എന്റെ പരിധിക്ക് അപ്പുറത്തെ കാര്യം അവർ ആഗ്രഹിക്കും: സജ്നയ്ക്ക് അത് ശരിയായിരിക്കാം, പക്ഷെ..; ഫിറോസ് പറയുന്നു
കലാരംഗത്തുള്ള തന്റെ വളർച്ചയ്ക്ക് സജ്നയും ഒരുപാട് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ഫിറോസ് ഖാന്‍. എന്നെ സംബന്ധിച്ച് കുടുംബമാണ് ഏറ്റവും വലുത്. കല രണ്ടാമതുള്ള കാര്യമാണ്. കുടുംബത്തില്‍ എന്തെങ്കിലും വീണാല്‍ അത് കലയെ ബാധിച്ചേക്കാം. എന്നെ നല്ല രീതിയില്‍ സജ്ന പിന്തുണച്ചിട്ടുണ്ട്. തിരിച്ച് ഞാനും അതുപോലെ സജ്നയെ പിന്തുണച്ചിട്ടുണ്ടെന്നും ഫിറോസ് പറയുന്നു. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജ്ന എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് കലാരംഗത്തേക്ക് വരുന്നത്. എനിക്ക് കല ഇഷ്ടമാണ്, അഭിനയിക്കാനും നൃത്തം ചെയ്യാനും ഇഷ്ടമാണെന്നും സജ്ന എന്നോട് പറഞ്ഞിരുന്നു. ഇതെല്ലാം ഞാനും ഇഷ്ടപ്പെടുന്ന മേഖലയാണ്. അതുകൊണ്ട് തന്നെ അവള്‍ പറഞ്ഞതിനെ ഞാന്‍ ബ്ലോക്ക് ചെയ്യുകയല്ല, പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്തത്. ഡാന്‍സ് പഠിപ്പികുകയൊക്കെ ചെയ്തു. വിവാഹത്തിന് ശേഷമാണ് അവള്‍ കലയിലേക്ക് വരുന്നത്.

ശരിക്കും ഞാന്‍ കൊടുത്ത ഫ്രീഡമാണ് നിങ്ങള്‍ കണ്ടത്. എന്നോടൊപ്പം ബിഗ് ബോസ് എന്ന പ്ലാറ്റ് ഫോമിലേക്ക് വന്നത്, സീരിയലില്‍ അഭിനയിക്കുന്നത്, ഡാന്‍സ് ചെയ്യുന്നതൊക്കെയുമുണ്ട്. ഇതൊക്കെയാണ് ഒരു സാധാരണ മനുഷ്യന് കൊടുക്കുന്ന ഫ്രീഡം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൊടുക്കുക എന്ന് പറയുന്ന വാക്ക് തെറ്റാണെങ്കിലും ആ വികാരത്തില്‍ തെറ്റില്ല. തിരിച്ച് സജ്നയ്ക്കും അതേ വാക്ക് ഉപയോഗിക്കാമെന്നും ഫിറോസ് പറയുന്നു.
ഇതൊന്നും അധികം ഫാമിലിയില്‍ ഉണ്ടാകാത്ത കാര്യങ്ങളാണ്. എത്ര അഭിനേത്രികളെ വിവാഹം കഴിപ്പിച്ച് വീട്ടില്‍ ഇരിത്തുന്നു. ഞാന്‍ അങ്ങനെയായിരുന്നില്ല, അവർക്ക് ആവശ്യങ്ങളുള്ളതെല്ലാം ചെയ്തുകൊടുത്തു. അതിന് അപ്പുറമുള്ള കാര്യങ്ങള്‍ ആഗ്രഹിക്കും. ഒരുപക്ഷെ അത് എനിക്ക് ഇവിടെ പറയാന്‍ സാധിക്കില്ല. അത് തികച്ചും വ്യക്തിപരമായ കാര്യമാണ്. കലയ്ക്ക് അപ്പുറം ഒരുപാട് ഏരിയ ഉണ്ട്. അതായത് എന്റെ കാഴ്ചപ്പാടിന് അപ്പുറമാണ്. ആ വ്യക്തിക്ക് അത് ശരിയായിരിക്കാം. എനിക്ക് അത് പറ്റില്ല. ഒരു പരിധിവിട്ട് കഴിഞ്ഞാല്‍ ആ പറക്കല്‍ അപകടരമാണെന്നാണ് ഞാന്‍ പഠിച്ച് വെച്ചിരിക്കുന്നത്.
അദ്ദേഹം കുറച്ച് കുട്ടിത്തം കൂടുതല്‍ ഉള്ള ആളാണ്. എല്ലാവരേയും വേഗം വിശ്വസിക്കും. ഞാന്‍ അങ്ങനെയല്ല. കുറച്ച് മുന്‍ അനുഭവങ്ങളൊക്കെ ഉള്ളതിനാല്‍ പെട്ടെന്ന് ഒരാളെ കയറി അങ്ങനെ അടുപ്പിക്കില്ല. ഈ ഒരു വിഷയമൊക്കെ ഏറ്റവും അടുത്ത മൂന്ന്, നാല് വ്യക്തികളോട് മാത്രമായിരിക്കും ഷെയർ ചെയ്യുന്നതെന്നും ഫിറോസ് കൂട്ടിച്ചേർക്കുന്നു.
നമ്മള്‍ പറയുന്നത് അവർ എങ്ങനെ എടുക്കുന്നു എന്നത് പോലെ ഇരിക്കും. എനിക്ക് കാര്യങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാനെ കഴിയൂ. അത് എടുക്കേണ്ടത് അങ്ങനെയാണ്. നല്ല രീതിയില്‍ എടുത്താല്‍ ജീവിതത്തില്‍ 100 ല്‍ 100 മാർക്ക് നേടാം. അല്ലെങ്കില്‍ മൊട്ട പൂജ്യമായിരിക്കും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ അദ്ദേഹത്തിന്റെ ഉമ്മയെ എനിക്ക് സ്നേഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. എന്റെ ഉമ്മയെ സ്നേഹിക്കുന്നത് പോലെ അവരേയും സ്നേഹിച്ചിട്ടുണ്ട്. എനിക്ക് ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹം ഉള്ളത് എന്റെ ഉമ്മയോടാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications