Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് താരം ഗോപിക രണ്ടാമതും വിവാഹിതയായി; ഗർഭിണിയാണോ? മറുപടിയുമായി താരം

കൊച്ചി: ബിഗ് ബോസ് മലയാളം സീസണിലെ ആദ്യത്തെ കോമണർ മത്സരാർത്ഥിയായിരുന്നു ഗോപി ഗോപി. സീസൺ 5 ലായിരുന്നു ഗോപിക പങ്കെടുത്തത്. സീസൺ തുടങ്ങിയപ്പോൾ തന്നെ ചർച്ചയായി മാറാൻ ഗോപികയ്ക്ക് സാധിച്ചിരുന്നു. മികച്ച മത്സരമായിരുന്നു താരം കാഴ്ചവെച്ചത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഷോയിൽ നിന്നും ഗോപിക പുറത്തായി.

ഷോയിൽ നിന്ന് പുറത്ത് പോയെങ്കിലും തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി ഗോപിക പങ്കിടാറുണ്ട്. സീസൺ കഴിഞ്ഞ് നാളുകൾ ഏറെ കഴിഞ്ഞെങ്കിലും ഗോപികയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും താത്പര്യം ഏറെയാണ്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത ആരാധകരുമായി പങ്കിട്ടെത്തിയിരിക്കുകയാണ് താരം. താൻ പുതിയ ജീവിതത്തിലേക്ക് കടന്നുവെന്നാണ് ഗോപിക പറയുന്നത്. ഭർത്താവിനും മകനുമൊപ്പം നിൽക്കുന്ന ചിത്രവും ഗോപിക പങ്കിവെച്ചു.

gopikabiggbossmarriage-

'മൈ ലിറ്റിൽ ഫാമിലി' എന്ന കാപ്ഷനോടെയാണ് ഗോപിക ചിത്രങ്ങൾ പങ്കിട്ടത്. ഇതോടെ നിരവധി പേരാണ് ഫോട്ടോക്ക് കമന്റുമായി എത്തിയത്. എപ്പോഴായിരുന്നു വിവാഹം, ഒന്നും പറഞ്ഞില്ലല്ലോ, ഗർഭിണിയാണോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. ഇതിന് എല്ലാം ശടപെടേ എന്നായിരുന്നു ഗോപിക കുറിച്ചത്. എന്നാൽ പുതിയ പങ്കാളിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ഗോപിക പങ്കിട്ടിട്ടില്ല. എന്തായാലും എല്ലാവിധ ആശംസകളും നേരുന്നുവെന്നും പുതിയ ജീവിതം ഏറെ മനോഹരമാകട്ടേയെന്നും പലരും കമന്റ് ചെയ്തു. ഗോപികയുടെ സീസണിലെ സഹതാരങ്ങളും ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

19ാം വയസിലായിരുന്നു ഗോപികയുടെ ആദ്യ വിവാഹം. ആ ജീവിതം ദുരിതപൂർണമായിരുന്നുവെന്ന് നേരത്തേ ബിഗ് ബോസിൽ വെച്ച് ഗോപിക പറഞ്ഞിരുന്നു. ഒരു ബന്ധുവിനെയാണ് താൻ വിവാഹം ചെയ്തതെന്നും എന്നാൽ ആൾ വളരെ അധികം ദ്രോഹിക്കുമായിരുന്നു എന്നുമാണ് ഗോപിക ബിഗ് ബോസിൽ വെച്ച് പറഞ്ഞത്. ഒരു കാരണവുമില്ലാതെ തന്നെ വളരെ അധികം അടിച്ചിട്ടുണ്ടായിരുന്നുവെന്നും ഗർഭിണി ആയപ്പോഴ്‍ പോലും തനിക്ക് മർദ്ദനം ഏൽക്കേണ്ടി വന്നിട്ടുണ്ടാകുമെന്നും ഗോപിക വെളിപ്പെടുത്തിയിരുന്നു. ഒരുഘട്ടത്തിൽ താൻ ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. വീട്ടുകാരോട് പോവും പറയാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു അങ്ങനെ ചിന്തിച്ചത്. എന്നാൽ കുഞ്ഞ് വയറ്റിൽ വളരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് അത്തരം ചിന്തകളിൽ നിന്നും താൻ പിന്തിരിഞ്ഞതെന്നും ഗോപിക ഷോയിൽ വെച്ച് തുറന്ന് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+