ബിഗ് ബോസ് താരം ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ് പിറന്നു; ചോദ്യങ്ങളുമായി ആരാധകരും
ബിഗ് ബോസ് മലയാളം സീസൺ 6 ൽ 9 വാരം അവസാനിക്കാൻ പോവുകയാണ്. ബിഗ് ബോസ് മലയാളം 6 നടക്കുമ്പോഴും പ്രേക്ഷകർ പറയുന്ന ഒരു കാര്യമാണ് സീസൺ 5 തങ്ങൾ മിസ് ചെയ്യാറുണ്ടെന്ന്. ഇത്തവണത്തെ സീസണിൽ രണ്ട് കോമണർ മത്സരാർത്ഥികളായിരുന്നു. ഒരാൾ പുറത്തായി. കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ഗോപികയായിരുന്നു കോമണർ ആയി വന്ന മത്സരാർത്ഥി. കൂടുതൽ ആഴ്ചകളൊന്നും ഗോപികയ്ക്ക് ഹൗസിനകത്ത് നിൽക്കാൻ സാധിച്ചിരുന്നില്ല.
എങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ്. അടുത്തിടെ താൻ രണ്ടാമതും വിവാഹം കഴിച്ച കാര്യം ഗോപിക പറഞ്ഞിരുന്നു. പങ്കാളിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് ഇക്കാര്യം താരം പറഞ്ഞത്. എപ്പോൾ വിവാഹം കഴിഞ്ഞു എന്ന ചോദ്യത്തിന് എല്ലാം ശടേ പടേ ആയിരുന്നുവെന്നാണ് ഗോപിക മറുപടി നൽകിയത്.

ഇപ്പോൾ മറ്റൊരു കാര്യം കൂടി പങ്കുെവച്ചിരിക്കുകയാണ് ഗോപിക. തനിക്ക് വീണ്ടും ഒരു ആൺകുഞ്ഞ് പിറന്ന കാര്യമാണ് ഗോപിക പങ്കുവെച്ചിരിക്കുന്നത്. ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ണി പിറന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെസ എന്ന് കുറിച്ചാണ് കുഞ്ഞിനെ മുഖം മറച്ചുള്ള ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് ആശംസയുമായി എത്തുന്നത്.
അതേ സമയം, അന്ന് ഭർത്താവിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചപ്പോഴും എന്നാണ് വിവാഹം കഴിഞ്ഞത് എന്നോ, ഭർത്താവിന്റെ പേരെന്താണെന്നോ പറഞ്ഞിരുന്നില്ല. അതേ സമയം ബിഗ് ബോസിൽ ഉള്ള സമയത്ത് ആദ്യ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. അമ്പു എന്നൊരു മകനുണ്ട് ഗോപികയ്ക്ക്. ആദ്യ വിവഹാത്തെക്കുറിച്ച് ഡിവോഴ്സിനെക്കുറിച്ചുമൊക്കെ അന്ന് വിശദാമായി തന്നെ ഗോപിക പറഞ്ഞിരുന്നു.
19 ാം വയസസ്സിലായിരുന്നു ഗോപികയുടെ ആദ്യ വിവാഹം. ആദ്യ വിവാഹംത്തിൽ വളരെ ദുരിതങ്ങൾ ഗോപിക നേരിട്ടിരുന്നു. ഒരു ബന്ധുവിനെയായിരുന്നു ഗോപിക വിവാഹം ചെയ്തത്. എന്നാൽ അയാൾ വളരെ അധികം ദ്രോഹിക്കുമായിരുന്നു എന്നും ഗോപിക ബിഗ് ബോസിൽ വെച്ച് പറഞ്ഞിരുന്നു.
ഒരു കാരണവുമില്ലാതെ തന്നെ വളരെ അധികം അടിച്ചിരുന്നുവെന്നും ഗർഭിണി ആയപ്പോൾ പോലും അയാൾ അടിച്ചിരുന്നതായും ഗോപിക പറഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ താൻ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നെന്നും എന്നാൽ ഒരു കുഞ്ഞ് വയറ്റിൽ വളരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അത്തരം ചിന്തയിൽ നിന്നും താൻ പിന്തിരിഞ്ഞെന്നും ഗോപിക പറഞ്ഞിരുന്നു.












Click it and Unblock the Notifications