സജ്നയുടെ ആ തുറന്ന് പറച്ചില്‍ കേട്ട് വീട്ടുകാരും ഞെട്ടിപ്പോയി; വിളിക്കാന്‍ പോലും തോന്നിയില്ല: ഫിറോസ്
സജ്നയുമായുള്ള ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫെയിം ഫിറോസ്. മടുപ്പ് തോന്നും വരെ സ്നേഹം മാത്രമായിരിക്കും. എന്തെങ്കിലും മടുപ്പ് തോന്നുന്ന ഒരു നിമിഷത്തിലായിരിക്കും പിരിയുക എന്ന തോന്നല്‍ ഉണ്ടാകുക. ആ മടുപ്പിലേക്ക് പോകാതെ ഇറങ്ങി നടക്കുക എന്നുള്ളതാണ് പ്രധാനം. അതിപ്പോള്‍ നമ്മളെ മടുത്താലും, ഞാന്‍ അദ്ദേഹത്തെ മടത്തേലും ആ മടുപ്പിന്റെ തുടക്കത്തില്‍ അവിടുന്ന് മാറുക. അങ്ങനെയാണെങ്കില്‍ അതുവരേയുള്ള സ്നേഹം നിലനില്‍ക്കുമെന്നും ഫിറോസ് പറയുന്നു.
ഒറ്റദിവസം കൊണ്ട് എടുക്കുന്ന തീരുമാനം അല്ല ഇത്. ഈ മടുപ്പൊക്കെ പതിയെ പതിയെ സംഭവിച്ച് വരുന്നതാണ്. ഇതിനെല്ലാം ഒടുവിലാണ് ഒന്നിച്ച് ഒരു തീരുമാനം എടുക്കുന്നത്. ആരോഗ്യകരമായ ഒരു കാര്യവും അത് തന്നെ. ആ തീരുമാനം ഞങ്ങള്‍ എടുത്തുവെന്നും ഫിറോസ് പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഡിവോഴ്സിന്റെ ഘട്ടത്തിലേക്ക് നേരത്തെ തന്നെ എത്തിയേക്കാം. എത്തിയേക്കാം എന്ന് പറയാനെ സാധിക്കുകയുള്ളു. അങ്ങനെ സംഭവിക്കുമെന്ന് ഉറപ്പില്ല. ഞങ്ങള്‍ വിവാഹ മോചിതരായെന്ന് ഞാനായിട്ട് വന്നിട്ട് ഒരു ചാനലിന് മുന്നിലും തുറന്ന് പറഞ്ഞിട്ടില്ല. സജ്നയാണ് ആദ്യമായി പറഞ്ഞത്.
ഞാന്‍ ഒരു ചാനലിലേക്ക് പോകുകയാണെന്നും കാര്യങ്ങള്‍ പറയുമെന്ന് സജ്ന എന്നോട് പറഞ്ഞപ്പോള്‍ ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഒരു ദിവസം ഉണ്ട് സജ്നയുടെ അഭിമുഖത്തിന്റെ ലിങ്ക് എനിക്ക് വേറെ ഒരാള്‍ അയച്ച് തരുന്നു. സജ്നയാണ് അത് തുറന്ന് പറഞ്ഞത്. എന്നിട്ടും ഞാന്‍ പ്രതികരിച്ചിരുന്നില്ല. ഞാനെന്തോ തെറ്റ് ചെയ്തത് കൊണ്ടാവും മിണ്ടാതെ ഇരിക്കുന്നതെന്ന തലത്തിലേക്ക് കാര്യങ്ങളെത്തി.
ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍ എന്റെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമടക്കം പഴി കേള്‍ക്കേണ്ടി വരും. അവരുടെ നിര്‍ബന്ധപ്രകാരമാണ് ഞാന്‍ തുറന്ന് സംസാരിച്ചത്. എന്നിട്ട് പോലും ഞാന്‍ എനിക്കുണ്ടായ വേദനയെ കുറിച്ചോ പറയുകയോ ചെളി വാരി എറിയുകയോ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം ഒരിക്കല്‍ വന്നതുകൊണ്ടാണ് എനിക്കും വരേണ്ടി വന്നത്. സജ്നയുടെ ആ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ ഞാനും എന്റെ വീട്ടുകാരും മാത്രമല്ല സജ്‌നയുടെ വീട്ടുകാര്‍ പോലും ഷോക്കായി പോയി. കാരണം ഇതൊക്കെ അത്രയും പേഴ്‌സണലായിട്ടുള്ള കാര്യമാണെന്നും ഫിറോസ് പറയുന്നു.
കൂടെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചില കൂട്ടുകെട്ടുകള്‍ തെറ്റായ വഴി നിര്‍ദ്ദേശിച്ചത് കൊണ്ടാവാം സജ്ന അത്തരമൊരു കാര്യം ചെയ്തത്. കാരണം സജ്‌ന എല്ലാവരെയും വിശ്വസിക്കുന്ന സ്വാഭാവക്കാരിയാണ്. മാത്രമല്ല ഇക്കാര്യം പുറത്ത് പറഞ്ഞതിന് ശേഷം രണ്ട് ദിവസത്തേക്ക് അവള്‍ വിളിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തില്ല. എനിക്ക് ഫോണ്‍ എടുക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും ഫിറോസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications