Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ ആ ആഗ്രഹവും സാധിച്ചു; സന്തോഷമടക്കാനാവാതെ ജാസ്മിനും ​ഗബ്രിയും, എന്നും ഇതുപോലെ വേണമെന്ന് ആരാധകർ

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും അധികം വിമർശനം കേൾക്കേണ്ടി വന്ന മത്സരാർത്ഥികളായിരുന്നു ​ ജാസ്മിനും ​ഗബ്രിയും. ജാസ്മിൻ - ​ഗബ്രി കോമ്പോയ്ക്കെതിരെ ബി​ഗ് ബോസിന് അകത്തും പുറത്തും വിമർശനം ഉയർന്നിരുന്നു. കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടിയാണ് ഇരുവരും കോമ്പോ ഉണ്ടാക്കിയതെന്നും പുറത്തിറങ്ങിയാൽ ഇവർ തമ്മിൽ ബന്ധം ഉണ്ടാവില്ലെന്നും വിമർശനം ഉയർന്നു. ജാസ്മിന്റെ വ്യക്തി ജീവിതത്തിലും ഈ കോമ്പോ പല പ്രശ്നങ്ങളും ഉണ്ടാക്കി.

എന്നാൽ രണ്ട് പേരും തങ്ങളുടെ ബന്ധത്തിൽ ഉറച്ച് നിന്നു. പ്രണയമാണോ എന്ന ചോദ്യത്തിന് ഇരുവരും ഇപ്പോഴും വ്യക്തമായ മറുപടി ഇതുവരെ നൽകിയിട്ടില്ല. ജാസ്മിൻ ബി​ഗ് ബോസിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. ബി​ഗ് ബോസിന് പുറത്ത് വന്ന ശേഷവും ജാസ്മിനും ​ഗബ്രിയും സൗഹൃദം തുടരുന്നുണ്ട്. ഇവർ ഒന്നിച്ചെത്തുന്ന വീഡിയോ വൈറലാവാറുമുണ്ട്.

bigg boss

ജാസ്മിനും ഗബ്രിയും ഇപ്പോൾ പഞ്ചാബിലാണ് ഉള്ളത്. സുവർണ ക്ഷേത്രത്തിലേക്കാണ് രണ്ട് പേരും പോയത്. സുവർണ ക്ഷേത്രത്തിൽ എത്തിയപ്പോൾ എന്താണ് തോന്നുന്നത് എന്ന് ഗബ്രി ജാസ്മിനോട് ചോദിക്കുന്നുണ്ട്. വളരെ ശാന്തമായി തോന്നുന്നുവെന്നാണ് ജാസ്മിൻ പറയുന്നത്. ഉള്ളിൽ നിന്ന് ശാന്തമാക്കുന്ന ഒരു അന്തരീക്ഷമാണ് ഇവടെയുള്ളതെന്നും തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന സ്ഥലമായിരുന്നുവെന്നും ഗബ്രി പറഞ്ഞു.

ഗോൾഡൻ ടെമ്പിളിൽ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അകത്ത് കയറണമെന്ന് ആഗ്രഹം ഉണ്ട്, പക്ഷേ വളരെ നീണ്ട ക്യൂവാണ് അതുകൊണ്ടാണ് കയറാതിരുന്നതെന്നും ഗബ്രി പറയുന്നു. ജാലിയൻ വാലാബാഗ് സ്മാരകത്തിലും ഇരുവരും പോകുന്നുണ്ട്. ജാലിയൻ വാലാബാഗിന്റെ ചരിത്രം ഗബ്രി പറയുന്നുണ്ട്.

നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്ത് ജാസ്മിൻ ഗബ്രിയെ തേയ്ക്കുമെന്നും ഗബ്രി ജാസ്മിനെ തേയ്ക്കുമെന്നും പറഞ്ഞിരുന്നവരൊക്കെ ഇത് കാണുന്നില്ലേ, അവർ വളരെ മനോഹരമായിട്ടാണ് മുന്നോട്ട് പോകുന്നത് എന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

അടുത്തിടെയാണ് ജാസ്മിന്റെ പിറന്നാൾ കഴിഞ്ഞത്. ഗബ്രി സർപ്രൈസായി വലിയൊരു ബർത്ത് ഡേ പാർട്ടി തന്നെ ഒരുക്കിയിരുന്നു. ബി​ഗ് ബോസ് താരങ്ങളായ സായ്, സിജോ എന്നിവരൊക്കെ എത്തിയിരുന്നു. മുൻപ് ഉണ്ടായിരുന്ന വിമർശനങ്ങളൊക്കെ ഇപ്പോൾ കുറഞ്ഞുവരികയാണ്. ബി​ഗ് ബോസിനകത്ത് വെച്ചുണ്ടായിരുന്നു സൗഹൃദത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. ഒന്നുകൂടി ശക്തമാവുകയാണ് ചെയ്തതെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.

ഇരുവരും വിവാഹം കഴിക്കണമെന്ന ആ​ഗ്രഹവും ആരാധകർ പറയുന്നത്. ​ഗബ്രി എല്ലാ കാര്യങ്ങളിലും ജാസ്മിന് പിന്തുണയായി എന്നും ഒപ്പം ഉണ്ടാകുന്നുണ്ട്. എന്നും ഇരുവരും ഒന്നിച്ച് ഉണ്ടായിരുന്നെങ്കിലെന്നാണ് ആരാധകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+