Get Updates
Get notified of breaking news, exclusive insights, and must-see stories!

കിട്ടിയത് 36 ന്റെ പണി, പിരിയഡ്സ്, നടുവേദന..കൊണ്ടിട്ടതൊരു ബിൽഡിങ്ങിൽ'; വീഡിയോയുമായി ഗബ്രിയും ജാസ്മിനും

ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ സുഹൃത്തുക്കളായവരാണ് ജാസ്മിൻ ജാഫറും ഗബ്രി ജോസും. ഹൗസിലെ സൗഹൃദം ഇരുവരും പുറത്ത് തുടരുന്നുണ്ട്. ഒരുമിച്ചുള്ള പല വീഡിയോകളും താരങ്ങൾ പങ്കിടാറുണ്ട്. ഇരുവരുടേയും യാത്ര വീഡിയോകളൊക്കെ നേരത്തേ വൻ വൈറലായിരുന്നു.

തങ്ങൾ പോകുന്ന സ്ഥലങ്ങളെ കുറിച്ചും അവിടുത്തെ അനുഭവങ്ങളുമെല്ലാം ജാസ്മിനും ഗബ്രിയും യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു യാത്ര വ്ലോഗുമായാണ് ഇരുവരും എത്തിയിരിക്കുന്നത്. അധികമാരും പോകാത്ത തജസ്കിസ്ഥാൻ എന്ന സ്ഥലത്തേക്കാണ് തങ്ങൾ പോകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും യാത്ര വ്ലോഗ് ആരംഭിക്കുന്നത്. എന്നാൽ അപ്രതീക്ഷിത തിരിച്ചടിയാണ് ഇരുവർക്കും യാത്രയിൽ നേരിടേണ്ടി വന്നത്. ഇതുപോലൊരു അവസ്ഥ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് താരങ്ങൾ പറഞ്ഞു. ജാസ്മിന്റെ വീഡിയോയിൽ പറയുന്നത് ഇങ്ങനെ

jasminegabri2-1

'ഞങ്ങൾ അടുത്ത ഇന്റർനാഷ്ണൽ ട്രിപ്പ് പോകുകയാണ്. റഷ്യ, തായ്ലാന്റ് , യുഎഇ എന്നിവിടങ്ങളിലേക്കാണ് ഞാൻ ആദ്യം പോയത്. ഇതെന്റെ നാലാമത്തെ വിദേശ ട്രിപ്പാണ്, നാല് മാസത്തിനിടയിൽ നാലാമത്തെ ട്രിപ്പ് എന്ന് പറയാം. നിങ്ങൾ ആരും കേട്ട് പരിചയമില്ലാത്ത ഒരു രാജ്യത്തേക്കാണ് ഞങ്ങൾ പോകുന്നത്. ഇങ്ങനെയൊരു രാജ്യം ഉണ്ടോയെന്ന് വരെ നിങ്ങൾ ചോദിക്കാൻ സാധ്യത ഉണ്ട്. മലയാളത്തിൽ ആദ്യമായിട്ടായിരിക്കും അവിടെ നിന്നുള്ള ട്രാവൽ വ്ലോഗ് ചെയ്യാൻ പോകുന്നത്. കൊച്ചിയിൽ നിന്നും നേരെ പോകുന്നത് ദുബായിലേക്കാണ്. അവിടെ ഒരു മൂന്ന് മണിക്കൂർ ലേ ഓവർ ഉണ്ട്. ഗബ്രിയുടെ വീട്ടിലാണ് സാധനങ്ങളൊക്കെ പാക്ക് ചെയ്ത് കൊണ്ടുവെച്ചത്. ഒരു മണിക്കൂർ കൊണ്ട് എങ്ങനെയൊക്കെയോ പാക്ക് ചെയ്ത് എട്ട് മണിയായപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രി പതിനൊന്നേ കാലിന് കയറി യുഎഇയിൽ മൂന്നേ കാലോടെ എത്തും, രാവിലെ 8 മണിയോടെയാണ് ദുബായിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് വരുന്നത്.

