Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിന് ഗബ്രി മാത്രമേ പറ്റുകയുള്ളോ? അവരൊന്നും വേണ്ടേ' ഒടുവില്‍ താരം ചെയ്ത് കാണിച്ചത്, കയ്യടി

സോഷ്യല്‍ മീഡിയ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയായിരുന്നെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ് ജാസ്മിന്‍ ജാഫർ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതയാകുന്നത്. ഒരുപാട് വിമർശനങ്ങള്‍ നേരിടേണ്ടി വന്നെങ്കില്‍ ബിഗ് ബോസില്‍ നൂറ് ദിവസം തികച്ച താരം സെക്കന്‍ഡ് റണ്ണറപ്പായിക്കൊണ്ടാണ് പുറത്തിറങ്ങിയത്.

ബിഗ് ബോസില്‍ ജാസ്മിന് ഏറ്റവും കൂടുതല്‍ വിമർശനം കേള്‍ക്കേണ്ടി വന്നത് ഗബ്രിയുമായുള്ള കൂട്ടുകെട്ടിന്റെ പേരാലായിരുന്നു. എന്നാല്‍ അതൊന്നും ഒട്ടും കാര്യമാക്കാതെ തന്നെ ഗബ്രിയും ജാസ്മിനും തങ്ങളുടെ സുഹൃദ് ബന്ധം ബിഗ് ബോസിന് ശേഷവും തുടർന്നു. അടുത്തിടെയായി ഇരുവരുടേതുമായി നിരവധി വ്ളോഗുകളും പുറത്ത് വന്നിരുന്നു.

jasmin-moonnar

ജാസ്മിനും ഗബ്രിയും മേഖാലയില്‍ പോയ വീഡിയോയ്ക്ക് മികച്ച സ്വീകരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. അപ്പോഴും ചിലർ പതിവോ പോലെ നെഗറ്റീവ് കമന്റുമായി വരികയും ചെയ്തിരുന്നു. ജാസ്മിന്‍ വീട്ടുകാരെ മറന്നോ? അവരുമായി യാത്ര പോകില്ലെ എന്ന് തുടങ്ങിയ കമന്റുകളായിരുന്നു ഏതാനും ചിലരെങ്കിലും പങ്കുവെച്ചത്.

മേല്‍പറഞ്ഞ കമന്റുകളൊക്കെ ജാസ്മിന്‍ കണ്ടിട്ടുപോലും ഉണ്ടാകില്ലെങ്കിലും ഇപ്പോഴിതാ താന്‍ കുടുംബവുമായി നടത്തിയ ഒരു യാത്രയുടെ വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുകയാണ് ജാസ്മിന്‍. ഉപ്പ, ഉമ്മ അനിയന്‍ എന്നിവരുമായൊക്കെ ചേർന്ന് മൂന്നാറിലേക്കാണ് കുടുംബം യാത്ര പോയിരിക്കുന്നത്. ബിഗ് ബോസിന് ശേഷം ഞങ്ങളെല്ലാവരും ഇത്തരത്തില്‍ പുറത്ത് പോകുന്നത് ആദ്യമായാണെന്നും ജാസ്മിന്‍ പറയുന്നു.

അതേസമയം കമന്റ് ബോക്സില്‍ ജാസ്മിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന പെണ്‍കുട്ടിയാണെന്നാണ് ജാസ്മിനെ കുറിച്ച് ഒരാള്‍ കമന്റ് ചെയ്തു. ഇത്ര ചെറുപ്പത്തില്‍ തന്നെ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ പലർക്കും കഴിയാറില്ലെന്നും അദ്ദേഹം പറയുന്നു.

'കുടുബത്തിന് വേണ്ടി ജീവിക്കുന്ന പെൺകുട്ടി. കുടുബത്തിന്റെ സന്തോഷം സ്വന്തം സന്തോഷത്തി നേക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന പെൺകുട്ടി. ഈ കുടുബം തന്നെ ആണ് ജാസൂ നിൻ്റെ കരുത്തും. ഈ സ്നേഹമുള്ള കുടുംബത്തിൻ്റെ പിന്തുണ മാത്രം മതി നിന്റെ ഓരോ ലക്ഷ്യവും പൂർത്തീകരിക്കാൻ. ബിഗ് ബോസില്‍ ജാസ്മിന്‍ പറഞ്ഞത് ഓർമിക്കുന്നു എൻ്റെ കുടുംബം ആണ് എനിക്ക് എല്ലാം. ഒരു മകളുടെ, ഒരു സഹോദരിയുടെ എല്ലാ കടമകളും സന്തോഷത്തോടെ നിർവഹിക്കുന്ന ജാസു നിൻ്റെ ഒപ്പം എപ്പോഴും ദൈവം തുണ ആയി ഉണ്ടാവും' അദ്ദേഹം കുറിച്ചു.

എല്ലാവരേയും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം. ഗബ്രി കൂടി ഉണ്ടായിരുന്നെങ്കില്‍ സൂപ്പർ ആയേനെയെന്നാണ് മറ്റൊരാളുടെ കമന്റ്. ഈ കമന്റിന് മറുപടിയായി വന്ന ഒരു കമന്റ് " എന്റെ ഉമ്മ വരെ പറഞ്ഞു ഗബ്രി ഇല്ലാതെ ഒരു സുഖം ഇല്ല കാണാന്‍ എന്നാണ്" എന്നായിരുന്നു. അതായത് ഇരുവരുടേയും സുഹൃദ് ബന്ധത്തെ കുടുംബങ്ങളും ഏറ്റെടുത്തിരിക്കുന്നു.

'ഈ കുട്ടിയെ സമ്മതിക്കണം. ഈ ചെറുപ്രായത്തില്‍ ഫാമിലിയെ പൊന്നുപോലെ നോക്കുന്നു. 25 വയസായ ഞാന്‍ ഉമ്മാന്റെ കയ്യില്‍ നിന്നും പൈസ വാങ്ങുന്നു' എന്നാണ് മറ്റൊരാളുടെ കമന്റ്. അതോടൊപ്പം തന്നെ ഇത്തരം വീഡിയോകള്‍ ഇനിയും ഇടണമെന്നും അതില്‍ ഗബ്രിയേയും ഉള്‍പ്പെടുത്തണമെന്നും പറയന്നുവരുമുണ്ട്.

'ഹായ് ജാസ്മ‌ിൻ, ഉമ്മാൻറെയും അനിയന്റെയും സന്തോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഈ സന്തോഷം എന്ന നിലനിൽക്കട്ടെ. ഇനിയും ഒരുപാട് ട്രിപ്പുകൾ പോകണം. ഉപ്പാക്കും ഉമ്മാക്കും ഒരുപാട് ഇഷ്ടമാകും. അവരോട് എൻ്റെ അന്വേഷണം പറയണം. കേട്ടോ എനിക്ക് ഒത്തിരി ഇഷ്ടമായി നിങ്ങളുടെ ട്രിപ്പ്. ഉമ്മക്കും ഉപ്പക്കും ഇങ്ങനെ ഒരു മകളെ കിട്ടിയത് അവരുടെ ഭാഗ്യം തന്നെ. മാഷാ അള്ളാ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും കാര്യമാക്കണ്ട. നമ്മൾ നമ്മളായി ജീവിച്ചാൽ മതി. എന്റെ അനിയത്തിക്കുട്ട് ഒരായിരം ഉമ്മ' എന്നാണ് മറ്റൊരാളുടെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+