ഞാൻ ഡ്രസ്സിംഗ് റൂമിൽ നിന്ന് ഇറങ്ങിവരുന്നത് അത്രയും വൃത്തികേടായിട്ടാണ് കാണിച്ചത്; ആ സംഭവത്തെക്കുറിച്ച് ജാസ്മിൻ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ട കോമ്പോയാണ് ജാസ്മിൻ ഗബ്രി കോമ്പോ. തങ്ങളുടെ ബന്ധം പ്രണയമാണോ സൗഹൃദമാണോ എന്ന് വ്യക്തമായി പറായിതിരുന്നത് ഇവർക്കെതിരെ വീട്ടിനകത്തും പുറത്തും വിമർശനം ഉണ്ടാവാൻ കാരണമായി. ഒരുപാട് വിമർശനങ്ങൾ ഉയർന്നിട്ടും പരസ്പരം ഉള്ള സ്നേഹത്തിന് ജാസ്മിനും ഗബ്രിക്കും കുറവ് വന്നിട്ടില്ല. ഇപ്പോൾ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയുകാണ് ജാസ്മിൻ. സൈന സൗത്ത് പ്ലസിനോടാണ് ജാസ്മിൻ മനസ്സുതുറന്നത്.
കുറെ പേർ ഇവിടെ പറഞ്ഞുണ്ടാക്കുന്ന കുറേ സാധനങ്ങൾ ഉണ്ട്. ഇവർ തമ്മിൽ ലസ്റ്റാണ് എന്നൊക്കെ പയുന്നുണ്ട്. ഞങ്ങൾ തമ്മിൽ അങ്ങനെയൊരു സാധനമേയില്ല. കയ്യിൽ പിടിക്കുന്നതും എന്തെങ്കിലും പ്രശ്‌നം വരുമ്പോൾ കെട്ടിപ്പിടിക്കുന്നതുമൊക്കെ നോർമലായി ഞാനെന്റെ ഫ്രണ്ട്‌സിന്റെ ചെയ്യാറുണ്ട്. സ്‌നേഹം കൂടുമ്പോൾ ഞാൻ പിടിച്ച് കടിക്കാറുണ്ട്.

ഈ സാധനങ്ങളൊക്കെ ഞാൻ റസ്മിന്റെ അടുത്ത് ചെയ്തിട്ടുണ്ട്. ശ്രീതുവിന്റെ അടുത്ത് ഒന്ന് രണ്ട് തവണ ചെയ്തിട്ടുണ്ട്. എന്റെ ഉമ്മയുടെ അടുത്ത് ചെയ്തിട്ടുണ്ട്. എന്റെ ഫ്രണ്ട്‌സിന്റെ അടുത്ത് ചെയ്തിട്ടുണ്ട്. ഇതൊക്കെ എന്റെ ബേസിക്ക് നാച്ചുറാണ്. ഇവർ ഇവിടെ പ്രൊജക്റ്റ് ചെയ്തത് ഗബ്രിയുടെ അടുത്ത് മാത്രമാണ്. ഇതൊന്നും ലസ്റ്റോ സാധനങ്ങളോ അല്ല, ജാസ്മിൻ പറയുന്നു.
ഞങ്ങൾ തമ്മിൽ ഇഷ്ടമുണ്ട് എന്ന് പറയുന്നത് കയ്യിൽ പിടിക്കുന്നതോ കാലിൽ പിടിക്കുന്നതോ അല്ല. ഞങ്ങളുടെ നോട്ടത്തിൽ ഒരു ഇഷ്ടമുണ്ട്. ലാലേട്ടൻ വിളിച്ച് നിങ്ങൾ തമ്മിൽ ഫ്രണ്ട്ഷിപ്പ് ആണോ എന്ന് ചോദിക്കുമ്പോൾ അതെ ലാലേട്ടാ ഞങ്ങൾ തമ്മിൽ ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞാൽ ആ പ്രശ്‌നം തീരുമോ, ഇഷ്ടമാണെന്ന് പറഞ്ഞാൽ തീരുമോ അവിടെ 70 ക്യാമറകൾ നമ്മളെ വാച്ച് ചെയ്യുകയാണ്. അതിൽ കയ്യിൽ പിടിക്കുന്നതൊന്നുമല്ല മാറ്റർയ ഞങ്ങളുടെ കണ്ണിൽ ഇഷ്ടമുണ്ട്, ജാസ്മിൻ പറയുന്നു.
