ജീവിതത്തിൽ ഇതൊക്കെ ആദ്യമായിട്ടാണെന്ന് ജാസ്മിൻ; ഇതാണ് നിമിത്തമെന്ന് ആരാധകർ; ഗബ്രിക്കൊപ്പമുള്ള വീഡിയോ
ബിഗ് ബോസിൽ വെച്ച് മത്സാർത്ഥികൾ തമ്മിൽ സൗഹൃദം ഉടലെടുക്കുന്നതൊക്കെ സാധാരണ കാര്യമാണ്. ഒരിക്കലും തങ്ങൾ വേർപിരിയില്ലെന്നും ഹൗസിന് പുറത്തും ഇതേ സൗഹൃദം തുടരുമെന്നും പ്രഖ്യാപിച്ച പല ബന്ധങ്ങളും പക്ഷെ ഷോ അവസാനിച്ച് നാളുകൾക്ക് ഉള്ളിൽ തന്നെ ഇല്ലാതാകുന്നത് പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ സുഹൃത്തുക്കളായ ഗബ്രിയും ജാസ്മിനും ഇക്കാര്യത്തിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. ഇരുവരുടേയും കൂട്ടുകെട്ടിനെതിരെ പുറത്ത് കടുത്ത വിമർശനം ഉയർന്നിട്ടും വ്യക്തിജീവിതത്തെ പോലും ബാധിച്ചിട്ടും ഇരുവരും തങ്ങളുടെ സൗഹൃദം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല. എന്ന് മാത്രമല്ല ഒന്നിച്ച് യാത്ര ചെയ്തും ഭക്ഷണം കഴിച്ചുമെല്ലാം ഏറെ സമയം ഒരുമിച്ച് പങ്കിടാനും ഇരുവരും ശ്രമിക്കുന്നുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ഇരുവരും പോയൊരു യാത്രയുടെ വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് ഗബ്രി. മേഘാലയയിലെ ഡോക്കി നദിയിൽ പോയതിനെ കുറിച്ചാണ് വീഡിയോ. തെളിഞ്ഞ വെള്ളമുള്ള ഈ നദി സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമാണ്. ഇരുവരും സുഹൃത്തുക്കൾക്കൊപ്പം തകർക്കുകയാണ്. വെള്ളം ഭയമായിട്ട് പോലും താൻ ഒരുപാട് നേരം നദിയിൽ നീന്തിയെന്ന് ജാസ്മിൻ വീഡിയോയിൽ പറഞ്ഞു.

ഡോക്കി പുഴയിൽ 50 അടി താഴ്ചയിലാണ് ഞാൻ ഇറങ്ങിയത്. എന്റെ ജീവിതത്തിൽ ഇത് ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഇറങ്ങുന്നത്. എനിക്ക് നീന്താൻ പോലും അറിഞ്ഞൂട. അതുകൊണ്ട് തന്നെ കാല് കുത്തി നിൽക്കാൻ പറ്റുന്ന വെള്ളത്തിൽ പോലും ഞാൻ ഇറങ്ങാറില്ല. ലൈഫ് ജാക്കറ്റ് ഒന്നും ഉണ്ടായിട്ട് കാര്യമില്ല. ഞാൻ വെള്ളത്തിലേക്ക് എടുത്ത് ചാടിയിരുന്നു. ഗബ്രിക്കൊപ്പവും ചാടി. രാത്രി നിന്നത് ടെന്റിലായിരുന്നു. ഇതൊക്കെ എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. ഭയങ്കര സന്തോഷം തോന്നുന്നു. ഇതൊക്കെ എന്നെ സംബന്ധിച്ച് വലിയ സംഭവങ്ങളാണ്', ജാസ്മിൻ പറഞ്ഞു.
നദിയിലിറങ്ങിയതിന്റേയും വെള്ളത്തിൽ ഇറങ്ങിക്കളിച്ചതിന്റേയുമെല്ലാം സന്തോഷം ഗബ്രിയും പങ്കുവെച്ചു. മറ്റൊരു വീഡിയോയുമായി ഉടൻ എത്താം എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും വീഡിയോ അവസാനിപ്പിക്കുന്നത്. അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. രണ്ട് പേരും ഒരുമിച്ചുള്ള വീഡിയോകൾ കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഇതാണ് യഥാർത്ഥത്തിൽ നിമിത്തം എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ചില കമന്റുകൾ വായിക്കാം
'"ഇങ്ങനൊക്കൊരിത് എൻ്റെ ലൈഫിൽ ആദ്യായിട്ടാ." ജാസ്മിൻ ഇതു പറയുമ്പോൾ എന്ത് സന്തോഷാ ' ആ പാവം ലോകം കാണുന്നതിപ്പഴാ. നീയവളെ ചേർത്ത് നിർത്തുന്നത് ദൈവത്തിൻ്റെ കയ്യൊപ്പ് പോലെ മനോഹരം. നീ കൊടുക്കുന്ന കെയറിങ് കൊണ്ട് മാത്രം സന്തോഷിക്കുന്നു. അവളെ മനസ്സിലാക്കാൻ നിന്നോളം ഇനിയാർക്കുമാവില്ല. ഒന്നിക്കൂ മക്കളേ', ഒരാൾ കമന്റിൽ പറഞ്ഞു. 'ഏതോ രണ്ട് ദിക്കില്‍ കിടന്ന രണ്ട് പേര്‍ ഒരിക്കല്‍ പോലും കണ്ടുമുട്ടുമെന്ന് വിചാരിക്കാത്തവർ ഇപ്പോള്‍ ദേ ഒരുമിച്ച്, ഇതാണ് നിമിത്തം, ദൈവം ഓരോരുത്തരെ കാണേണ്ട സമയത്ത് ഏത് കോണിൽ ആയാലും ഒത്തുചേർക്കും. ശരിക്കും ജാസ്മിൻ ഭാഗ്യവതിയാണ് ഗബ്രിയെ പോലെ ഒരാളെ കിട്ടിയതിൽ, എന്നെന്നും ഇതുപോലെ ഹാപ്പി ആയിട്ടിരികാൻ ദൈവം അനുഗ്രഹിക്കട്ടെ', മറ്റൊരു കമന്റിൽ പറഞ്ഞു.
'നിങ്ങളെ ആർക്കും തകർക്കാൻ പറ്റില്ല. എന്നും ഒന്നായി ഇരിക്കുക. ഇതു പോലെ ഒന്നിച്ചു വളർന്നാൽ നിങ്ങൾ ആയിരിക്കും നമ്മുടെ ഭാഷയിലെ ഒരു ബിഗ് നെയിം ജോഡി. വെറും 7 മാസം കൊണ്ടു നിങ്ങളുടെ വളർച്ച കണ്ടില്ലേ. കേരളത്തിലെ ട്രെന്റിങ് ജോഡി. അമ്മമാർ, കുട്ടികൾ, യൂത്ത് എല്ലാം ഉണ്ട് ഇപ്പോൾ നിങ്ങൾക്ക് ഫാൻസ് ആയിട്ട്. അപ്പോഴാണ് നിങ്ങൾ വിജയിച്ചെന്ന് മനസിലാകുക. മലയാളികളുടെ മനസ് കീഴടക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ ടാസ്കാണ്.. അതു നിങ്ങൾ ചെയ്തു, ചെയ്ത് കൊണ്ടു ഇരിക്കുന്നു. ഇങ്ങനെ തന്നെ മുൻപോട്ട് പോവുക', കമന്റുകൾ ഇങ്ങനെ പോകുന്നു.












Click it and Unblock the Notifications