Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനെ വീട്ടുകാർ ഒഴിവാക്കി,എന്റെ വീട്ടുകാർ തല്ലാൻ നിൽക്കുന്നു എന്നൊക്കെ പറഞ്ഞു';ജാസ്മിനും ഗബ്രിയും പറയുന്നു

കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 6ലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരങ്ങളാണ് ജാസ്മിൻ ജാഫറും ഗബ്രി ജോസും.ബിഗ് ബോസിന് ശേഷവും ഇരുവരുടേയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യം ഏറെയാണ്. ഇപ്പോഴിതാ പ്രേക്ഷകരുടെ ചില ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. ജാസ്മിന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

ഗബ്രിക്കൊപ്പം സന്തോഷവതിയാണോ, ജാസ്മിന്റെ കംഫേർട്ട് സോണാണോ ഗബ്രി എന്ന ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെ-' കൂടെയുള്ള ഒരു മണിക്കൂറിൽ 45 മിനിറ്റും ‍ഞങ്ങൾ ഹാപ്പിയായിരിക്കും. ബാക്കി 15 മിനിറ്റ് കീരിയും പാമ്പും പോലെയാണ്. ബിഗ് ബോസ് കണ്ടവർക്ക് അറിയാം. അനാവശ്യകാര്യങ്ങൾക്ക് ‍ഞങ്ങൾ തല്ലുപിടിക്കാറുണ്ടെന്ന്. പക്ഷെ ഗബ്രിയ്ക്കൊപ്പം ഞാൻ ഹാപ്പിയാണ്. എന്റേത് ചെറിയ സർക്കിൾ ആണ്. എനിക്ക് ഉള്ള സർക്കിളിൽ വെച്ച് ഇവന്റെ കൂടെ നടക്കുമ്പോഴാണ് ഞാൻ കൂടുതൽ ഹാപ്പി. ഇവന്റെ കൂടെ വന്നതിന് ശേഷമാണ് ഞാൻ ലോകം കാണുന്നത്. ഗബ്രി എന്നെ വിഷമിപ്പിച്ചാലും അവൻ തന്നെ എന്നെ ചിരിപ്പിക്കും. എന്റെ ഏറ്റവും വലിയ കംഫേർട്ട് സോൺ ഇവനും എന്റെ വീട്ടുകാരും തന്നെയാണ്', ജാസ്മിൻ പറഞ്ഞു.

Bigg Boss Malayalam Fame Jasmine and Gabri

ഭാവി പരിപാടി എന്താണെന്ന ചോദ്യത്തിന് ആദ്യം മറുപടി നൽകിയത് ഗബ്രിയാണ്.' ഭാവി പരിപാടി എന്താണെന്ന് ചോദിച്ചാൽ അറിയില്ല. പക്ഷെ നല്ല സിനിമകളുടെ ഭാഗമാകുകയെന്നതാണ് ആഗ്രഹം. നല്ല കഥാപാത്രങ്ങൾ ചെയ്യുക, ക്യാമറയ്ക്ക് മുന്നിലും പുറകിലും പ്രവർത്തിക്കുക, ഒരുപാട് യാത്ര ചെയ്യുക ഇതൊക്കെയാണ് ആഗ്രഹം', ജാസ്മിൻ പറഞ്ഞു.

തനിക്കും പ്രത്യേകിച്ച് പ്ലാനൊന്നുമില്ലെന്നും ജീവിതം എങ്ങനെയാണോ പോകുന്നത് അതിന് അനുസരിച്ച് മുന്നോട്ട് പോകുകയാണെന്നും ജാസ്മിൻ പറഞ്ഞു. 'ഒരു പ്രായത്തിന് ശേഷം ഞാൻ ആഗ്രഹിച്ച കാര്യങ്ങളൊന്നും നടന്നിട്ടില്ല. അപ്പോൾ എനിക്ക് വിഷമമാകും. അതുകൊണ്ട് ജീവിതം എങ്ങോട്ടാണ് എന്നെ കൊണ്ടുപോകുന്നത് അതുപോലെ ജീവിക്കാനാണ് ഇഷ്ടം', ജാസ്മിൻ പറഞ്ഞു.

രണ്ട് പേരുടേയും കുടുംബം ഒരുമിച്ച് കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. 'ഞങ്ങളുടെ കുടുംബം പരസ്പരം കാണേണ്ട സാഹചര്യം വന്നിട്ടില്ല. പക്ഷെ ഞങ്ങൾ രണ്ട് പേരും രണ്ടുപേരുടേയും കുടുംബങ്ങളെ കണ്ടിട്ടുണ്ട്. ജാസ്മിന്റെ ഫാമിലി എന്നെ കണ്ടാൽ തല്ലാൻ നിൽക്കുകയാണ് എന്റെ ഫാമിലി അവളെ കണ്ടാൽ അടിച്ചോടിക്കാൻ നിക്കുകയാണെന്നൊക്കെയാണ് ചിലർ ഉണ്ടാക്കിയിരിക്കുന്ന നറേറ്റീവ്. അങ്ങനെയൊന്നുമല്ല. ഞങ്ങൾ പരസ്പരം കണ്ടിട്ടുണ്ട്', ഇരുവരും വ്യക്തമാക്കി.
കൊച്ചിയിലെ തന്റെ ഫ്ലാറ്റിന്റെ പാല് കാച്ചലിന് കുടുംബം വന്നപ്പോൾ ഗബ്രിയെ അവർ കണ്ടിരുന്നതായി ജാസ്മിൻ പറഞ്ഞു.

'ഗബ്രിയുടെ വീട്ടിൽ ‍ഞാൻ പോയിട്ടുണ്ട്. മമ്മി എനിക്ക് ഭക്ഷണം ഉണ്ടാക്കി തന്നിട്ടുണ്ട്. ഞാൻ കൊച്ചിയിലേക്ക് തനിച്ച് മാറി നിൽക്കുമ്പോൾ വീട്ടുകാരെ ബോധ്യപ്പെടുത്താൻ വലിയ പ്രശ്നമായിരുന്നു. എന്നാൽ വിചാരിച്ചത്ര ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. കാരണം ഞാൻ ബിഗ് ബോസിൽ 3 മാസം സർവൈവ് ചെയ്തിരുന്നല്ലോ. അതേസമയം ഞാൻ തനിച്ച് ഫ്ലാറ്റിലേക്ക് മാറിയപ്പോൾ എന്നെ വീട്ടിൽ നിന്നും അടിച്ച് പുറത്താക്കി എന്ന തരത്തിലായിരുന്നു പ്രചരണം. പടിയടച്ച് പിണ്ഡം വെച്ചുവെച്ചു, എന്നെ ഒഴിവാക്കി എന്നൊക്കെയായിരുന്നു ചിലർ പറഞ്ഞോണ്ടിരുന്നത്.

ഞാൻ വീട് വിട്ട് മാറി നിൽക്കുന്നത് വീട്ടുകാർക്ക് പ്രശ്നമാണ്. കാരണം വീട് വിട്ട് മാറി നിന്നിട്ടുള്ള ഒരാളല്ല ഞാൻ. ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ അറിയുന്ന ആളല്ല. അവർക്ക് എന്നെ കാണാതിരിക്കാും ഒക്കില്ല. അവരെ പറഞ്ഞ് മനസിലാക്കുകയായിരുന്നു. കൊച്ചിയിലേക്ക് മാറാൻ എനിക്ക് പല കാരണങ്ങളും ഉണ്ടായിരുന്നു', ജാസ്മിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+