Get Updates
Get notified of breaking news, exclusive insights, and must-see stories!

'തിരിച്ചിറങ്ങുമ്പോൾ ക്രൂ മെമ്പേഴ്‌സ് എന്നോട് പറഞ്ഞതാണ് അത് മനപൂർവ്വം തരാതിരുന്നതാണെന്ന്'; ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന മത്സരാർ‌ത്ഥിയാണ് ജാസ്മിൻ. ​​ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരിലും വൃത്തിയില്ലെന്ന് പറഞ്ഞുമാെക്കെ ജാസ്മിനെതിരെ വിമർശനം ഉയർന്നിരുന്നു. ജാസ്മിനെതിരെ വ്യാപകമായി വിമർശനം ഉയർന്ന ഒരു സംഭവമായിരുന്നു ചായക്ക് അകത്ത് തുമ്മി എന്നുള്ളത്. ഇതിന് പിന്നാലെ ജാസ്മിന് തീരെ വൃത്തിയില്ല എന്ന തരത്തിൽ വിമർശനം ഉയർന്നു. ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ജാസ്മിൻ. സൈന സൗത്തിന് നൽകിയ അഭിമുഖത്തിലാണ് ജാസ്മിൻ ഇതേക്കുറിച്ച് പറയുന്നത്.

സീരിയസിലി പറയുകയാണെങ്കിൽ എന്റെ ഭാഗത്ത് ഉണ്ടായ തെറ്റാണ്. ഞാൻ അത് ആക്‌സപ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇപ്പോൾ അത് ചോദിക്കുമ്പോൾ എങ്ങനെയാണ് അത് വിശദീകരിക്കേണ്ടത് എന്ന് അറിഞ്ഞൂടാ. നമ്മൾ എന്തായാലും മനപൂർവ്വം തുമ്മിയോ തുപ്പിയോ ചായക്കകത്ത് ഇടത്തില്ല. അറിയാതെ ഞാൻ തുമ്മിപ്പോയതാണ്. ഞാൻ എന്തെങ്കിലും പറയുമ്പോൾ ഇങ്ങനെ കൗണ്ടർ അടിച്ച് വിടുന്നൊരു സാധനമുണ്ട്. ഇത് ഞാൻ ഒരിക്കലും എന്നെ ന്യായികരിക്കുന്നതല്ല.

BIGG BOSS

ഞാൻ ആ ഫ്‌ളോയ്ക്ക് പറഞ്ഞ് വിട്ടതാണ് ടേസ്റ്റ് കൂടട്ടേയെന്നത്. ഞാൻ തുമ്മയത് ചായക്കത്ത് അല്ല. പക്ഷേ ചെയ്തത് തെറ്റ് തന്നെയാണ്. ആഴ്ച ഒന്നിലോ മറ്റും നടന്ന സംഭവമാണ്, അത് ഞാൻ ഇപ്പോഴും കേൾക്കുന്നുണ്ട്. അത് ഞാൻ അംഗീകരിക്കുന്നുണ്ട്, സോറി ചോദിക്കുന്നുണ്ട്. ഇതിനപ്പുറം എനിക്ക് എന്ത് ചെയ്യാൻ പറ്റും, ജാസ്മിൻ പറയുന്നു. അത് പുറത്ത് ഇത്ര വിവാദ ആകുമെന്ന് താൻ കരുതിയില്ലെന്നും ജാസ്മിൻ പറയുന്നു.

തനിക്ക് ബി​ഗ് ബോസിനകത്ത് ചെരുപ്പുണ്ടായിരുന്നില്ലെന്ന് ജാസ്മിൻ പറയുന്നു. ഷോ കഴിഞ്ഞ് ആഫ്റ്റർ പാർട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ ക്രൂ മെമ്പേഴ്‌സ് എന്റെ അടുത്ത് പറഞ്ഞതാണ് മനപൂർവ്വം തരാതിരുന്നതാണെന്ന്. നമ്മളെ അവർ കൺഫ്യൂസ് ചെയ്യിപ്പിച്ച്, നമ്മൾക്ക് ഭയങ്കരമായിട്ട് ഒരു സാധനം തരും. അവർക്ക് ആ ഷോയ്ക്ക് അത് ആവശ്യമാണ്, നമുക്കൊന്നും പറയാൻ പറ്റില്ല.

നമുക്ക് ഓരോ ദിവസവും പേമെന്റ് തന്നിട്ട് നമ്മളെ അവർ അവിടെ നിർത്തുന്നതാണ്. പുറത്തിറങ്ങിയിട്ട് അയ്യോ ഇങ്ങനെ ചെയ്‌തെന്ന് പറഞ്ഞിട്ട് എന്ത് ചെയ്യാൻ പറ്റും. ഒന്നും ചെയ്യാൻ ആവില്ല. എനിക്കതിൽ ഒരു പരാതിയുമില്ല. പക്ഷേ എന്നെ മാത്രമാണ് അവിടെ പോട്രേയ്റ്റ് ചെയ്യുന്നുള്ളൂ, ജാസ്മിൻ പറയുന്നു.

ജാസ്മിൻ കുളിക്കില്ലെ എന്ന വിമർശനത്തെക്കുറിച്ചും താരം പറയുന്നു. ഞാൻ തിരിച്ച് അതിനോട് റിയാക്റ്റ് ചെയ്യാത്തത് കൊണ്ട് പറ്റിയതാണ്. എന്നെ ഇവർ പറഞ്ഞ് കളിയാക്കുമ്പോൾ ഞാൻ റിയാക്റ്റ് ചെയ്യില്ലായിരുന്നു, ഞാൻ അത് ആക്‌സപ്റ്റ് ചെയ്തു. തമാശ എന്ന രീതിയിൽ ഞാനത് അത് എടുക്കുകയും ചെയ്തു. ഞാൻ ഒരു ദിവസം കൂടുമ്പോഴെ കുളിക്കത്തുള്ളൂ എന്നത് ഞാനും താമശയുടെ സെൻസിൽ എടുക്കാൻ തുടങ്ങി.

ഇവരത് തമാശ പറയുമ്പോൾ ഞാനത് ആക്‌സപ്റ്റ് ചെയ്ത്, റിയാക്റ്റ് ചെയ്യാതിരുന്നപ്പോൾ അവർ പറയുന്നത് പുറത്ത് ഇങ്ങനെയൊരു രീതിയിൽ ആയി. എനിക്ക് വൃത്തി ഉണ്ടോ ഇല്ലയോ എന്ന് ഞാനുമായി ഇടപെഴുകുന്നവർക്ക് അറിയാം. എന്റെ അടുത്ത് വരുമ്പോൾ നാറ്റമാണെങ്കിൽ ആരും ഞാനുമായി സഹകരിക്കില്ലല്ലോ, ജാസ്മിൻ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+