ജാൻമണിക്ക് കല്യാണം; വരൻ ഡോക്ടറാണെന്ന് യമുന, എപ്പോഴാണ് വിവാഹം?
സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റാണ് ജാൻമണി ദാസ്. ജാൻമണി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസ് മലയാളം സീസൺ 6 ൽ വന്നതോടെയാണ്. തുടക്കത്തിൽ ജാൻമണിക്ക് ഒരുപാട് ആരാധകർ ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് ജാൻമണിയുടെ പെരുമാറ്റം കാരണം പ്രേക്ഷകരുടെ ഇഷ്ടം കുറഞ്ഞു. നോറയുമായുള്ള തർക്കങ്ങളാണ് ജാൻമണിക്ക് വിമർശകർ ഉണ്ടാവാൻ കാരണമായത്. വഴക്കിനിടെ ജാൻമണി ശാപ വാക്കുകൾ ഉപയോഗിച്ചതും ഇമേജിനെ ബാധിച്ചു. ഫൈനൽ വരെ എത്തുമെന്ന് തുടക്കത്തിൽ തോന്നിയെങ്കിലും ജാൻമണി ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താവുകയായിരുന്നു.
ഇപ്പോൾ ബിഗ് ബോസ് വീട്ടിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് ജാൻമണി. ജാൻമണിക്ക് ഒപ്പം യമനുയും എത്തിയിരുന്നു. എന്തായാലും വലിയൊരു സർപ്രൈസ് യമുന ബിഗ് ബോസിൽ വെച്ച് പൊട്ടിച്ചു. ജാൻമണി വിവാഹതിയാകാൻ പോവുകയാണെന്നാണ് യമുന പറഞ്ഞത്. ഇതോടെ ആരായിരിക്കും ജാൻമണിയുടെ വരൻ, എപ്പോഴാണ് വിവാഹം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആണ് ഉയരുന്നത്.

ബിഗ് ബോസ് വീട്ടിൽ എത്തിയപ്പോൾ ആണ് വിവാഹക്കാര്യം യമുന പറഞ്ഞത്. അറിഞ്ഞില്ലേ, നിങ്ങളോട് പറഞ്ഞില്ലേ എന്നാണ് യമുന ചോദിക്കുന്നത്. ഇതിന് പിന്നാലെ ആ വാർത്ത പറയുകയും ചെയ്തു വളരെ സന്തോഷത്തോടെയാണ് ബിഗ് ബോസ് വീട്ടിലുള്ളവർ ജാൻമണിയുടെ വിവാഹക്കാര്യം കേട്ടത്. എന്നാൽ വിവാഹത്തെക്കുറിച്ച് മറ്റ് കാര്യങ്ങളാെന്നും പറഞ്ഞില്ല. ആരാണ് വരനെന്നോ എന്നാണ് വിവാഹം എന്നോ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഡോക്ടർ ആണെന്നാണ് തന്നോട് പറഞ്ഞതെന്ന് യമുന പറയുന്നുണ്ട്.
നിശ്ചയം കഴിഞ്ഞ കാര്യം തങ്ങളോട് പറഞ്ഞിരുന്നു എന്നാണ് ഋഷിയും മറ്റുള്ളവരും പറഞ്ഞത്. എന്തായാലും ബിഗ് ബോസ് കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാനായി ഒരു പരിപാടി എത്തുകയാണ് എന്നാണ് ആരാധകർ പറയുന്നത്. ജാൻമണി തിരക്ക് പിടിച്ച മേക്കപ്പ് ആർട്ടിസ്റ്റാണ്. മോഹൻലാലിനും മഞ്ജുവാര്യർക്കും ഭാവനയ്ക്കും ഉൾപ്പെടെ നിരവധി താരങ്ങൾക്ക് ജാൻമണി മേക്കപ്പ് ചെയ്തിട്ടുണ്ട്.
കലാപാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നാണ് ജാൻമണി വരുന്നത്. ചെറുപ്പം മുതലെ നൃത്തത്തിൽ താലപര്യം ഉള്ള വ്യക്തിയായിരുന്നു ജാൻമണി. ചെറുപ്പം തൊട്ട് തന്നെ ജാൻമണി നൃത്തം പഠിച്ചിരുന്നു. റെയിൽ വേ ഉദ്യോഗസ്ഥ ആയിരുന്ന മുത്തശ്ശിയുടെ സംരക്ഷണത്തിലാണ് ജാൻമണി വളർന്നത്. എന്നാൽ മേക്ക് അപ്പ് ആർട്ടിസ്റ്റായാണ് ജാൻമണി തിളങ്ങിയത്. കേരളത്തിൽ മാത്രമല്ല വിദേശത്ത് നിന്ന് പോലും ജാനിന് ക്ലൈന്റുകൾ ഉണ്ട്.












Click it and Unblock the Notifications