എത്രയോ വർഷത്തെ ആഗ്രഹം പൂർത്തീകരിച്ചെന്ന് ജാസ്മിന്‍; സർപ്രൈസ്, ഈ പ്രായത്തില്‍ തന്നെ ഇങ്ങനെ ചെയ്യാനായല്ലോ
സോഷ്യല്‍ മീഡിയ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന താരമാണെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് ജാസ്മിന്‍ ജാഫർ. സീസണിലെ കിരീടം ചൂടാന്‍ സാധിച്ചില്ലെങ്കിലും ഷോയ്ക്ക് അകത്തും പുറത്തും ഏറെ ചർച്ചാ വിഷയമായ പേര് ജാസ്മിന്റേതായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഷോയെ മുന്നോട്ട് കൊണ്ടുപോയതും അവരായിരുന്നു.
ബിഗ് ബോസിന് ശേഷം വീണ്ടും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സജീവമായ ജാസ്മിന്‍ തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താന്‍ എത്രയോ വർഷങ്ങളായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് ജാസ്മിന്‍. തന്റെ ഉപ്പയുടേയും ഉമ്മയുടേയും വിവാഹ വാർഷികം ആഘോഷിച്ചതിന്റെ വിശേഷങ്ങളാണ് താരം പങ്കുവെക്കുന്നത്. എന്തുകൊണ്ടാണ് ഈ ആഘോഷം ഏറെ സ്പെഷ്യല്‍ ആകുന്നുവെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.

'അത്തായുടേയും ഉമ്മായുടേയും കല്യാണം കഴിഞ്ഞിട്ട് 25 വർഷമായി കാണും. എന്റെ ഓർമ്മ ശരിയാണെങ്കില്‍ വിവാഹ വാർഷികം സംബന്ധിച്ച ഒരു സംസാരം പോലും വീട്ടില്‍ ഉണ്ടാവാറില്ല. എല്ലാ ദിവസവും പോലെ ആ ദിവസവും കടന്ന് പോകും. തമ്മില്‍ ആശംസകള്‍ അറിയിക്കുന്നത് പോലും കാണാറില്ല. അതുകൊണ്ടൊക്കെ തന്നെ ഈ വർഷത്തെ വിവാഹ വാർഷികം കുറച്ച് സ്പെഷ്യല്‍ ആക്കിയാലോ എന്ന് ഞാന്‍ ആലോചിച്ചു' ജാസ്മിന്‍ പറയുന്നു.
ഏതെങ്കിലും ചില വർഷങ്ങളില്‍ ഉമ്മച്ചി കുറച്ച് പായസമുണ്ടാക്കി എല്ലാവർക്കും തരും. അന്ന് ഒന്നും പറയില്ല. പിറ്റേ ദിവസമായിരിക്കും പറയുക, ഇന്നലെ കുടിച്ച പായസം ഞങ്ങളുടെ വിവാഹ വാർഷികത്തിന്റേതാണെന്ന്. ഇങ്ങനെയൊക്കെ ആയതുകൊണ്ട് തന്നെ അവരുടെ വിവാഹ വാർഷികത്തെക്കുറിച്ച് ഞങ്ങളൊന്നും ആലോചിക്കാറില്ല. എന്നാല്‍ ഇത്തവണ ഏറെ ചിന്തിച്ച് വിവാഹ വാർഷികം ആഘോഷിക്കാന്‍ പ്രത്യേക സമ്മാനം വാങ്ങാനും തീരുമാനിച്ചു. പൊട്ടത്തരമാകുമോയെന്നൊന്നും അറിയില്ലെന്നും താരം വ്ളോഗില്‍ അഭിപ്രായപ്പെടുന്നു.
