Get Updates
Get notified of breaking news, exclusive insights, and must-see stories!

'കഴിഞ്ഞ 9 മാസമായി കടന്നു പോകുന്ന അവസ്ഥ, ജീവിതത്തിലെ നിർണായകമായ ഒരു തീരുമാനം എടുക്കുന്ന ദിവസം'; ദിയ സന പറയുന്നു

കൊച്ചി: ബിഗ് ബോസ് മലയാളത്തിലൂടെയാണ് മലയാളി പ്രേക്ഷകർ ദിയ സനയെ കൂടുതലായി അറിഞ്ഞത്. തന്റെ നിലപാടുകൾ പറയാൻ യാതൊരു ഭയവും കാണിക്കാത്ത താരമാണ് ദിയ. സോഷ്യൽ മീഡിയയിൽ ദിയ വളരെ സജീവമാണ്. പല വിഷയങ്ങളിലും അവർ സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായം പങ്കിടാറുണ്ട്. അടുത്തിടെ ബിഗ് ബോസിനെ കുറിച്ച് നടത്തിയ പ്രതികരണങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെ ഒരു വിഷയവുമായി ബന്ധപ്പെട്ട് ദിയ പങ്കിട്ട കുറിപ്പാണ് ചർച്ചയാകുന്നത്. ജീവിതത്തിലെ നിർണായകമായ ഒരു തീരുമാനം എടുക്കുന്ന ദിവസമാണ് എന്ന വരികളോടെയാണ് ദിയ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. ദിയയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

diyasana2-1

'ജീവിതത്തിലെ നിർണായകമായ ഒരു തീരുമാനം എടുക്കുന്ന ദിവസമാണ്. സെൽഫ് റെസ്‌പെക്ട് എന്നൊന്ന് എല്ലാ മനുഷ്യർക്കും ഉണ്ടാകും. നമ്മൾ ഒരാളെ ഇഷ്ടപെട്ടാൽ അത്‌ ഏത് തരം സ്നേഹമായാലും തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമോ വഴക്കോ കൂടിയാൽ അപ്പൊ നമ്മളോടുള്ള വിയോജിപ്പ് വെറുപ്പായി മാറി നമ്മളെ പറ്റി മോശമായ കാര്യങ്ങൾ പറയുന്നത് ആരായാലും വെച്ചുപൊറുപ്പിക്കാൻ പാടില്ല.

പ്രത്യേകിച്ചു നമ്മളെ പറ്റി പറഞ്ഞു കൊടുക്കുന്നത് നമ്മുടെ തന്നെ ചുറ്റിലുമുള്ള ആളുകളോട് ആകുമ്പോൾ അത്‌ നമുക്ക് നാണക്കേട് തന്നെയാണ്. അങ്ങനെയുള്ളവരുമായുള്ള കൂട്ട് ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി അവസാനിപ്പിക്കണം.

സത്യത്തിൽ ഞാൻ കഴിഞ്ഞ 9 മാസമായി കടന്നു പോകുന്ന ഉള്ളിലെ ഒരു അവസ്ഥ ഉണ്ട്. ഞാൻ എന്റെ ജീവിതത്തിൽ എടുത്ത വളരെ സന്തോഷകരമായ എന്റെ പേഴ്സണൽ ജീവിതം ഇന്ന് സമൂഹ മാധ്യമങ്ങളിൽ എനിക്കെതിരെ നടക്കുന്ന അനാവശ്യ ബുള്ളിങ് ഉൾപ്പെടെ എന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്..
ഒരു കാര്യം മനസിലാക്കാൻ സാധിച്ചതിൽ സന്തോഷം ഓരോരുത്തർക്കും അവരവരുടെ താല്പര്യത്തിന് ഉപയോഗിക്കാനുള്ള ഒരു പ്രോപ്പർട്ടി മാത്രമായിരുന്നു ഞാൻ എന്ന് മനസിലാക്കുന്നു.എന്നെ മനസിലാക്കിയവരൊക്കെ ഇപ്പൊ ചിന്തിക്കുന്നുണ്ടാവും ഇത്രയും ഞാൻ പറയുമ്പോൾ ഞാൻ ഇത്രക്കും വിഡ്ഢിയായിരുന്നോ എന്ന്.

ഒരു മനുഷ്യനെ ഞാൻ എന്റെ ലൈഫിൽ എടുക്കുന്നത് ഏത് ബന്ധമായാലും 100% സിൻസിയർ ആയിരിക്കും. അയാളെ വിശ്വസിക്കാൻ ആര് പറയുന്നതും കേൾക്കില്ല. ഞാൻ എന്റെ ജീവിതത്തെ കണ്ടത് അങ്ങനെയാണ്. ഇപ്പൊ ഞാൻ അനുഭവിക്കുന്നു. എന്നെ അറിയുന്നവരോടും സ്നേഹിക്കുന്നവരോടും കൂടെ നിൽക്കുന്നവരോടും ഒരായിരം സ്നേഹം'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+