ഗബ്രിയും ജാസ്മിനും ബെംഗളൂരുവില്‍; ചുമ്മാ പോയതല്ല, ചില കാര്യങ്ങളുണ്ട്, പുതിയ വിശേഷങ്ങളുമായി താരങ്ങള്‍
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി വന്ന കോമ്പോ ആയിരുന്നു ഗബ്രിയുടെയും ജാസ്മിന്റെയും. സീസൺ തുടങ്ങിയപ്പോൾ മുതൽ രണ്ട് പേരും കോമ്പോ ആയിട്ടാണ് നിന്നത്. ബിഗ് ബോസിനകത്തും പുറത്തും ഈ കോമ്പോയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു.
എന്നാൽ ഇരുവരു കോമ്പോ തുടർന്നു. ഫൈനൽ 5 യിൽ ഉണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും ഗബ്രി പ്രതീക്ഷിക്കാതെ ബിഗ് ബോസിൽ നിന്ന് പുറത്താവുകയായിരുന്നു. എന്നാൽ ജാസ്മിൻ ഫൈനൽ 5 ൽ എത്തുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ഗബ്രിയും ജാസ്മിനും പ്രണയത്തിലാണോ എന്നാണ് എല്ലാവരും ചോദിച്ചത്, പക്ഷേ ജാസ്മിനും ഗബ്രിയും ഇതിൽ വ്യക്തത വരുത്തിയില്ല.

ബിഗ് ബോസിന് പുറത്തിറങ്ങിയാൽ ഇരുവരും പിരിയുമെന്ന് എല്ലാവരും പറഞ്ഞിരുന്നെങ്കിലും പുറത്തെത്തിയ ശേഷവും ഇവർ സൗഹൃദം തുടരുകയാണ്. ഇരുവരും ഒരുമിച്ച് എത്തുന്ന വീഡിയോയക്ക് ധാരാളം വ്യൂസും ലഭിക്കാറുണ്ട്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള വീഡിയോ ആണ് വൈറൽ ആവുന്നത്. ബെംഗളൂരു പോയത് എന്തിനാണ്, കുറച്ച് വിശേഷങ്ങൾ പറയാനുണ്ട് എന്ന ക്യാപ്ഷനോടെയാണ് ജാസ്മിൻ വീഡിയോ പങ്കുവെച്ചത്.
ബെംഗളൂരിവിൽ എത്തിയ വിശേഷമാണ് ഗബ്രിയും ജാസ്മിനും പങ്കുവെയ്ക്കുന്നത്. ജാസ്മിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഡ്രൈവ് ചെയ്താണ് താനും ജാസ്മിനും ബെംഗളൂരിവിൽ എത്തിയത് എന്നാണ് ഗബ്രി പറയുന്നത്. സായ് കൃഷ്ണയും റെസ്മിനും ഉണ്ടായിരുന്നു.
ഒരു പ്രൊമോഷന്റെ കാര്യത്തിനാണ് തങ്ങൾ വന്നതാണെന്നാണ് ജാസ്മിൻ പറയുന്നത്. ഗബ്രിയാണ് വീഡിയോ എടുക്കുന്നത്, എന്നാൽ തന്റെ യൂട്യൂബിലാണ് വീഡിയോ പോസ്റ്റ് ചെയ്യുക എന്ന് ജാസ്മിൻ പറയുന്നുണ്ട്.
അതേ സമയം, ഫ്ലവർ ബൊക്കെ ഗബ്രി ജാസ്മിന് നൽകുന്നുണ്ട്. ആ സമയത്ത് ഇത് കണ്ടാൽ ഗബ്രി ജാസ്മിനെ പ്രോപ്പോസ് ചെയ്തുവെന്ന് ആളുകൾ പറയുമെന്ന് സായി പറയുന്നുണ്ട്. നീ എന്തിനാണ് ഇത് വാങ്ങിച്ചത് എന്ന് ജാസ്മിൻ ഗബ്രിയോട് ചോദിക്കുന്നുണ്ട് എനിക്ക് ഇത് ഇഷ്ടമായത് കൊണ്ടാണ് എന്നാണ് ഗബ്രി പറയുന്നത്. നിരവധി പേരാണ് പുതിയ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. രണ്ടു പേരും ഒരുമിച്ചുള്ള വിഡീയോസ് എത്ര കണ്ടാലും മടുക്കത്തില്ല ഇനിയും നിങ്ങൾ ഒരുമിച്ചുള്ള വ്ലോഗ്സ് വേണം മേഡ് ഫോർ ഇച്ച് അതർ എന്നിങ്ങനെ വിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications