'പിന്നെ ഫോളോ -അൺഫോളോ ചെയ്ത് ഡ്രാമ കളിക്കരുത്'; ജാസ്മിനോടും ഗബ്രിയോടും പറയാനുള്ളത്
ബിഗ് ബോസ് സീസൺ 6 ൽ നിന്നാണ് ജാസ്മിൻ - ഗബ്രി കോമ്പോ ഉണ്ടാകുന്നത്. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ബിഗ് ബോസിന് പുറത്തിറങ്ങിയപ്പോൾ ഈ കോമ്പോയ്ക്ക് ധാരാളം ആരാധകരെ കിട്ടി. ബിഗ് ബോസിന് പുറത്തെത്തിയാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം ഉണ്ടാവില്ലെന്നായിരുന്നു പലരും പറഞ്ഞത്. പക്ഷേ ഇപ്പോഴും ജാസ്മിനും ഗബ്രിയും സൗഹൃദം തുടരുകയാണ്. ഒരുമിച്ച യാത്ര പോവുകയും വ്ലോഗ് ചെയ്യുകയുമൊക്കെ ചെയ്യാറുണ്ട്. ഇവരുടെ വീഡിയോകൾക്ക് വലിയ വ്യൂലും ലഭിക്കാറുണ്ട്.
അടുത്തിടെയാണ് ഗബ്രിയുടെ പിറന്നാൾ കഴിഞ്ഞത്, ഗബ്രി ജാസ്മിന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ ഇരട്ടി ഗംഭീരമായിട്ടാണ് ജാസ്മിൻ ഗബ്രിയുടെ പിറന്നാൾ ആഘോഷിച്ചത്. ഒരുപാട് സമ്മാനങ്ങളും ഗബ്രിക്ക് കൊടുത്തു. ജാസ്മിൻ മാത്രമല്ല ഗബ്രിയുടെ ആരാധകരും സമ്മാനങ്ങൾ അയച്ചിരുന്നു. പിറന്നാൾ ആഘോഷത്തിന് ശേഷം ഗബ്രിയും ജാസ്മിനും ഒരുമിച്ച് സമ്മാനങ്ങൾ അൺബോക്സ് ചെയ്യുന്ന വീഡിയോയും പങ്കുവെച്ചിരുന്നു.

ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. മിക്ക കമന്റുകളും ജാസ്മിന്റെയും ഗബ്രിയുടെയും ബന്ധത്തെക്കുറിച്ച് തന്നെയാണ്. എന്നും ഇതുപോലെ തന്നെ പോകട്ടെ എന്നാണ് ആരാധകർ പറയുന്നത്. ഇനി എന്നെങ്കിലും പിരിയുകയാണെങ്കിലും ആരാധകരെ വിഷമിപ്പിക്കുന്ന തരത്തിൽ രണ്ട് പേരും പെരുമാറല്ലേ എന്നും പറയുന്നു.
വ്ലോഗ് കണ്ടപ്പോ ഒരുപാടു സന്തോഷായി. രണ്ടാളോടും ഒരു കാര്യം മാത്രേ റിക്വസ്റ്റ് ചെയ്യാനുള്ളൂ - ഇനി ഭാവിയിൽ എപ്പോഴെങ്കിലും രണ്ടുവഴിക്ക് പിരിയേണ്ടി വന്നാലും ( അങ്ങനെ വരാതിരിക്കട്ടെ ) പബ്ലിക്കിൽ വന്നു രണ്ടാളും ഒരക്ഷരം പോലും പരസ്പരം ഒന്നും പറയല്ലേ.. പിന്നെ Follow/Unfollw ചെയ്ത് പബ്ലിക്ക് ആയി ഡ്രാമ കളിക്കരുത്. അത് സഹിക്കാൻ നിങ്ങളെ ഇഷ്ടപ്പെടുന്നവർക്കു ബുദ്ധിമുട്ടാവും. അത് സഹിക്കാൻ നിങ്ങളെ ഇഷ്ടപ്പെടുന്നവർക്കു ബുദ്ധിമുട്ടാവും എന്നാണ് ഒരു കമന്റ്.
ഗബ്രിയെക്കാളും സന്തോഷം ജാസ്മിൻ ആണല്ലോ. ഇനി ഉള്ള എല്ലാ ബർത്ത് ഡേയും നിങ്ങൾക്ക് ഒരുമിച്ചു ആഘോഷിക്കാൻ സാധിക്കട്ടെ, നിങ്ങളുടെ ഓരോ വീഡിയോസും കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റത്തില്ല. രണ്ടു പേരും എന്നെന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കുക, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ജാസ്മിനും ഗബ്രിയും എന്നെങ്കിലും പ്രണയം പറയുമെന്ന പ്രതീക്ഷ ഇപ്പോഴും ആരാധകർക്ക് ഉണ്ട്. എന്നാൽ തങ്ങൾ തമ്മിൽ പ്രണയമല്ലെന്നാണ് ഇരുവരും പറയുന്നത്.












Click it and Unblock the Notifications