അവിടെയിരുന്ന് വീഡിയോ എടുക്കാൻ നേരത്ത് രണ്ട് പെൺകുട്ടികൾ ഞങ്ങളുടെ അടുത്ത് വന്നു, എന്റെ വീഡിയോ കാണുന്നവരാണ്, അടുത്ത ട്രിപ്പാണോയെന്ന് ചോദിച്ചു. ജാസ്മിൻ ഞങ്ങളൊക്കെ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതമാണ് ജാസ്മിൻ ജീവിക്കുന്നതെന്ന് പറഞ്ഞു. എവിടേക്കാണ് പോകുന്നതെന്നൊക്കെ ചോദിച്ചു, എനിക്ക് ഭയങ്കര അഭിമാനം തോന്നി'. ജാസ്മിൻ പറഞ്ഞു.

'ദുബായിൽ ഇറങ്ങിയാൽ എന്റെ കസിനേയും സുഹൃത്തുക്കളേയുമൊക്കെ കാണാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ദുബായിൽ എത്തിയതും അവരെയൊക്കെ കാണുന്നതുമൊക്കെ ജാസ്മിൻ പങ്കുവെച്ചിട്ടുണ്ട്. ഇതിനിടയിൽ തനിക്ക് പിരിയഡ്സ് ആണെന്നും നടുവും വയറുമൊക്കെ വേദനിക്കുന്നുവെന്നുമൊക്കെ ജാസ്മിൻ പറയുന്നു. യാത്രക്കിടയിൽ അമളി പറ്റിയതിനെ കുറിച്ചും ജാസ്മിൻ വിശദീകരിക്കുന്നുണ്ട്. ജാസ്മിൻറെ വാക്കുകൾ ഇങ്ങനെ-'ദുബായിൽ ഇറങ്ങിയപ്പോൾ ഗബ്രി അൽപനേരം ഉറങ്ങിയിരുന്നു. ഉണർന്നപ്പോൾ ഗബ്രി ചോദിച്ചു ജാസ്മിൻ നീ എന്തെങ്കിലും എടുക്കാൻ മറന്നോയെന്ന്, എന്ത് മറക്കാനെന്ന് ഞാൻ തിരിച്ചുചോദിച്ചു, ഒന്നും മറന്നില്ലെന്ന് പറഞ്ഞു, മൈക്കും കാമറയുമൊക്കെ എന്റെ കൈയ്യിലായിരുന്നു. അവസാനം ഇമിഗ്രേഷന്റെ അവിടെ വന്നപ്പോഴാണ് ഞാൻ ആ നഗ്നസത്യം തിരിച്ചറിഞ്ഞത്, പാസ്പോർട്ടും ടിക്കറ്റും ഫ്ലൈറ്റിൽ ഇരിക്കുകയായിരുന്നു. ഗബ്രി ഒരു സൈഡീൽ നിന്ന് തുടങ്ങി, അവസാനം ചോദിച്ച് ചോദിച്ച് പാസ്പോർട്ടും ടിക്കറ്റും കിട്ടി, കസിൻസിനെയൊക്കെ രണ്ട് മണിക്കൂർ പോസ്റ്റാക്കി, ഇതിനിടയിൽ എനിക്ക് പിരിയഡ്സ് ആയി. എല്ലാം കൊണ്ടും സന്തോഷമായി, ഇറങ്ങിയപ്പോഴേ ഞാൻ വിചാരിച്ചതാ, എന്തോ വലുത് വരാൻ കിടക്കുന്നുണ്ടെന്ന്. പറ്റിപ്പോയി, ഞാൻ എന്നെ നായീകരിക്കുന്നില്ല. എല്ലാവരോടും പറയാനുള്ളത് യാത്രയിൽ ഒരിക്കലും പാസ്പോർട്ട് മറക്കരുതെന്നാണ്', ചിരിച്ചുകൊണ്ട് ജാസ്മിൻ പറഞ്ഞു.

