ഗബ്രി നാളെ ജാസ്മിന്റെ നാട്ടിലേക്ക്; 'കാത്തിരുന്ന മുഹൂർത്തം, ഇങ്ങനെ തന്നെ എന്നും മുന്നോട്ട് പോവട്ടെ'
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന മത്സരാർത്ഥികളായിരുന്നു ജാസ്മിനും ഗബ്രിയും. ഇരുവരുടെയും കോമ്പോയ്‌ക്കെതിരെ ഹൗസിനകത്തും പുറത്തും വിമർശനം ഉയർന്നിരുന്നു. ഈ കോമ്പോ കാരണം ജാസ്മിന് വ്യക്തി ജീവിതത്തിലും പല നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരിന്നു. ബിഗ് ബോസിന് പുറത്തിറങ്ങിയാൽ ഇരുവരും തമ്മിലുള്ള ഈ സൗഹൃദം അവസാനിക്കുമെന്ന് പലരും പറഞ്ഞിരുന്നു.
പക്ഷേ പുറത്തിറങ്ങിയ ശേഷവും ജാസ്മിനും ഗബ്രിയും തങ്ങളുടെ സൗഹൃദം തുടരുകയാണ്. സോഷ്യൽ മീഡിയയിലും രണ്ട് പേരും സജീവമാണ്. ഇരുവരും ചേർന്ന് ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. ഇരുവരേയും കാണാൻ ആരാധകർ തടിച്ച് കൂടിയിരുന്നു. ഇപ്പോൾ ഇരുവരും ഒരുമിച്ച് മറ്റൊരു ഉദ്ഘാടനത്തിന് എത്തുന്ന വിവരം അറിയിച്ചിരിക്കുകയാണ്. നാളൊണ് ഇരുവരും ഉദ്ഘാടനത്തിന് കൊല്ലത്തേക്ക് എത്തുന്നത്.

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന മത്സരാർത്ഥികളായിരുന്നു ജാസ്മിനും ഗബ്രിയും. ഇരുവരുടെയും കോമ്പോയ്‌ക്കെതിരെ ഹൗസിനകത്തും പുറത്തും വിമർശനം ഉയർന്നിരുന്നു. ഈ കോമ്പോ കാരണം ജാസ്മിന് വ്യക്തിജീവിതത്തിലും പല നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരിന്നു.
ബിഗ് ബോസിന് പുറത്തിറങ്ങിയാൽ ഇരുവരും തമ്മിലുള്ള ഈ സൗഹൃദം അവസാനിക്കുമെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ പുറത്തിറങ്ങിയ ശേഷവു ജാസ്മിനും ഗബ്രിയും തങ്ങളുടെ സൗഹൃദം തുടരുകയാണ്. സോഷ്യൽ മീഡിയയിലും രണ്ട് പേരും സജീവമാണ്. ഇരുവരും ചേർന്ന് ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു.
പാലക്കാട് ഉദ്ഘാടനത്തിന് എത്തിയപ്പോൾ നൽകിയ സ്‌നേഹത്തിനും സ്വീകാര്യതയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഗബ്രി വീഡിയോ തുടങ്ങുന്നത്. തങ്ങൾ വീണ്ടും ഒരുമിച്ച് ഒരിക്കൽക്കൂടി എത്തുകയാണെന്നും ഗബ്രി പറയുന്നു. ഇത്തവണ തന്റെ സ്വന്തം നാടായ കൊല്ലത്തേക്കാണ് വരുന്നതെന്ന് ജാസ്മിൻ പറയുന്നു. നിരവധിപേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്.
സദാചാര വസന്തങ്ങളുടെ ആക്രമണം നെഞ്ചുംവിരിച്ച് മുന്നിൽ നിന്ന് കൊടുത്താൽ അവിടെ തീരും എന്ന് മനസ്സിലാക്കിത്തന്ന രണ്ടു മുതലുകൾ . സമൂഹത്തിന് എല്ലാവർക്കും നിങ്ങൾ ഒരു മാതൃകയാകട്ടെ, രണ്ട് പേരും എന്നും ഒരുമിച്ച് ഉണ്ടാകട്ടെ.. നിങ്ങളെ രണ്ട് പേരെയും കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ്... ഇവരെ ഇത്രക്ക് ഇഷ്ടപ്പെടാൻ മെയിൻ കാരണം ഇവർ പഴി ചാരാതെ പരസ്പരം ചേർത്ത് പിടിക്കുന്നത് കൊണ്ടാണ്.
പുറത്തിറങ്ങയപ്പോൾ ഗബ്രിക്ക് വേണമെങ്കിൽ ജാസ്മിനെ ഒറ്റപ്പെടുത്താമായിരുന്നു. എന്നാൽ ഗബ്രി അത് ചെയ്തില്ല, നിങ്ങളെ പിന്തുണയ്ക്കാൻ ശരിയായ ആളുകൾ ഉള്ളപ്പോൾ എന്തും സാധ്യമാണ് . പരസ്പരം ഉയർത്തിപ്പിടിച്ച സുഹൃത്തുക്കൾക്ക് അവരെ തോൽപ്പിക്കാൻ സൈബർ ആക്രമണത്തിനോ ഭീഷണിപ്പെടുത്തലിനോ കഴിയില്ലെന്ന് അവർ തെളിയിച്ചു, എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications