'ആ കാര്യത്തിൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട് ഇപ്പോൾ,നന്ദി ആ 2 പേരോടാണ്'; ദിൽഷ
ബിഗ് ബോസ് മലയാളം സീസൺ 4 വിജയത്തോടെയാണ് ദിൽഷ പ്രസന്നൻ മലയാളികളുടെ മനസിൽ ഇടം നേടിയത്. ഇപ്പോഴിതാ തന്റെ സിനിമ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ദിൽഷ. അനൂപ് മേനോന്‍ സ്റ്റോറീസ് അവതരിപ്പിക്കുന്ന 'ഓ സിന്‍ഡ്രല്ല' എന്ന ചിത്രത്തില്‍ നായികയായാണ് ദില്‍ഷയുടെ സിനിമാ എന്‍ട്രി.
ഇപ്പോഴിതാ തന്റെ ഡാൻസ് കരിയറിനെ കുറച്ചും ബിഗ് ബോസ് ജീവിതത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് താരം. ധന്യ വർമ്മയുടെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിൽഷയുടെ പ്രതികരണം. വായിക്കാം.

ഞാൻ ചെറുപ്പം മുതലേ ഡാൻസ് ചെയ്യുന്നയാളായിരുന്നു. ഒന്നുകിൽ ഡാൻസ് കരിയർ അല്ലെങ്കിൽ എയർഹോസ്റ്റസ് എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. എയർഹോസ്റ്റസ് വീട്ടിൽ താത്പര്യം ഇല്ലാത്തോണ്ട് പിന്നെ അത് ഞാൻ പതിയെ മാറ്റിവെച്ചു. പിന്നെ ഞാൻ തിരിച്ചറിഞ്ഞു, ഡാൻസ് ആണ് എനിക്ക് എല്ലാമെന്ന്.
ഞാൻ വളർന്ന രീതി തികച്ചും വ്യത്യസ്തമായിരുന്നു. ആളുകളോട് തല്ല് പിടിക്കുകയോ ബഹളം വെയ്ക്കുകയോ കയർത്ത് സംസാരിക്കുകയോ ചെയ്യുന്നൊരാളല്ലായിരുന്നു ഞാൻ. ബിഗ് ബോസ് ഹൗസിൽ പോയപ്പോൾ എനിക്ക് അറിയണമായിരുന്നു പല സാഹചര്യങ്ങളിലും ഞാൻ എങ്ങനെയാണ് പ്രതികരിക്കുകയെന്ന്. ഞാൻ പല സാഹചര്യങ്ങളിലും ഒരേ രീതിയിലായിരുന്നു പോയിക്കോണ്ടിരുന്നത്. അതുകൊണ്ട് എന്റെ പല സ്വഭാവങ്ങളും എനിക്ക് തന്നെ അറിയില്ലായിരുന്നു. പലകാര്യങ്ങളും പഠിക്കാനുള്ള അവസരമാണ് ബിഗ് ബോസ് ഹൗസ് എന്നായിരുന്നു എന്റെ സഹോദരിമാർ പറഞ്ഞത്.
ഹൗസിൽ വെച്ച് വളരെ ദേഷ്യത്തോടെ പെരുമാറിയ പലരും ഉണ്ടായിട്ടുണ്ട്. ചിലർ മോശമായി പെരുമാറി പിന്നീട് അത് പറയേണ്ടിയിരുന്നില്ലെന്ന് മാറിയിരുന്ന് സങ്കടപ്പെട്ടിട്ടുണ്ട്. എന്നിൽ എനിക്ക് ഇഷ്ടപ്പെട്ടത്, എത്രപ്രശ്നങ്ങൾ ഉണ്ടായാലും ഞാൻ കൺട്രോൾഡ് ആയിരുന്നു. ദേഷ്യപ്പെട്ടാലും എവിടെ നിർത്തണമെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് അതിൽ ഭയങ്കര സന്തോഷം തോന്നിയിട്ടുണ്ട്.എനിക്ക് ഒരു കാര്യത്തിലും കുറ്റംബോധം തോന്നേണ്ടി വന്നിട്ടില്ല. മറ്റുള്ളവരോട് തല്ല് കൂടരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരോട് തല്ല് കൂടാൻ ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. പക്ഷേ ചില സാഹചര്യങ്ങളിൽ എനിക്കും സംസാരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാലും ഒരാളോടും ബഹുമാനം വിട്ട് ഞാൻ സംസാരിച്ചിട്ടില്ല. ആ കാര്യത്തിൽ എനിക്ക് എന്നോട് ഭയങ്കര സന്തോഷമുണ്ട്.
അക്കാര്യത്തിൽ എനിക്ക് നന്ദി പറയാനുള്ളത് എന്റെ അച്ഛനോടും അമ്മയോടും തന്നെയാണ്.എന്നെ അവർ വളർത്തിയ രീതി അങ്ങനെയായിരുന്നു. അത് അവിടെയെത്തിയിട്ടും എനിക്ക് തുടരാൻ സാധിച്ചു. എന്റെ ആ ക്വാളിറ്റി മനസിലാക്കാൻ എനിക്ക് സാധിച്ചു.












Click it and Unblock the Notifications