'ഒരുപാട് മാറ്റം വന്നു, ഇത് റംസാന്റെ മിടുക്ക് തന്നെ'; ദിൽഷയുടെ മാറ്റത്തിന് റംസാന് കയ്യടിച്ച് ആരാധകർ
ബിഗ് ബോസ് മലയാളം സീസൺ 4 ലെ വിജയിയാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ ദിൽഷ പ്രേക്ഷകർക്ക് പരിചിതയാണ്. നർത്തകി എന്ന നിലയിലാണ് ദിൽഷ ശ്രദ്ധേയായത്. അതുപോലെ തന്നെയാണ് റംസാനും. ഡി 4 ഡാൻസിലൂടെയാണ് റംസാനും ശ്രദ്ധേയനായത്. ബിഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.
ബിഗ് ബോസിന് ശേഷം ഇവർ ഡാൻസിൽ തന്നെയാണ് ശ്രദ്ധ കൊടുക്കുന്നത്. റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ഇവർ തങ്ങൾ ഡാൻസിംഗ് വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ റംസാനും ദിൽഷയും പങ്കുെവച്ച പുതിയ വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്.

എസ്ര എന്ന സിനിമയിലെ ഗാന രംഗം പുനരാവിഷ്ക്കരിച്ചാണ് ഇരുവരും ചുവട് വെച്ചിരിക്കുന്നത്. റംസാൻ - ദിൽഷാ കോമ്പോയ്ക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കാറുള്ളത്. പുതിയ വീഡിയോയും പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. ഇവരുടെ നൃത്തവും കൊറിയോഗ്രാഫിയും വ്യത്യസ്തമാണ് എന്നാണ് ആരാധകർ പറയുന്നത്. പുതിയെ വീഡിയോയിൽ ദിൽഷയുടെ അഭിനയവും ഡാൻസും മികച്ച് നിൽക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.
ദിൽഷയുടെ മാറ്റത്തിന് കയ്യടി റംസാനാണ് കൊടുക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതേ പോലെ ഒരു സിനിമ രണ്ടാൾക്കും കിട്ടിയാൽ അടിപൊളി ആയിരിക്കും. ഇത് വരെ അഭിനയിച്ച വേഷങ്ങളിലും ചെയ്ത ഡാൻസുകളിലും ഈ പെർഫോമൻസ് വേറിട്ട് നിൽക്കും. ഉറപ്പ് എന്നാണ് ഒരു കമന്റ്.
സത്യം പറയാലോ പണ്ട് ദിൽഷേടെ ഡാൻസ് ഒട്ടും ഇഷ്ടല്ലാർന്നു.. കാരണം അനാവശ്യമായ എനർജി ഇടുന്ന പോലെ ഫീൽ ചെയ്യും പിന്നേ ഓവർ സ്പീഡ്, സെയിം സ്റ്റെപ്സ്,എക്സ്പ്രഷൻ, പാട്ട് വേറെ വഴിക്കും ദിലു വേറെ വഴിക്കും പോവുന്ന പോലെ ഒക്കെ ആയ തോന്നാറ്...പക്ഷേ റംസാന്റെ കൂടെ കൂടിയേ പിന്നേ ഒരുപാട് മാറ്റം വന്നു.
കൊറിയോഗ്രാഫി അടിപൊളി ആയോണ്ടാണോ, അതോ നല്ല ഫ്രണ്ട്നെ കിട്ടിയത് കൊണ്ടോ അറിയൂല... ദിലുന്റെ ഡാൻസ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പൊ റിപീറ്റ് അടിച്ചു കാണാനുള്ളതുണ്ട് എന്നാണ് വേറൊരു കമന്റ്.
ദിൽഷ ഒരു ഡാൻസർ ആണെങ്കിലും ഈ നിലവാരത്തിൽ നൃത്തം ചെയ്യുന്നത് റംസാന്റെ മിടുക്കാണ്. ഈ റീൽ കണ്ടപ്പോ ആ സിനിമയിലെ വിഷ്വൽ തന്നെ മനസ്സിൽ വന്നൂ... അത് ഈ റീൽ എടുത്ത ആളുടെയും അഭിനയിച്ച ആളുകളുടെയും മികവ് തന്നെ ആണ് . ഈ ഒരു ഡാൻസ് ഏറ്റവും കൂടുതൽ എല്ലാവരും ശ്രദ്ധിച്ചത് ദിൽഷയെ തന്നെ ആയിരിക്കും എന്നാണ് മറ്റൊരു കമന്റ്.












Click it and Unblock the Notifications