Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കലും സജ്ന അങ്ങനെ ചെയ്യരുതായിരുന്നു; അവളുടെ വീട്ടുകാരും ഇതെ അഭിപ്രായക്കാരായിരുന്നു: ഫിറോസ്

വിവാഹ ബന്ധം വേർപിരിയാനുള്ള തീരുമാനം യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട തീരുമാനം തെറ്റായിരുന്നുവെന്ന് ഫിറോസ് ഖാന്‍. അങ്ങനെ ചെയ്തത് തെറ്റായിപ്പോയെന്ന് ഞാന്‍ സജ്നയോടെ തന്നെ പറഞ്ഞിട്ടുണ്ട്. ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഞാന്‍ മാത്രമല്ല, സജ്നയുടെ വീട്ടുകാരും സജ്നയുടെ ആത്മാർത്ഥമായ കൂട്ടുകാരും അങ്ങനെ തന്നെ പറഞ്ഞുവെന്നും ഫിറോസ് ഖാന്‍ വ്യക്തമാക്കുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമുഖങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകളൊന്നും ഞാന്‍ വായിക്കാറില്ല. ഒരാളുടെ ജീവിതത്തെക്കുറിച്ച് അവർക്ക് എന്ത് അറിയാം. ആ ഒരു നിമിഷത്തില്‍ പറയുന്ന കാര്യം മാത്രം വെച്ചിട്ട് ഒരാളുടെ ജീവിതത്തെ അവർക്ക് എങ്ങനെ ജഡ്ജ് ചെയ്യാന്‍ പറ്റും. ഡിവോഴ്സ് ആയി എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. കാരണം ഇതുവരെ ആർക്കും അറിയില്ല. അതുപോലും മനസ്സിലാക്കാതെ അവർക്ക് എങ്ങനെ ജഡ്ജ് ചെയ്യാന്‍ പറ്റും.

firoz-sajna-

എന്റെ ഒരു പ്രോഗ്രം കണ്ടിട്ട് ഞാന്‍ അങ്ങനെയാണെന്ന് പറയാന്‍ സാധിക്കുമോ? ബിഗ് ബോസില്‍ അടിയും ഇടിയും ബഹളവുമൊക്കെയായി പവർഫുള്ളായി നിന്ന വ്യക്തിയാണ്. അതാണ് ഞാന്‍ എന്ന് അവർക്ക് എങ്ങനെ തീരുമാനിക്കാന്‍ പറ്റും. അത് വെച്ചാണ് ജഡ്ച് ചെയ്യുന്നതെങ്കില്‍ അത് തീർത്തും തെറ്റാണ്. അത്തരം ആളുകളുടെ കമന്റ് ഞാന്‍ എന്തിന് വായിക്കണമെന്നും ഫിറോസ് ചോദിക്കുന്നു.

ബിഗ് ബോസ് എന്ന പ്ലാറ്റ് ഫോമില്‍ എന്താണ് കൊടുക്കേണ്ടത് എന്ന് എനിക്ക് അറിയാം. എന്നെ ഒരു പരിപാടിക്ക് വിളിച്ചാല്‍ അതിന് അനുസരിച്ച് ചെയ്യും. ഇത്രയും കാശൊക്കെ തന്നെ വിളിക്കുന്നത്, ചുമ്മാ അവിടെ കൊണ്ടുപോയി തീറ്റിപ്പോറ്റാനല്ല. ചിലർ അതിന് അകത്ത് പോയി തിന്നോണ്ടിരിക്കുന്നുണ്ട്. ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ സ്ക്രീന്‍ സ്പെയിസ് മുഴുവന്‍ എന്നിലായിരുന്നു. വള്‍ഗാരിറ്റിയില്ലാത്ത കണ്ടന്റായിരുന്നു ഞാന്‍ നല്‍കിയിരുന്നത്. അതിന് റേറ്റിങും ഉണ്ടായിരുന്നു.

പകുതിക്ക് വെച്ച് പോകേണ്ടി വന്നത് ഗെയിമിന്റെ ഭാഗമാണ്. ഒരു സീസണ്‍ എടുത്ത് നോക്കിയാലും അതില്‍ വിജയിച്ച ആളുടെ മുഖമായിരിക്കില്ല ഓർമ്മയില്‍ വരുന്നത്. മൂന്നാം സീസണും രണ്ടാം സീസണും നാലാം സീസണുമൊക്കെ നോക്കൂ. അഞ്ചാം സീസസില്‍ അഖില്‍ മാരാർ തന്നെ വിജയിച്ചു. പുള്ളിക്ക് ശക്തമായ എതിരാളികള്‍ ഇല്ലായിരുന്നു. ബിഗ് ബോസിലെ തന്നെ ഏറ്റവും മോശം സീസണായിട്ട് ഞാന്‍ കാണുന്നത് സീസണ്‍ 5 ആണെന്നും ഫിറോസ് പറയുന്നു.

വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് പബ്ലിസിറ്റി ഉണ്ടാക്കേണ്ട ആവശ്യം എനിക്കില്ല. ഒരു കണ്ടന്റ് ക്രിയേറ്റർ ആയതുകൊണ്ട് തന്നെ ആയിരക്കണക്കിന് കാര്യങ്ങള്‍ എന്റെ കയ്യിലുണ്ട്. സജ്നയ്ക്ക് ഞാന്‍ ഫ്രീഡം കൊടുത്തില്ലെങ്കില്‍ എങ്ങനെ അവർ ബിഗ് ബോസില്‍ എന്റെ തോളോട് തോള്‍ ചേർന്ന് നിന്ന് വരും. എത്ര ഡാന്‍സ് പ്രോഗ്രാം ചെയ്തു. അതുകൊണ്ട് ആ ചോദ്യം തന്നെ തെറ്റാണ്.

ഡിവോഴ്സിനെക്കുറിച്ചുള്ള തീരുമാനം അഞ്ചാറ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ എടുത്തതാണ്. ഈ പറയപ്പെടുന്ന വ്യക്തികളൊക്കെ അവസാന ഘട്ടത്തിലാണ് ഇതിലേക്ക് വന്നത്. ഞങ്ങളുടെ തീരുമാനത്തില്‍ അവർക്കൊന്നും സ്പെയിസ് ഇല്ല. ഈ പറയാത്ത ചില ഗേള്‍സ്, അതായത് സജ്നയുടെ തന്നെ ചിലെ സുഹൃത്തുക്കള്‍ അവളെ ഇന്‍ഫ്ളുവന്‍സ് ചെയ്യാന്‍ നോക്കി. അവരെ ബുദ്ധിപൂർവ്വം തന്നെ ഒഴിവാക്കി. എരിതീയില്‍ എണ്ണ ഒഴിക്കാന്‍ നോക്കുന്നവരുണ്ട്. സജ്നയ്ക്ക് അത് പെട്ടെന്ന് മനസ്സിലായെന്ന് വരില്ല. എനിക്ക് മനസ്സിലാവും. നൂറു ശതമാനം അവരൊന്നും അല്ല കാരണം. പക്ഷെ അവർ എരിതീയില്‍ എണ്ണ ഒഴിക്കാന്‍ ശ്രമിച്ചെന്നും ഫിറോസ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+