അതേസമയം തജസ്കിസ്ഥാനിൽ വെച്ച് ജീവിതത്തിൽ കിട്ടാവുനന് 36 ന്റെ പണിയാണ് കിട്ടിയിരിക്കുന്നതെന്ന് ജാസ്മിൻ പറഞ്ഞു. 'സത്യമായും വയ്യ, ഞങ്ങൾ ഇപ്പോൾ തജസ്കിസ്ഥാനിലാണ്, വേറൊരു എയർപോർട്ടിലാണ് ഇവർ ലാന്റ് ചെയ്തിട്ടുള്ളത്. അഞ്ചാറ് ഫ്ലൈറ്റ് ഇവിടെ ഒരുമിച്ച് ലാൻഡ് ചെയ്തിട്ടുണ്ട്. എനിക്ക് അറിയാൻ വയ്യ, ഇവിടെ എന്താണ് നടക്കുന്നതെന്ന്. ഏതോ ഒരു ഫ്ലൈറ്റ് ഇവിടെ ക്രാഷ് ആയി. അങ്ങനെയാണ് തോന്നുന്നു അഞ്ചാറ് ഫ്ലൈറ്റുകൾ ഇവിടെ ഒരുമിച്ച് ലാന്റ് ചെയ്തത്. ചിലര് പറയുന്നത് കാലാവസ്ഥ പ്രശ്നം കൊണ്ടാണെന്നാണ്. ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് ആറ് ഏഴ് മണിക്കൂറായി. ഒരു ബിൽഡിംഗിൽ കൊണ്ടിട്ടിരിക്കുകയാണ്. അഞ്ചാറ് ഫ്ലൈറ്റിനുള്ളിൽ ഉള്ളവരെ ഇതുവരെ ഇറക്കിയിട്ടില്ല. ഇനി ഇവിടെ സ്ഥലമില്ല, കുറേപേർ ഇരിക്കുന്നു, നിൽക്കുന്നു, എനിക്കാണെങ്കിൽ പിരിയഡ്സും കൂടെ ആയിട്ട്, ഹോ സഹിക്കാൻ വയ്യ, ഇവിടെ ബാത്ത്റൂമിൽ പോകാൻ പറ്റുന്നില്ല, ഇവിടെ ജെറ്റ് സ്പ്രേ ഇല്ല, വെള്ളമില്ല, കുപ്പിയിലൊക്കെ വെള്ളമെടുത്ത് പോണം, വലിയ ടാസ്കാണ്, എനിക്കൊരു പിടിയും കിട്ടണില്ല, പിരിയഡ്സ് ആയിട്ട് നടുവേദന, നടക്കാൻ പറ്റുന്നില്ല, ഇരിക്കാൻ പറ്റുന്നില്ല, വാഷ്റൂമിൽ പോകാൻ പറ്റുന്നില്ല, എനിക്കറിഞ്ഞൂട, ആദ്യ ദിവസമായതുകൊണ്ട് നല്ല ബ്ലീഡിഗും ഉണ്ട്, ഞാനാണെങ്കിൽ ഒരു ജെം സ്യൂട്ടാണ് ധരിച്ചത്, ഇന്നത്തെ ദിവസം എങ്ങനെ വർണിക്കണമെന്ന് അറിയില്ല. ആദ്യം ഇവർ പറഞ്ഞത് രണ്ട് മണിക്കൂർ ഇരിക്കേണ്ടി വരുമെന്നാണ്. ഇപ്പോഴത് 7 മണിക്കൂറായി, ചിലർ പറയുന്നത് മൂന്ന് മണിക്കൂർ ഇനിയും എടുക്കുമെന്നാണ്, ചിലര് പറഞ്ഞത് വെളുപ്പിനെ എടുക്കുള്ളൂവെന്നാണ്, എനിക്കറിഞ്ഞൂടെ എന്താണ് അവസ്ഥയെന്ന്. കാര്യങ്ങളൊക്കെ ചോദിച്ച് ഗബ്രി നടക്കുകയാണ്. എല്ലാ വേദനയും കൂടി ഒരുമിച്ച് വന്നാലുള്ള അവസ്ഥയാണ്. എപ്പോഴും യാത്രയിൽ ഫൺ മാത്രമല്ല, ഇതുപോലുള്ള വേദനകൾ കൂടി ഉണ്ടാകുമെന്ന് ഓർമ്മപ്പെടുത്താനായിരിക്കും ഇതുപോലൊരു പരീക്ഷണം, അറിയില്ല, യാതൊരു ഐഡിയും ഇല്ല.
ഈ എയർപോർട്ടിനെ കാടെന്നൊക്കെ വിളിക്കാനാണ് എനിക്ക് തോന്നുന്നത്. ഇതൊരു എയർപോർട്ടല്ല, ബസ്റ്റാന്റ് അല്ലേൽ റെയിൽവേസ്റ്റേഷൻ
', ജാസ്മിൻ പറഞ്ഞു.