ഒരു താലി വാങ്ങി സർപ്രൈസായി വാപ്പയെകൊണ്ട് ഉമ്മയുടെ കഴുത്തില്‍ ചാർത്തിക്കുകയാണ് ജാസ്മിന്‍ ചെയ്തത്. മകളുടെ അപ്രതീക്ഷിതമായിട്ടുള്ള ഈ നീക്കം ഇരുവരേയും ഞെട്ടിക്കുകയും അതിലേറെ സന്തോഷിപ്പിക്കുകയും ചെയ്തു. സർപ്രൈസ് ഒരുക്കാനും ആഘോഷിക്കാനും അനിയനും ജാസ്മിന് എല്ലാ വിധ പിന്തുണയുമായി കൂടെ നിന്നു.
ഇന്നലെ പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് കമന്റ് ബോക്സില്‍ ലഭിക്കുന്നത്. നിരവധിയാളുകള്‍ താരത്തെ പ്രശംസിച്ച് രംഗത്ത് വരുന്നു. 'സ്വന്തം ഫാമിലിയെ സ്വന്തം ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന പെൺകുട്ടി. അവരുടെ സന്തോഷം തന്റെ സന്തോഷം ആയി കാണുന്ന പെൺകുട്ടി. ജാസു യു ആർ ഗ്രേറ്റ്. അത് പോലെ ഇങ്ങനെ നിന്നെ മനസിലാക്കുന്ന നിന്നെ സ്നേഹിക്കുന്ന ഒരു കുടുംമ്പത്തെ കിട്ടി എന്നുള്ളത് ആണ് ജാസുവിന്റെ ഏറ്റവും വലിയ ഭാഗ്യവും. ജീവിതം മുഴുവൻ ഈ സന്തോഷം നിലനിൽക്കട്ടെ' എന്നാണ് അശ്വിന്‍ എന്നയാള്‍ കുറിച്ചത്.
പാരെന്റിങ് സെഷൻസ് ഒക്കെ അറ്റൻഡ് ചെയ്യുമ്പോൾ നമ്മൾ പറയുന്ന കാര്യമുണ്ട്, മക്കളുടെ കൂടെ തെറ്റായലയും ശരി ആയാലും നമ്മൾ ഉണ്ട്, വഴക്ക് പറയാൻ ആണേലും ഞാൻ കൂടെ ഉണ്ട് എന്ന് മക്കൾക്ക് തോന്നണം എന്ന്. ഞാൻ വളരെ അത്ഭുതപെട്ടു പോയി ബിഗ്‌ബോസില്‍ ഈ കുടുംബത്തിന്റെ ആദ്യ റിയാക്ഷൻ കണ്ടപ്പോൾ. ലോകം മുഴുവൻ കാൽകീഴിലിട്ടു ചവിട്ടിയാലും ഒരു കൈ തരാൻ അച്ഛനോ അമ്മയോ ഉണ്ടെങ്കിൽ ഒരു കുട്ടിയും ജീവൻ കളയില്ല. പക്ഷെ അത് പറയാൻ എത്ര ആൾക്ക് പറ്റും. ഈ ഒരു കാര്യത്തിൽ ഇവരെ കാണുമ്പോൾ ഞാൻ അത്ഭുതപെട്ടു പോകാറുണ്ട്. തെറ്റോ ശരിയോ അതൊക്കെ അവരെ ഭാഗം, ഈ കാര്യത്തിൽ ഇങ്ങനെയൊരു രക്ഷിതാക്കള്‍ നിന്റെ ഭാഗ്യമാണ് ജാസ്മിൻ - എന്നായിരുന്നു ഫിസാന എന്ന യുവതിയുടെ പ്രതികരണം.
'എന്റെ മോളെ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു ഇങ്ങിനെ ഒരു മോളെ കിട്ടിയ അത്തായും ഉമ്മയും ഭാഗ്യം ചെയ്തവരാണ്, ഈ പ്രായത്തില്‍ അവർക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ?, സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു, ഇതുപോലൊരു മകളെ എല്ലാവരും ആഗ്രഹിക്കും' എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.












Click it and Unblock the Notifications