Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗബ്രി വിളിക്കാറുണ്ടോ? തുറന്നുപറഞ്ഞ് ജാസ്മിൻ; അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് പറയാനുള്ളത്..

ബി​ഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചിട്ട് ദിവസങ്ങളായി. ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ച ബി​ഗ് ബോസിനെക്കുറിച്ചും താരങ്ങളെക്കുറിച്ചുമാണ്. ബിഗ് ബോസ് മലയാളം സീസൺ 6 ലെ ഏറ്റവും മികച്ച മത്സരാർത്ഥികളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന ആളാണ് ജാസ്മിൻ. ജാസ്മിൻ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടുമെന്ന് പ്രേക്ഷകർ കരുതിയിരുന്നെങ്കിലും മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ഒന്നാം സ്ഥാനം ജിന്റോയും രണ്ടാം സ്ഥാനം അർജുനുമാണ് നേടിയത്. ജാസ്മിൻ വിജയിക്കാതിരിക്കാൻ കാരണം ആയത് ജാസ്മിനും ഗബ്രിയും ആയുള്ള കോമ്പോയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ വിമർശനങ്ങൾ കേട്ട കോമ്പോയാണ് ഗബ്രി - ജാസ്മിൻ കോമ്പോ. ജാസ്മിനെ വ്യക്തിപരമായും ഈ കോമ്പോ ബാധിച്ചിരുന്നു. എന്നാൽ ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിൻ ഉപേക്ഷിച്ചിരുന്നില്ല. പുറത്തുവന്നാൽ ഇരുവരും സൗഹൃദം തുടരില്ലെന്ന് പറഞ്ഞവർ ഉണ്ടായിരുന്നു. എന്നാൽ ഇരുവരും ഇപ്പോഴും നല്ല ബന്ധമുണ്ടെന്നാണ് ജാസ്മിന്റെ വാക്കുകളിൽ നിന്നും ആരാധകർക്ക് മനസ്സിലാകുന്നത്.

bigg boss

കഴിഞ്ഞ ദിവസം വന്ന ലൈവിൽ ഗബ്രിയെക്കുറിച്ചുള്ള ചോദ്യത്തിന് ജാസ്മിൻ മറുപടി പറയുന്നുണ്ട്. ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട് എന്നാണ് ജാസ്മിൻ പറഞ്ഞത്. ജിന്റോ ആണോ അർജുനാണോ എന്ന ചോദ്യത്തിന് ജിന്റോ ഓർ അർജുൻ എന്ന് ചോദിച്ചാൽ ഞാൻ അർജുൻ എന്നേ പറയുള്ളൂ എന്ന് ജാസ്മിൻ പറഞ്ഞു. എനിക്ക് പേഴ്‌സണലി കൂടുതൽ ഇഷ്ടം അർജുനെയാണ്.

ജിന്റോയെ ഇഷ്ടമല്ല എന്നല്ല, ജിന്റോ കാക്കയേയും ഇഷ്മാണ്. പക്ഷേ എനിക്ക് കൂടുതൽ കണക്ഷൻ തോന്നുന്നത് അർജുനായിട്ടാണ് ജാസ്മിൻ പറയുന്നു. ശ്രീതു അർജുൻ കോമ്പോയെക്കുറിച്ചുള്ള ചോദ്യത്തിന് അർജുനും ശ്രീതുവും തമ്മിൽ നല്ല ബോണ്ടിംഗാണ്. അവർ അടിപൊളായാണ്. അവർ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും എന്ത് പ്രശ്‌നം ഉണ്ടായാലും കൈകൊടുത്ത് നിൽക്കുന്നവരാണ്. നല്ല ഫ്രണ്ടസാണ് എന്നും ജാസ്മിൻ പറഞ്ഞു.

അതേ സമയം നമ്മൾ കാണുന്നത് പോലെയല്ല ബി​ഗ് ബോസ് ഹൗസെന്ന് ജാസ്മിൻ പറയുന്നു. ബിഗ് ബോസ് ഹൗസ് എന്ന് പറയുന്നത് പുറത്തുനിന്ന് കളികാണുന്ന പോലെയല്ല ആ വീട്ടിനകത്ത് ചെല്ലുമ്പോൾ എന്നും ഒരു വീടല്ല, വേറൊരു ലോകമാണ് എന്നും ജാസ്മിൻ പറയുന്നു . നമുക്ക് വേറൊരു മനുഷ്യരുമില്ലാത്ത കുറച്ച് ആളുകൾ മാത്രമുള്ള ലോകമാണെന്നും നല്ലതും ചീത്തയുമായ കാര്യങ്ങൾ സംഭവിക്കുന്ന ഒരു ലോകമാണെന്നും ജാസ്മിൻ പറയുന്നു.

അതേ സമയം ജാസ്മിൻ സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിനും മറുപടി പറഞ്ഞു. അങ്ങനെ ഒരുപാട് ഓഫറുകളൊന്നും വന്നിട്ടില്ലെന്നും അല്ലാതെ കുഞ്ഞ് കുഞ്ഞ് വർക്കുകൾ വരുന്നുണ്ടെന്നുമാണ് ജാസ്മിൻ തുറന്നുപറഞ്ഞത്. ഞാൻ അങ്ങനെ ഒന്നും എടുത്ത് തുടങ്ങിയിട്ടില്ല. ഒന്ന് രണ്ട് പേർ കോൺടാക്ട് ചെയ്തപ്പോഴേ ഞാൻ ഇപ്പോഴെ ഒന്നും ചെയ്യുന്നില്ല എന്ന മൈൻഡിൽ നിൽക്കുകയാണ്. ഇപ്പോൾ ഞാൻ ഇത്തിരിപ്പോന്നെ ഉയർത്തെഴുന്നേറ്റ് വന്നതേയുള്ളൂ. പയ്യെ പയ്യെ എന്തെങ്കിലുമൊക്കെ വരുമായിരിക്കും എന്നും ജാസ്മിൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+