Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവൾ ഞാൻ ബിഗ്ബോസിൽ നിന്ന് പുറത്താകാൻ എന്തോ വ്രതം എടുത്തു, ഞാൻ വീട്ടിലുമെത്തി; ദീപൻ

ബി​ഗ് ബോസ് മലയാളത്തിന് ധാരാളം ആരാധകരുണ്ട് ആദ്യ സീസൺ തൊട്ട് സീസൺ 5 വരെ പ്രേക്ഷകർക്കിടയിൽ ബി​ഗ് ബോസിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആദ്യ സീസണിൽ പേളി, സാബു, ശ്വേത, ശ്രീനിഷ്, ദീപൻ എന്നിങ്ങനെ നിരവധി താരങ്ങളാണ് ഉണ്ടായിരുന്നത്. സാബു ആയിരുന്നു വിജയി. ദീപൻ 28 ദിവസമാണ് ബി ബി ഹൗസിൽ ഉണ്ടായിരുന്നത്.

ഇപ്പോൾ ബി​ഗ് ബോസിൽ നിന്ന് പുറത്തായപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് താരം. മൈൽ സ്റ്റോൺ മേക്കേഴ്സിനോടാണ് ദീപൻ മനസ്സ് തുറന്നത്. കല്യാണം കഴിഞ്ഞ് 45ാം ദിവസമാണ് താൻ ബി​ഗ് ബോസിൽ പോയതെന്നും ഇപ്പോഴും ഹണിമൂണിന് കൊണ്ടുപോയിട്ടില്ലെന്ന പരാതി ഭാര്യയ്ക്കുണ്ടെന്നും ദീപൻ പറയുന്നു.

Deepan

തന്നെ വിവാഹം ചെയ്യാൻ ഭാര്യ എന്തോ വ്രതം എടുത്തിരുന്നെന്നും ആ വ്രതം തീരുന്ന അന്ന് താൻ പെണ്ണ് ​കാണാൻ ചെന്നെന്നും തങ്ങൾ സ്നേഹത്തിലായിരുന്നെങ്കിലും താൻ പെണ്ണ് കാണാൻ ചെല്ലുന്നുണ്ടായിരുന്ന ആ വ്രതം തീർന്ന ദിവസം താൻ പോയി പെണ്ണ് കണ്ടു എന്നാണ് ദീപൻ പറയുന്നത്. ബി​ഗ് ബോസിൽ നിന്ന് പുറത്താകാൻ ഭാര്യ വ്രതം എടുത്തിരുന്നുവെന്നും ആ വ്രതം തീർന്നത് താൻ വീട്ടിലെത്തിയെന്നും ദീപൻ പറയുന്നു..

ഔട്ടായി തിരിച്ചെത്തിയപ്പോൾ ലാലേട്ടൻ തന്നോട്ട് ചോദിച്ചു പുറത്ത് ആയപ്പോൾ വൈഫിന് വിഷമം ആയോ എന്ന്. ഞാൻ വിഷമിച്ചാണ് പോയത്. വീട്ടിൽ ചെന്നാൽ ഞാൻ കളിച്ചില്ലെന്ന് പറഞ്ഞ് വിഷമമാകുമോ എന്ന് വിചാരിച്ച്, പുറത്തായതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെ ഭാര്യയാണ് , ദീപൻ പറഞ്ഞു.

ശ്വേത മേനോനും പുറത്തായപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞു. ഇങ്ങനെ തന്നെയായിരുന്ന തന്റെ ഭർത്താവെന്നും ശ്വേത പറഞ്ഞു. പുറത്തിറങ്ങി താൻ ഭർത്താവിനെ ഫോൺ ചെയ്തു. അദ്ദേഹം കേരളത്തിലായിരുന്നു. ഞാൻ വിളിച്ചു, അപ്പോൾ എന്നോട് ചോദിച്ചത് നീ എന്താ വ ലാസ്റ്റ് വീക്ക് ഇറങ്ങാത്തത് എന്നായിരുന്നു എന്നാണെന്ന് ശ്വേത പറയുന്നു.

പ്രേക്ഷകർക്കിടിയിൽ വലിയ തരത്തിലുള്ള സ്വീകാര്യത ലഭിച്ച സീസണായിരുന്നു സീസൺ 1. സീസൺ 5 അവസാനിച്ചതിന് പിന്നാലെ ബി ബി ആരാധകർ സീസൺ 6 ന് കാത്തിരിക്കുകയാണ്. മത്സരാർത്ഥികളെ തീരുമാനിച്ചു കഴി‍ഞ്ഞു എന്ന തരത്തിൽ റിപ്പോട്ടുകൾ വരുന്നുണ്ട്. എന്നാൽ വ്യക്തമല്ല. ആകാംക്ഷയിലാണ് ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+