Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ ഒരുമിച്ച്'; പുതിയ സന്തോഷം പങ്കുവെച്ച് ​​ജാസ്മിനും ​ഗബ്രിയും!

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടതൽ വിമർശനം കേൾക്കേണ്ടി വന്ന കോമ്പോയായിരുന്നു ജാസ്മിൻ - ഗബ്രി കോമ്പോ. തങ്ങൾ തമ്മിൽ എന്ത് ബന്ധമാണെന്ന് വ്യക്തമാക്കാൻ ജാസ്മിനും ഗബ്രിക്കും കഴിഞ്ഞിരുന്നില്ല. ഇരുവരും തമ്മിൽ പ്രണയമാണോ എന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. കണ്ടന്റിന് വേണ്ടി ലവ് സ്ട്രാറ്റർജി പ്രയോഗിക്കുകയാണ് എന്നാണ് ഇവർക്ക് നേരെ ഉയരുന്ന വിമർശനം.

ബി​ഗ് ബോസിനകത്ത് ഏറ്റവും കൂടതൽ കണ്ടന്റ് ഉണ്ടാക്കിതും ഈ കോമ്പോ ആയിരുന്നു. ജാസ്മിൻ ഫൈനൽ‌ 3യിൽ എത്തിയിരുന്നെങ്കിലും ​ഗബ്രി അതിന് മുൻപ് തന്നെ പുറത്തായിരുന്നു. ബിഗ് ബോസിന് പുറത്തിറങ്ങിയാൽ ഇരുവരും തമ്മിൽ സൗഹൃദം ഉണ്ടാവില്ലെന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ ബിഗ് ബോസിന് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായി തന്നെ തുടരുന്നുണ്ട്.

jasmine

ഇപ്പോൾ ഗബ്രിക്കൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജാസ്മിൻ. ഒരു ബ്രൈഡൽ മേക്കപ്പിന്റെ വീഡിയോ ആണ് പങ്കുവെച്ചത്.
ഒരു പാഴ്‌സലിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ജാസ്മിൻ പറയുന്നുണ്ട്. പറക്കുന്ന അണ്ണാന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് ജാസ്മിൻ പറയുന്നുണ്ട്. ഷുഗർ ഗ്ലൈഡർ എന്നാണ് ഗബ്രി പറയുന്നത്. ഈ അണ്ണാന്റെ വിശേഷങ്ങളും വീഡിയോയിൽ പറയുന്നുണ്ട്. ഷൂട്ട് ഡേയിൽ - ഇവനെ കിട്ടിയപ്പോൾ, കുറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ ഒരുമിച്ച് എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഞാൻ പെട്ടെന്ന് എടുക്കുന്ന വീഡിയോ ആണ്. ഇന്ന് വർക്കും കാര്യങ്ങളുമായി ഞാൻ കുറച്ച് തിരക്കിലാണ്. ബ്രൈഡൽ മേക്കോവർ ഷൂട്ടൊക്കെ ഉണ്ട്. ഗബ്രി ചേട്ടൻ എന്താണ് ഇവിടെ എന്നുവെച്ചാൽ, ഗബ്രി ചേട്ടാ പറാ എന്താണെന്ന് എന്നാണ് ജാസ്മിൻ പറയുന്നത്. രാവിലെ തന്നെ എന്നെ വിളിച്ച് എഴുന്നേൽപ്പിച്ച് എറണാകുളത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

ഇന്ന് എവിടെ നിന്നോ ഒരു പാഴ്‌സൽ വരുന്നുണ്ടെന്ന് ഗബ്രി പറയുന്നു. പറക്കുന്ന അണ്ണാനെയാണ് താൻ വാങ്ങാൻ പോകുന്നതെന്നാണ് ജാസ്മിൻ പറയുന്നത്. ഇടപ്പള്ളിയിലാണ് പാഴ്‌സൽ വരുന്നത്, മേയ്ക്കപ്പിൽ ഇരിക്കുന്നതിനാൽ തനിക്ക് പോകാൻ പറ്റില്ല ഗബ്രി പോയി എടുക്കുമെന്നാണ് ജാസ്മിൻ പറയുന്നത്.

അതിന് ശേഷം ബ്രൈഡൽ മേക്കപ്പിന്റെ വീഡിയോ ആണ് കാണിക്കുന്നത്. ജാസ്മിൻ മേക്കപ്പിനായി ഇരുന്നപ്പോൾ ഗബ്രിയാണ് പാഴ്‌സൽ വാങ്ങാൻ പോയത്. മേക്കപ്പ് ചെയ്ത് കഴിയുന്നത് വരെ ഗബ്രി തന്നെയാണ് അണ്ണാനെ നോക്കുന്നത്. കുഞ്ഞൻ എന്നാണ് ജാസ്മിൻ അണ്ണാനെ വിളിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+