Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗബ്രിക്കൊപ്പമുള്ള ഫോട്ടോയ്ക്ക് അധിക്ഷേപ കമന്റ്;നിന്റെ അച്ഛനെ പോലെയെന്ന് മറുപടി നൽകി ജാസ്മിൻ, കൈയ്യടിച്ച് ഫാൻസ്

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജാസ്മിൻ ജാഫർ ബിഗ് ബോസിൽ എത്തിയതോടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലായി ശ്രദ്ധനേടിയത്. ഷോയിൽ വെച്ച് സഹമത്സരാർത്ഥിയായ ഗബ്രി ജോസുമായുള്ള ജാസ്മിന്റെ സൗഹൃദമായിരുന്നു ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ചർച്ചയായി മാറിയത്. സുഹൃത്തുക്കളെന്ന് പറഞ്ഞ് ഇരുവരും കമിതാക്കളെ പോലെ പെരുമാറുന്നുവെന്നായിരുന്നു ഒരുകൂട്ടരുടെ ആക്ഷേപം. ഹൗസിനുള്ളിലെ ഇരുവരുടേയും കൂട്ടുകെട്ടിനെ ചൊല്ലി ഒടുവിൽ ജാസ്മിന്റെ വിവാഹം മുടങ്ങുന്ന സാഹചര്യവും ഉണ്ടായി.

എന്നാൽ തങ്ങൾ തമ്മിൽ സൗഹൃദമാണെന്നും ഈ ബന്ധം ബിഗ് ബോസ് കഴിഞ്ഞാലും തുടരുമെന്നും ഹൗസിൽ വെച്ച് ഇരുവരും ആവർത്തിച്ചു. ഇതിന്റെ പേരിൽ ഇരുവരുടേയും കുടുംബങ്ങൾ അടക്കം കടുത്ത സൈബർ ആക്രമണമാണ് നേരിട്ടത്. അതേസമയം ബിഗ് ബോസ് കഴിഞ്ഞ് പുറത്തുവന്ന ഇരുവരും തങ്ങളുടെ വാക്ക് പാലിച്ചു. സൈബർ ആക്രമണങ്ങളെയൊന്നും വകവൈക്കാതെ തങ്ങളുടെ സൗഹൃദം കൂടുതൽ ദൃഢമാണെന്ന് അവർ ആവർത്തിച്ച് പറഞ്ഞു.

jasminegabri-

ഷോയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് യാത്രകൾ പോയി, നിരവധി ഉദ്ഘാടനങ്ങളിൽ അതിഥികളായി, പരസ്യങ്ങളടക്കം ഒരുമിച്ച് നിരവധി പ്രൊജക്ടുകളുടെ ഭാഗമായി. ഒരുമിച്ചുള്ള നല്ല നിമിഷങ്ങളുടേയെല്ലാം ചിത്രങ്ങളും വീഡിയോസുകളും ജാസ്മിനും ഗബ്രിയും സോഷ്യൽ മീഡിയയിൽ പങ്കിടാറുമുണ്ട്.

അതേസമയം ബിഗ് ബോസ് കഴിഞ്ഞ് വർഷം ഒന്ന് കഴിഞ്ഞിട്ടും ഇരുവർക്കുമെതിരെയുള്ള സൈബർ ആക്രമണങ്ങൾക്ക് യാതൊരു കുറവുമില്ല. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങൾക്ക് താഴെ ഒരു കൂട്ടർ ഇപ്പോഴും അധിക്ഷേപ കമന്റുകൾ ഇടാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ ചിത്രത്തിന് താഴെ അധിക്ഷേപിച്ചെത്തിയ ആൾക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.

തജിസ്ക്കിസ്ഥാനിൽ നിന്നുള്ള യാത്രക്കിടയിൽ ഗബ്രിക്കൊപ്പമുള്ള ചിത്രമാണ് ജാസ്മിൻ പങ്കുവെച്ചത്. 'മാച്ചിങ് ദി വൈബ് ' എന്ന കാപ്ഷനോടെയാണ് ഫോട്ടോ പങ്കിട്ടത്. എന്നാൽ ഫോട്ടോക്ക് താഴെ കടുത്ത അധിക്ഷേപമാണ് ചിലർ നടത്തിയത്. താൻ പെർഫ്യൂം അടിക്കാറില്ലെന്നും തങ്ങളുടെ മതത്തിൽ പെർഫ്യൂം ഹറാം ആണെന്നും മുൻപ് ജാസ്മിൻ പറഞ്ഞിരുന്നു. എന്നാൽ അത് പിന്നീട് ജാസ്മിൻ തിരുത്തി. ഇക്കാര്യം പറഞ്ഞുകൊണ്ടായിരുന്നു ഒരാളുടെ പരിഹാസ കമന്റ്.

'പണ്ട് സ്പ്രേ അടിച്ചാൽ മതത്തിൽ നിന്നും പുറത്തു പോകുമെന്ന് പറഞ്ഞ ചേച്ചിയാ. സൂപ്പർ ഇങ്ങനെ വേണം നിങ്ങളുടെ നിഷ്കളങ്ക സ്നേഹം ഈ ലോകത്തിലെ യുവത്വത്തിന് വളരെ ഇൻസ്പിരേഷൻ ആണ്', എന്നായിരുന്നു കമന്റ്. ഇതിന് ചേട്ടാ വർഷം മൂന്നായി ഇനിയെങ്കിലും മാറ്റി പിടിച്ചൂടെ എന്നാണ് ജാസ്മിൻ നൽകിയ മറുപടി.

ജാസ്മിന്റെ വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് ഒരാൾ നടത്തിയ അധിക്ഷേപത്തിന് നിന്റെ അച്ഛനെ പോലെ എന്നാണ് ജാസ്മിൻ കൊടുത്ത മറുപടി. മറ്റൊരാളോട് തന്തേടെ പ്രായം ഉള്ളൊരാളെ ചീത്ത വിളിച്ചുവെന്ന പേര് എനിക്കിനി വയ്യെന്നും നിർബന്ധിക്കരുതെന്നും ജാസ്മിൻ പറയുന്നുണ്ട്. അതേസമയം നിരവധി പേരാണ് ജാസ്മിനെ പിന്തുണച്ച് രംഗത്തെത്തിയത്. എത്രകാലമാണ് ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ കണ്ടില്ലെന്ന് നടിക്കുകയെന്നാണ് താരത്തെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്. ആളുകൾ എന്തിനാണ് മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇതുപോലെ ഇടപെടുന്നതെന്നും ചിലർ ചോദിച്ചു.

റിലേഷൻഷിപ്പുമായി മുന്നോട്ട് പോകാനാകില്ല; ഇരുവരും പറഞ്ഞത്

നേരത്തേ അധിക്ഷേപം കടുത്തപ്പോൾ ഇരുവരും തങ്ങളുടെ ബന്ധത്തിൽ വ്യക്തത വരുത്തിയിരുന്നു. ഞങ്ങൾ തമ്മിൽ ആദ്യം മുതലുള്ള ഒരു ബോണ്ടിങ്ങുണ്ട്.
ഫ്രണ്ട്ഷിപ്പുണ്ട്. അതാണ് ഞങ്ങൾ‌ ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്. റിലേഷൻഷിപ്പിലേക്ക് ആ ബോണ്ടിനെ കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. പ്രണയം ഞങ്ങൾക്ക് രണ്ടുപേർക്കും പ്രാക്ടിക്കലല്ല', എന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+