'12 മണിക്കൂർ ആയി ഞങ്ങൾ ഇവിടെ എത്തിയത്. 8 മണിക്കൂർ ടോർച്ചറാണ് അനുഭവിച്ചത്. ദുഷാൻബെ എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ ലാന്റ് ചെയ്യേണ്ടിയിരുന്നത്, അവിടെ ലാന്റ് ചെയ്യിക്കാതെ മറ്റൊരു ഗുദാമിലാണ് ലാൻഡ് ചെയ്തത്. ഉച്ചയ്ക്ക് 12 ന് ഞങ്ങൾ ഇവിടെ എത്തി, ഒരു റഷ്യൻ ഫ്ലൈറ്റ് ഇവിടെ ലാന്റ് ചെയ്യുമോയെന്ന് നോക്കി നിൽക്കുകയായിരുന്നു, എന്തായാലും അത് ലൈന്റ് ചെയ്ത സ്ഥിതിക്ക് ഇനി ഞങ്ങൾക്ക് പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്', ഗബ്രിയും വിശദീകരിച്ചു. അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

ജാസ്മിന്റെ പാസ്പോർട്ട് കഥ കേട്ട് ചിരിച്ചുപോയി എന്നാണ് ചിലർ കുറിച്ചത്. 'തജസ്കിസ്ഥാൻ വ്ലോഗ് കാണാൻ വ്ലോഗ് കാണാൻ വെയ്റ്റിംഗ് ആണ്. അധികം ഡിലേ ആക്കല്ലേ, പരീക്ഷയുടെ ഹാൾ ടിക്കറ്റ് വരെ ഞാനൊക്കെ കൊണ്ട് കളഞ്ഞിട്ടുണ്ട് .എന്നാലും passport മറന്നത് കൊറച്ചു കൂടുതലായി പോയി ജാസു, .ഇതിപ്പോ സി ഐ ഡി മൂസയിൽ ദിലീപിന്റെ ഫ്ലൈറ്റ് യാത്ര പോലെ ആയല്ലോ. ഒരുപാട് പ്രശ്നങ്ങളുമായി തട്ടീം മുട്ടീം അവിടെ എത്തിയല്ലോ ,സമാധാനം', എന്നാണ് മറ്റൊരു കമന്റ്. ശരിയാണ് ജാസ്മിൻ ജീവിക്കുന്ന ജീവിതം കൊതിപ്പിക്കുന്നതാണ് എന്നായിരുന്നു വേറൊരാൾ കമന്റ് ചെയ്തത്. അതേസമയം പതിവ് പോലെ തന്നെ നെഗറ്റീവ് കമന്റുകളും ഉണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+