Get Updates
Get notified of breaking news, exclusive insights, and must-see stories!

'എത്രയോ ആളുകളുടെ മുന്നിൽ അപമാനിക്കപ്പെട്ടു, നിങ്ങൾ പറഞ്ഞത് എത്ര ശരിയാണ്'; ഗോപികയ്ക്ക് കയ്യടി

ബി​ഗ് ബോസ് മലയാളം സീസൺ 5 ലെ മത്സരാർത്ഥിയായിരുന്നു ​ഗോപിക. കോമണർ ആയിട്ടായിരുന്നു ​ഗോപിക മത്സരത്തിന് എത്തിയത്.
തന്റെ ജീവിതത്തിൽ അനുഭവിച്ച കഷ്ടതകളൊക്കെ ​ഗോപിക ബി​ഗ് ബോസിൽ വെച്ച് പറഞ്ഞിരുന്നു. ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ​ഗോപികയ്ക്ക് ഒരു മകനുണ്ട്. അമ്പു എന്നാണ് മകനെ ​ഗോപിക വിളിക്കാറുള്ളത്.

മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നെങ്കിൽ വോട്ടുകൾ കുറവായതിനാൽ ​ഗോപിക പുറത്താവുകയും ചെയ്തിരുന്നു. ഭർത്താവുമായി വേർ‌പിരിഞ്ഞ ​ഗോപിക ബി​ഗ് ബോസിന് പുറത്തിറങ്ങിയ ശേഷം രണ്ടാമതും വിവാഹിതയാവുകയും ചെയ്തിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ​ഗോപിക ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ​ഗോപിക പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

gopika

നയൻ താരയുടെ മേഘദൂതർ പാട വേണ്ടും എന്ന പാട്ടിനാെപ്പമുള്ള വീഡിയോ ആണ് ​ഗോപിക പങ്കുവെച്ചത്. അവളുടെ മനസിന്‌ ഒരു നിറമേ ഉള്ളു സ്നേഹത്തിന്റെ നിറം എന്ന ക്യാപ്ഷൻ നൽകിയാണ് വിഡോയ പങ്കുവെച്ചത്. കറുപ്പ് നിറത്തിന്റെ പേരിൽ പരിഹസിക്കപ്പെടുന്നതും എന്നാൽ അതൊക്കെ മറികടന്ന് തന്റെ നിറത്തിലും രൂപത്തിലും സന്തോഷിക്കുകയും ചെയ്യുന്ന യുവതിയെയാണ് ​ഗോപിക അവതരിപ്പിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

,ഈ കറുപ്പിന്റെ പേരിൽ 4 വയസ്സ് മാത്രം ഉളളു എന്റെ മോൾക്ക്. അവൾ പറയും ഞാൻ മാത്രം എന്താ അമ്മേ കറുത്തിട്ട് എന്ന്. ഒരു പ്രാവശ്യം ഒന്നുമല്ല പല തവണ ഇത് തന്നെയാ എന്റെ കുഞ്ഞ് പറയുന്നത് അവരുടെ ക്ലാസ്സിൽ കുട്ടികൾ പറഞ്ഞതാ എന്താല്ലെ ഇങ്ങനെ, ഈ കമന്റിന് അവൾ സുന്ദരി ആണെന്ന് അവളോട്‌ പറയു. ... സ്വയം സ്നേഹിക്കാൻ കൂടി പഠിപ്പിക്കൂ എന്നാണ് ​ഗോപിക മറുപടി നൽകിയത്.

കുട ഞാനും ചൂടാറില്ലാരുന്നു... ഇപ്പോൾ എന്റെ മോനു വെയിൽ കൊള്ളാതിരിക്കാൻ ചൂടിക്കും...അറിയില്ലല്ലോ മനസ്സിൽ എത്രത്തോളം നീറ്റലോടു കൂടെയാണ് ആ തമാശകൾ ചെറു പുഞ്ചിരിയാക്കി വിട്ട്കളഞ്ഞത്, പറയുന്നവർക്ക് പറയാം കേൾക്കുന്നവർക്കേ അതിന്റെ വിഷമം മനസ്സിലാവുകയുള്ളു, കറുപ്പിനോളം അഴക് ഞാൻ ഈ ലോകത്ത് വേറൊരു നിറത്തിൽ കണ്ടിട്ടില്ലാ . ഇനി കാണുകയും ഇല്ലാ..., അവർക്ക് ദൈവം നിറം കറുപ്പ് കൊടുത്തെങ്കിലും അവരുടെ മനസ്സും ഉശിരും ഒരു വെളുത്തവനും ദൈവം കൊടുത്തിട്ടില്ല... അതാണ് സത്യം..

എല്ലാവരും പറയും കറുപ്പിന് ഏഴ് അഴകാണ് എന്നൊക്കെ പക്ഷെ കരുത്തവർക്ക് അറിയാം എത്രയോ ആളുകളുടെ മുന്നിൽ അവർ നിറത്തിൻ്റെ പേരിൽ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നു, ഈ പറയുന്ന എനിക്കും അനുഭവം ഉണ്ട് ആദ്യം ഒക്കെ വിഷമം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഞാൻ ഓക്കെ ആയി ഞാൻ കറത്തുപോയിട്ടുണ്ടെങ്കിൽ അത് ഞാൻ എൻ്റെ കുടുംബത്തെ നോക്കാൻ വേണ്ടി അധ്വനികുന്നത് കൊണ്ടാണ് എന്ന് ആരുടെ മുന്നിലും തുറന്നു പറയും അതിന് എനിക്ക് ഒരു മടിയും ഇല്ല വിഷമവും ഇല്ല... എന്നിങ്ങനെ പോകുന്നു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+