Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡോ റോബിൻ രാധാകൃഷ്ണന്റെ വിവാഹ വീഡിയോ കണ്ടിരുന്നു',സൗഹൃദം തുടർന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ? ദിൽഷയുടെ മറുപടി

കൊച്ചി: ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ വനിത വിജയി ആണ് ദിൽഷ പ്രസന്നൻ. അപ്രതീക്ഷിതമായിട്ടായിരുന്നു ഷോയിൽ ദിൽഷ കിരീടം ചൂടിയത്. എന്നാൽ ഈ വിജയത്തിൽ ദിൽഷയ്ക്ക് വളരെ അധികം പഴി കേൾക്കേണ്ടി വന്നു. സഹമത്സരാർത്ഥിയായ റോബിൻ കാരണമാണ് ദിൽഷ ജയിച്ചത് എന്നായിരുന്നു ആക്ഷേപം. ഷോ കഴിഞ്ഞും ഇതിന്റെ പേരിൽ കടുത്ത അധിക്ഷേപവും സൈബർ ആക്രമണവുമെല്ലാം ദിൽഷ നേരിട്ടിരുന്നു. ഇപ്പോഴിതാ അന്നത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ദിൽഷ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'ബിഗ് ബോസിലുണ്ടായിരുന്ന ആരോടും എനിക്ക് ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല. അതൊരു ഗെയിം ആണ്, അത് കഴിഞ്ഞു. ഡോ റോബിനുമായും ബ്ലസ്ലിയുമായുമൊക്കെ നല്ലൊരു സൗഹൃദം ബിഗ് ബോസിനുള്ളിൽ എനിക്ക് കൊണ്ടുപോകാൻ സാധിച്ചിരുന്നു. പുറത്തിറങ്ങിയപ്പോൾ അവരുമായി വലിയ കോൺടാക്ട് ഒന്നും ഇല്ല. എന്നാലും ബിഗ് ബോസിലെ കുറച്ചുപേരുമായെങ്കിലും ഇപ്പോഴും കോൺടാക്ട് ഉണ്ട്.

dilsha2-

ബിഗ് ബോസിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഉണ്ടായാലും സംസാരിക്കും പരിഹരിക്കും മുന്നോട്ട് പോകും അങ്ങനെയൊക്കെ ആയിരുന്നു. പുറത്തുവന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ കുറെ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത് തോന്നിയിരുന്നു ബിഗ് ബോസിലേക്ക് പോകണ്ടായിരുന്നുവെന്ന്. എന്തായാലും കുഴപ്പമില്ല അതിന് ശേഷം കുറേകാര്യങ്ങൾ പഠിക്കാൻ പറ്റി, കുറേക്കൂടി സ്ട്രോങ് ആകാൻ സാധിച്ചു.

എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെ പറയുന്നത് എന്റെ കുടുംബം തന്നെയായിരുന്നു. പക്ഷെ ഷോയ്ക്കുള്ളിൽ അത് ഡോ റോബിൻ തന്നെയായിരുന്നു. എല്ലാവർക്കും അറിയാം അത്, ഞങ്ങൾ തന്നെയാണ് ഒരുമിച്ച് ഇരുന്നതും സംസാരിച്ചിരുന്നതുമൊക്കെ. ബ്ലസ്ലിയുമായും നല്ല അടുപ്പമായിരുന്നു. അവിടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇവർ രണ്ടും കൂടെ ഉണ്ടായിരുന്നു. അതൊന്നും ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ്.

ബിഗ് ബോസിൽ പോകുമ്പോൾ എന്ത് സ്ട്രാറ്റജി കൊണ്ടുപോയാലും നമ്മൾ അവിടെ എങ്ങനെ പിടിച്ച് നിൽക്കുന്നുവെന്നതാണ്. വളരെ സ്ട്രോങ് ആയവർ പോലും ഇറങ്ങിപ്പോരണമെന്ന് തോന്നിയതായി പറഞ്ഞിട്ടുണ്ട്. ഞാനും ഒരുതവണ പറഞ്ഞിട്ടുണ്ട് പോകാൻ തയ്യാറാണെന്ന്. കാരണം ഞങ്ങൾ മൂന്ന് പേരും കാണിക്കുന്നത് ലൗ സ്ട്രാറ്റജി ആണെന്ന് ആരോപണം ഉയർന്നപ്പോഴാണ് ഞാൻ അങ്ങനെ പറഞ്ഞത്. പ്രേക്ഷകർക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ടെന്ന് ഞാൻ പറഞ്ഞു. അല്ലാത്തൊരു അവസരത്തിലും ബിഗ് ബോസിൽ നിന്ന് പുറത്ത് വരണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.

ഞാൻ മനസിൽ ദേഷ്യം സൂക്ഷിക്കുന്ന ആളല്ല. റിയാസിനടുത്ത് ഞാൻ വളരെ അധികം വഴക്കിട്ടിട്ടുണ്ട്. പക്ഷെ അത് കഴിയുമ്പോൾ എനിക്ക് വളരെ വിഷമം തോന്നും. റിയാസിനോട് ഇപ്പോഴും കോൺടാക്ട് ഉണ്ട്. അവിടെ വെച്ച് അടിയായിരുന്നുവെങ്കിലും ഞങ്ങൾ തമ്മിൽ ഒരു കണക്ഷൻ ഉണ്ടായിരുന്നു. അവനൊന്ന് സങ്കടപ്പെട്ടാൽ എനിക്ക് വിഷമം തോന്നും. ആരുമായും വഴക്കിന് പോകാത്തൊരാളാണ് ഞാൻ. ഇപ്പോൾ എനിക്ക് ബ്ലസ്ലിയും റോബിനുമായൊന്നും കോൺടാക്ട് ഇല്ല. അവർ അവരുടെ ജീവിതവുമായി മുന്നോട്ട് പോകുകയാണ്, അതിലെനിക്ക് സന്തോഷം. ഡോക്ടറുടെ വിവാഹം കഴിഞ്ഞു, വിവാഹ വീഡിയോകളൊക്കെ ഞാൻ കണ്ടിരുന്നു. അവരൊക്കെ തിരക്കിലാണ്. പിന്നെ ഞങ്ങളുടെ ചാപ്റ്റർ ബിഗ് ബോസോടെ കഴിഞ്ഞു. ഇനി അവർ പുതിയ ജീവിതവുമായി സന്തോഷമായി ജീവിക്കട്ടെ. എല്ലാത്തിനും ഓരോ കാരണങ്ങൾ ഉണ്ടല്ലോ, ചിലതൊക്കെ ഇങ്ങനെ പോകാനുള്ളതായിരിക്കും, അങ്ങനെ പോട്ടെ.

ബിഗ് ബോസിൽ നിന്നും പുറത്ത് വന്നപ്പോൾ ഞാൻ ഇന്റിപെന്റന്റ് ആണ്. മുൻപൊക്കെ ഒരാളുടെ ആശ്രയം ഇല്ലാതെ ജീവിക്കാൻ ഇപ്പോൾ എനിക്ക് സാധിക്കുന്നുണ്ട്. അതിൽ ഞാൻ വളരെ സന്തോഷവതിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+