Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗബ്രിയുടെ ഗിഫ്റ്റിൽ ഞെട്ടി ജാസ്മിൻ; 'എന്റെ 2 മാസത്തെ ശമ്പളമാണ് ഈ ഇരിക്കുന്നത്', ചിരിപ്പിച്ച് ഗബ്രി

ബിഗ് ബോസിൽ വെച്ചുണ്ടായിരുന്നു സൗഹൃദം അതുപോലെ പുറത്തും പിന്തുടരുന്ന രണ്ട് പേരാണ് ജാസ്മിൻ ജാഫറും ഗബ്രി ജോസും. രണ്ട് പേരേയും ഇപ്പോഴും ഒരുമിച്ച് കാണാൻ സാധിക്കുന്നതിൽ ഇവരുടെ ആരാധകർ സന്തോഷം പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും ഒരുമിച്ചുള്ള വ്ലോഗുകളും താരങ്ങൾ പങ്കിടാറുണ്ട്. ഇരുവരും ഒരുമിച്ച് ചെയ്ത യാത്രകളുടെ വീഡിയോകളെല്ലാം യുട്യൂബിൽ ട്രെന്റിങ് ലിസ്റ്റിൽ തന്നെ ഇടംപിടിച്ചിരുന്നു.

പതിവായി ജാസ്മിനും ഗബ്രിയും ഒരുമിച്ചാണ് വീഡിയോകൾ എത്താറുള്ളതെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി ജാസ്മിനെ മാത്രമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതിന് കാരണം മറ്റൊന്നുമല്ല, ഇത്തവണ ഗബ്രിയും സുഹൃത്തുക്കളും ജോർജിയയിലേക്ക് ഒരു യാത്ര പോയിരുന്നു. ഇപ്പോഴിതാ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ് ഗബ്രി. ജാസ്മിന് ഒരുപാട് സമ്മാനങ്ങളുമായിട്ടാണ് ഗബ്രി വന്നിരിക്കുന്നത്. ഗബ്രി തന്നെ കാണാൻ എത്തിയതിന്റെ വീഡിയോ ജാസ്മിൻ യുട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്.

jasminegabri-

ഗബ്രി തന്റെ ഫ്ലാറ്റിലേക്ക് കയറിയ ഉടനെ തനിക്ക് കൊണ്ടുവന്ന സമ്മാനങ്ങളെ കുറിച്ചാണ് ജാസ്മിൻ ചോദിക്കുന്നത്. ഗബ്രി ജോർജിയയിലേക്ക് പോകുമ്പോൾ നിരവധി സാധനങ്ങൾ കൊണ്ടുവരാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ജാസ്മിൻ വീഡിയോയിൽ പറയുന്നത്. എന്തായാലും അതിൽ കൂടുതൽ കിട്ടിയതിന്റെ സന്തോഷത്തിലാണ് ജാസ്മിൻ. എനർജി ബാർ, ചോക്ലേറ്റ്, ജോർജിയൻ സ്പെഷ്യൽ മ്യൂസിക് ബോക്സ്, പെർഫ്യൂം, ലിപ്സ്റ്റിക്, കമ്മൽ, മാല എന്നിവയെല്ലാമാണ് ഗബ്രി ജാസ്മിനായി കൊണ്ടുവന്നത്. മാലയും കമ്മലും കൊണ്ടുവരണമെന്ന് താൻ ഗബ്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ജാസ്മിൻ പറയുന്നത്. ജാസ്മിൻ ആവശ്യപ്പെട്ടത് പ്രകാരം മനോഹരമായ മാലകളും കമ്മലുകളുമാണ് ഗബ്രി കൊണ്ടുവന്നത്. അബുദാബി സീ വേൾഡിൽ നിന്നും ഇരട്ടി പൈസക്കാണ് താൻ അത് വാങ്ങിയതെന്നാണ് ഗബ്രി പറയുന്നത്.

എന്റെ രണ്ട് മാസത്തെ ശമ്പളമാണ് ഈ ഇരിക്കുന്നതെന്ന് തമാശയായി ഗബ്രി പറഞ്ഞു. അതേസമയം ഗബ്രി കൊണ്ടുവന്ന പെർഫ്യൂമും ജാസ്മിൻ ഉപയോഗിച്ച് നോക്കുന്നുണ്ട്. നേരത്തേ പെർഫ്യൂം ഉപയോഗിക്കില്ലെന്നും അത് തനിക്ക് ഹറാം ആണെന്നും ജാസ്മിൻ പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ താൻ ഇപ്പോഴും പരിഹാസം കേൾക്കാറുണ്ടെന്നാണ് ചിരിച്ചുകൊണ്ട് ജാസ്മിൻ പറയുന്നത്. ഗബ്രി ജാസ്മിനായി കൊണ്ടുവന്ന മറ്റൊരു ഗിഫ്റ്റ് ഓസ്മോ ക്യാമറയാണ്. യുട്യൂബ് വ്ലോഗർമാരായ ഇരുവർക്കും വളരെ അധികം ഉപകാരപ്പെടുന്നതാണ് ഈ ക്യാമറ. ക്യാമറ കൂടാതെ മനോഹരമായൊരു വാച്ചും ഗബ്രി ജാസ്മിനായി നൽകി.

എന്തായാലും ഗബ്രിയുടെ സമ്മാനങ്ങളിൽ വലിയ സന്തോഷമാണ് ജാസ്മിൻ പ്രകടിപ്പിച്ചത്. ഇനി വൈകാതെ തന്നെ തങ്ങൾ വീണ്ടും ഒന്നിച്ചൊരു യാത്ര പോകാൻ പ്ലാൻ ഉണ്ടെന്നും ജാസ്മിനും ഗബ്രിയും വീഡിയോയിൽ പറഞ്ഞു. എന്നാൽ അത് എവിടേക്കാണെന്നത് സർപ്രൈസ് ആണെന്നായിരുന്നു ഗബ്രി പറഞ്ഞത്.

അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. രണ്ട് പേരുടേയും വീഡിയോ കാണുമ്പോൾ ഒരിക്കലും മടുക്കില്ലെന്നും ഈ സ്നേഹം ഇതുപോലെ തന്നെ എല്ലാ കാലത്തും ഇരുവർ‍ക്കും നിലനിർത്താൻ കഴിയട്ടെയെന്നുമാണ് ആരാധകർ കുറിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+