അഖില്‍ മാരാർക്കെതിരെ ഗോപിക: അഖില്‍ എന്തിന് അഭിമുഖത്തില്‍ എന്നേക്കുറിച്ച് അങ്ങനെ പറഞ്ഞു
ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ സീസണുകളില്‍ ഒന്നായിരുന്നു സീസണ്‍ 5. പുറത്തും അകത്തും വിമർശനങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും ഒരു ബിഗ് ബോസ് മെറ്റീരിയല്‍ എന്ന നിലയിലും എന്തുകൊണ്ടും യോഗ്യനായ അഖില്‍ മാരാർ തന്നെ സീസണിലെ വിജയി ആകുകയും ചെയ്തു. ശക്തമായ മത്സരാർത്ഥികള്‍ ഇല്ലാതിരുന്നതും ഗെയിം പ്ലാന്‍ ചെയ്യുന്നതിലെ മികവുമൊക്കെ അഖില്‍ മാരാർക്ക് ഗുണമായി മാറുകയായിരുന്നു.
പതിവില്‍ നിന്നും വ്യത്യസ്തമായി കോമണർ വിഭാഗത്തിലൂടെ എന്‍ട്രി അനുവദിച്ച സീസണ്‍ കൂടിയായിരുന്നു അത്. ഗോപികയായിരുന്നു അത്തവണത്തെ കോമണർ. കോമണർ ആയി വന്നതിനാല്‍ തന്നെ ചില മത്സരാർത്ഥികളില്‍ നിന്നും ആ തരത്തിലുള്ള അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗോപിക അന്ന് തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അഖില്‍ മാരാർക്കെതിരെ മറ്റൊരു പ്രധാനപ്പെട്ട ആരോപണവുമായി ഗോപിക വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

എന്റെ ജാതി എവിടെയും പറയുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയം എൻ്റെ ജാതി പറയുവാനായി ചേർന്നതാണോ എന്നുള്ളതാണ് എൻ്റെ ചോദ്യമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഗോപിക പറയുന്നു. ഗോപികയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഒരു അഭിമുഖത്തിന് ഇടയില്‍ അഖില്‍ മാരാർ ആവശ്യമില്ലാതെ തന്റെ ജാതിയെക്കുറിച്ച് പരാമർശം നടത്തിയെന്നാണ് ഗോപിക ആരോപിക്കുന്നത്. എന്റെ ഒപ്പം ബിഗ് ബോസ് സീസൺ 5-ൽ മത്സരിച്ച. അഖില്‍, ഒരു അഭിമുഖത്തിൽ എന്റെ ജാതി (വിഭാഗം) പറയുകയുണ്ടായി. അദ്ദേഹവുമായി ആദ്യമായി ഏറ്റുമുട്ടിയ മത്സരാർത്ഥി ഞാനായിരുന്നുഎന്നും, ഒരു സ്ത്രീയായിരുന്നു, പൊതുജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു, ഒപ്പം ഞാൻ എസ് സി വിഭാഗത്തിൽ പെട്ട വ്യക്തിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്റെ ജാതി എവിടെയും പറയുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയം എൻ്റെ ജാതി പറയുവാനായി ചേർന്നതാണോ എന്നുള്ളതാണ് എൻ്റെ ചോദ്യം. ഈ നാട്ടിൽ ജാതി പറയുന്നവർക്കിടയിൽ മാത്രമാണ് ജാതീയത നിലനിൽക്കുന്നത് എന്ന് അദ്ദേഹം മറ്റൊരു അഭിമുഖത്തിൽ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. വേടൻ (സംഗീതജ്ഞൻ) ജാതീയത പറഞ്ഞാണ് കയ്യടി നേടുന്നതെന്നും, ജാതിയുടെ പേര് പറയുന്ന ആളുകളെ ഒറ്റപ്പെടുത്തും എന്നുമൊക്കെ പറയുന്ന ഇദ്ദേഹം എന്തിനാണ് ഒരു ചാനൽ അഭിമുഖത്തിൽ എൻ്റെ പേരിനോടൊപ്പം ചേർത്ത് എന്റെ ജാതി പറഞ്ഞത്?
ബിഗ് ബോസ് ഹൗസിനുള്ളിൽ ആൺപെൺ വ്യത്യാസങ്ങൾ ഇല്ല എന്ന് പറയുമെങ്കിലും അതുപോലെതന്നെ മത്സരാർത്ഥികളിൽ കോമണർ, പൊതു മത്സരാർത്ഥികൾ എന്ന വ്യത്യാസമില്ല എന്നൊക്കെ പറയുമെങ്കിലും ഇവയെല്ലാം ഉണ്ടെന്ന് ഞാൻ അംഗീകരിക്കാം.
പക്ഷേ എങ്ങനെയാണ് എൻ്റെ എൻ്റെ ജാതി അദ്ദേഹത്തിന് ഒരു പ്രശ്‌നമായി വരുന്നത് എന്നുള്ളത് എനിക്ക് മനസിലാക്കുവാൻ സാധിച്ചിട്ടില്ല.
"ജാതി വാലുകൾ പേറാത്തതുകൊണ്ട് എനിക്ക് എന്നെക്കാൾ കൂടിയ ജാതിയെന്നോ കുറഞ്ഞ ജാതിയെന്നോ നോട്ടമൊന്നുമില്ല. ഇനി അഥവാ അങ്ങനെ കുറഞ്ഞ ജാതിയെ ഓർത്ത് പേടിക്കുവാൻ മാത്രം ബിഗ് ബോസ് ഷോ എന്താണെന്ന് മനസ്സിലാവാത്ത ഒരാളാണ് മേൽപ്പറഞ്ഞ വ്യക്തി എന്ന് ഞാൻ കരുതുന്നില്ല. വെറുതെ സംസാരിക്കുവാൻ വേണ്ടി താൻ എന്തൊക്കെയോ ആണെന്ന് കാട്ടുവാൻ വേണ്ടി മാത്രം ശ്രമിക്കുന്ന ഒരാളായി മാത്രമേ എനിക്കതിനെ പരിഗണിക്കാൻ സാധിക്കുകയുള്ളൂ.












Click it and Unblock the Notifications