എന്താണ് ഇവർ പറയുന്ന തോന്ന്യാസം. ആണിന് പെണ്ണും പെണ്ണിന് ആണുമായുള്ള ഫ്രണ്ട്ഷിപ്പുള്ള ഒരുപാട് പേരുണ്ട്. ഞാൻ സീസൺ 5 വരെ കണ്ടിട്ടുണ്ട് ഈ കോൺട്രവേഴ്‌സീസ്. ഒന്ന് കയ്യിൽ പിടിക്കുകയാണെങ്കിലും തോളിൽ തൊടുകയാണെങ്കിലും തലയിൽ തൊടുകയാണെങ്കിലും വലയി പ്രശ്‌നമായി പറയുന്നത്. സീസൺ 5 ൽ ഈ കോൺട്രവേവ്‌സീസ് ഞാൻ കണ്ടിട്ടുണ്ട്.
ബിഗ് ബോസ് ഹൗസ് ആയത് കൊണ്ടാണ് ഈ പ്രശ്‌നം പറയുന്നത്. ബിഗ് ബോസ് എന്നൊരു വീടുള്ളത് കൊണ്ടാണ് ഒരാണ് പെണ്ണിനെ തൊട്ടാൽ എന്തോ മഹാപാപവാമകുന്നത്. പുറത്ത് ഈ ആൺ - പെൺ ഫ്രണ്ട്ഷിപ്പിൽ കയ്യിൽ പിടിക്കില്ലേ ഹഗ് ചെയ്യില്ലേ. ഹഗ് ചെയ്ത് ആശ്വസിപ്പിക്കാത്ത ആളാണോ ജാസ്മിൻ ചോദിക്കുന്നു.
ഇതിനപ്പുറം ഞങ്ങൾ എന്താണ് ചെയ്തത്. വേറെ എന്താണ് ചെയ്തത്. ഒരു സാധനം ഞാൻ കണ്ടത് ഞാൻ ഡ്രസ്സിംഗ് റൂമിൽ നിന്ന് വരുന്നത് ഭയങ്കര മോശമായിട്ടാണ് കാണിച്ചിരിക്കുന്നത്, അത്രയും വൃത്തികേടായിട്ടാണ് കാണിച്ചിരിക്കുന്നത്. അത് എപ്പിസോഡിൽ വന്നതാണോ എന്ന് ഞാൻ തിരക്കാൻ നിന്നിട്ടില്ല. ഇതിന് മുൻപ് എത്രയോ മണിക്കൂർ മുമ്പാണ് ഞാൻ ഡ്രസ്സിംഗ് റൂമിൽ പോകുന്നത്. ഒരു മുക്കാൽ മണിക്കൂറോ ഒരു മണിക്കൂറോ മുൻപാണ് പോയിരിക്കുന്നത്.
എന്തിനാണ് ഡ്രസ്സിംഗിൽ പോയത് ഉറങ്ങാനാണ് പോയത്. പട്ടി കുരയ്ക്കുന്നത് കൊണ്ട് പബ്ലിക്കായി ഉറങ്ങാൻ പറ്റില്ല. അവിടെ പോയി കസേരിയിൽ കൈ വെച്ച് തറയിലാണ് ഞാൻ ഇരുന്നത്. ഞാൻ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ അവൻ അവിടെ സൈഡിൽ വന്നിരിക്കുന്നു. എണീച്ചൂവാ എന്നൊക്കെ പറയുന്നു.
ഞാൻ മൈക്ക് ഇട്ടിട്ടുണ്ട്. അപ്പോഴേക്കും ബിഗ് ബോസ് പറയുന്നു ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് സംസാരിക്കാൻ പാടില്ലെന്ന് ഞാൻ ഇവിന്റെ കൈ പിടിച്ച് താഴെ നിന്നാണ് പൊങ്ങി എണീറ്റുവരുന്നത്. ഈ എണീച്ചുവരുന്നതിന് ഞാൻ അതിനകത്ത് തുണി അഴിക്കുന്നു, അത് അവന് കാണിച്ചുകൊടുക്കുന്നു എന്നൊക്കെ ഒരു മര്യാദയില്ലാതെയാണ് പറയുന്നത് ജാസ്മിൻ പറയുന്നു.












Click it and Unblock the Notifications