ദിൽഷയുടെ ആരാധകർ ആവേശത്തിൽ; ആ സ്വപ്ന തീയതി പ്രഖ്യാപിച്ചു.. ഇനി ആഴ്ചകൾ മാത്രം
ബിഗ് ബോസ് മലയാളം സീസൺ 4 ഏറെ ആരാധകരെ സ്വന്തമാക്കിയ സീസൺ ആയിരുന്നു, ബിഗ് ബോസ് പ്രേക്ഷകരെ സംബന്ധിച്ച് പ്രിയപ്പെട്ട സീസണും. ഡോ. റോബിൻ രാധാകൃഷ്ണൻ എന്ന പേര് തന്നെയാവും സീസൺ 4 എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഓർമ വരുന്നത്.
റോബിൻ ആയിരിക്കും സീസണിൽ വിജയിക്കുക എന്നാണ് പ്രേക്ഷകർ കരുതിയതും. എന്നാൽ അപ്രതീക്ഷിതമായ സംഭവങ്ങൾ റോബിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ബിഗ് ബോസ് മലയാളം 4 ന്റെ വിജയി ആയത് ദിൽഷ പ്രസന്നൻ ആയിരുന്നു. ആ സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ച മത്സരാർത്ഥി കൂടിയായിരുന്നു ദിൽഷ. ദിൽഷയും റോബിനും ബിഗ് ബോസ് ഹൗസിനകത്തെ അടുത്ത സുഹൃത്തുക്കളായിരുന്നു.

ഡോ. റോബിൻ - ദിൽഷ കോമ്പോയ്ക്ക് വലിയരീതിയിൽ ആരാധകർ ഉണ്ടാവുകയും ചെയ്തിരുന്നു. ബിഗ് ബോസിന് പുറത്തിറങ്ങിയ ശേഷം റോബിനും ദിൽഷയും തമ്മിൽ വിവാഹം നടക്കും എന്നുവരെ ചർച്ചയുണ്ടായിരുന്നു. ബിഗ് ബോസിന് അകത്ത് ഉണ്ടായിരുന്ന സൗഹൃദം പോലും പുറത്തിറങ്ങിയപ്പോൾ ഇവർ തമ്മിൽ ഉണ്ടായിരുന്നില്ല.
റോബിന്റെ പേരുമായി ചേർത്ത് വിവാദങ്ങൾ കൂടിവന്നതോടെ റോബിനുമായുള്ള സൗഹൃദം താൻ ഉപേക്ഷിക്കുന്നുവെന്ന് ദിൽഷയ്ക്ക് പറയേണ്ടി വന്നു. പിന്നീട് വിവാദങ്ങൾക്കൊന്നും ഇടകൊടുക്കാതെ മോഡലിംഗും ഡാൻസ് ഷോയും ഒക്കെയായി ദിൽഷ മുന്നോട്ട് പോയ്ത്തുടങ്ങി. അതിനിടയിലാണ് ഒ സിൻഡ്രല്ല എന്ന സിനിമയിലേക്ക് ദിൽഷ എത്തുന്നത്.
അനൂപ് മേനോൻ നായകൻ ആവുന്ന ചിത്രത്തിൽ ദിൽഷയാണ് നായിക. സംവിധാനം റെനോൾസ് റഹ്മാനാണ്. ഈ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ദിൽഷയുടെ ആരാധകർ. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ്.
നവംബർ മൂന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമ നടനായിട്ടാണ് അനൂപ് മേനോൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഛായഗ്രഹണം നിർവഹിക്കുന്നത് മഹാദേവൻ തമ്പിയാണ്. അജു വർഗീസും ശ്രീകാന്ത് മുരളിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
എന്തായാലും ദിൽഷയുടെ ആരാധകർ ഏറെ സന്തോഷത്തിലാണ്. പുതിയ ചിത്രത്തിലൂടെ ദിൽഷ അഭിനയ രംഗത്ത് സജീവമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം, റോബിൻ നായകനാവുന്ന സിനിമയെക്കുറിച്ചും നേരത്തെ ചർച്ച ഉണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പല വിവാദങ്ങൾ ഉയരുകയും ചെയ്തിരുന്നു.












Click it and Unblock the Notifications