കണ്ണോട് കണ്ണായിടാം... കൈ കോർത്തു നാമെന്നും; കണ്ണുനിറഞ്ഞ് ഗബ്രിയുടെയും ജാസ്മിന്റെയും ആരാധകർ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ കോമ്പോ ആയിരുന്നു ജാസ്മിൻ - ഗബ്രി കോമ്പോ. ബിഗ് ബോസിനകത്തും പുറത്തും ഇവർക്കും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. കണ്ടന്റിന് വേണ്ടി മാത്രമാണ് ജാസ്മിനും ഗബ്രിയും സൗഹൃദം കാണിക്കുന്നത് എന്നായിരുന്നു ഉയർന്ന വിമർശനം. പിന്നീട് ഇവർ പ്രണയത്തിലാണോ അതോ സൗഹൃദം മാത്രമാണോ എന്ന ചോദ്യവും ഉയർന്നു.
സൗഹൃദത്തിന് മുകളിലാണ് എന്നാൽ പ്രണയമല്ലെന്നാണ് ജാസ്മിനും ഗബ്രിയും പറഞ്ഞത്. ബിഗ് ബോസിന് പുറത്തെത്തിയാൽ ഇവർ തമ്മിൽ സൗഹൃദം ഉണ്ടാവില്ലെന്ന് പലരും പറഞ്ഞെങ്കിലും ബിഗ് ബോസിന് ശേഷവും ജാസ്മിനും ഗബ്രിയും തങ്ങളുടെ സൗഹൃദം തുടരുകയാണ്. യൂട്യൂബാ ചാനലിൽ സജീവമാണ് രണ്ട് പേരും ട്രാവൽ വ്ലോഗുകൾ ചെയ്യാറുണ്ട്.

ഇപ്പോൾ ജാസ്മിനും ഗബ്രിയും പങ്കുവെച്ച പുതിയ റീലാണ് വൈറൽ ആയിരിക്കുന്നത്. ഓളങ്ങളിൽ കാലങ്ങളിൽ കൈകോർത്ത് നാം എന്ന പാട്ടിനൊപ്പമാണ് റീൽ. ഗബ്രിയുടെയും ജാസ്മിന്റെയും ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതായിരുന്നു ഈ റീൽ. എന്നെങ്കിലും രണ്ട് പേരും പ്രണയം തുറന്നുപറയുമെന്ന പ്രതീക്ഷിയിലാണ് ആരാധകർ. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അങ്ങ് ദൂരെ ഒരു ദേശത്ത്, ഭൂമിയുടെ ഒരു അറ്റത്ത് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇത് കാണുമ്പോൾ ശരിക്കും പേടിയാവുന്നു, പിന്നീട് ഇടക്ക് വെച്ച് ഇവർക്ക് പിരിയേണ്ടി വന്നാൽ. ഇവർക്ക് സഹിക്കാൻ കഴിയില്ല. കാരണം എല്ലാ സൗഹൃദങ്ങളും അങ്ങനെയാണ്, അയ്യോ കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റുന്നില്ലല്ലോ. ഹാപ്പിയായി , എന്താന്ന് അറിയില്ല ഇവരോട് രണ്ടാളോടും എനിക്ക് വല്ലാത്തൊരു ഇഷ്ടം ഉണ്ട്, ഓളങ്ങളിൽ കാലങ്ങളിൽ കൈ കോർത്തു നാമെന്നും, എന്നും ഇത് പോലെ ഇരിക്കട്ടെ...
ഈ സൗഹൃദം ഒരു കോട്ടവും വരാതെ നോക്കണം... പരസ്പരം മനസ്സിലാക്കുന്ന ബന്ധങ്ങൾ അത് അമൂല്യമാണ് സർവ്വേശ്വരൻ്റെ എല്ലാ അനുഗ്രഹവും 2 പേർക്കും ഉണ്ടാവട്ടെ..., എന്ത് രസ രണ്ട് പേരെയും കാണാൻ, എന്നും ഇത് പോലെ മുന്നോട്ട് പോവണം, നിങ്ങളെ എന്നും ഇങ്ങനെ സന്തോഷത്തോടെ കാണാൻ കഴിയട്ടെ,അവർ അന്നും ഇന്നും ഒരേപോലെ.
ഒരുപാട് പേര് കുറ്റപ്പെടുത്തി എന്നാലും അവരുടെ സൗഹൃദം ഇന്നും ഉണ്ട് ഒരിക്കലും ഗെയിം ആയിരുന്നില്ല, നിങ്ങൾ ശരിക്കും നല്ല ഫ്രണ്ട്സ് ആണെങ്കിൽ ഇത് കീപ്പ് ചെയ്യുക. ഒരു പെണ്ണിനും, ആണിനും കള്ളത്തരം ഇല്ലതെ ഫ്രണ്ട്സ് ആവാൻ പറ്റിയാൽ അതാണ് ശരിയായ കംഫർട്ടബിൾ സോൺ ...., വെറുത്ത് വെറുത്ത് ഇവരെ ഇഷ്ടമായി ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications