങൾ ഫേയ്ക്കാണ് എന്ന് പറഞ്ഞവർ ഇത് കാണണം എന്നാണ് മറ്റൊരാളുടെ കമന്റ്, നിങ്ങളെ ഒരുമിച്ച് കാണാനാണ് കാത്തിരുന്നത് എന്നാണ് മറ്റാെരു കമന്റ്, നിങ്ങൾ ജീവിതത്തിലും ഒരുമിച്ചിരുന്നെങ്കിൽ എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. അങ്ങനെ കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications