'ഒരു ദിവസം ഞാൻ ഇവിടെ ബാത്ത്‌റൂമിൽ വീണു,മുട്ടിലൊക്കെ നീരുവന്നു'; ആ സംഭവത്തെക്കുറിച്ച് ജാസ്മിൻ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. അവസാനം വരെ നിൽക്കാനും താരത്തിന് സാധിച്ചു. ഇപ്പോൾ കൊച്ചിയിലാണ് താരം താമസിക്കുന്നത്. എന്തിനാണ് ഉപ്പയേയും ഉമ്മയേയുമൊക്കെ വിട്ട് കൊച്ചിയിൽ താമസിക്കുന്നത് എന്ന ചോദ്യം താരത്തിനോട് ആരാധകർ ചോദിക്കാറുണ്ട്. ഇപ്പോൾ കൊച്ചിയിലേക്ക് താമസം മാറ്റിയതിനെക്കുറിച്ചും അതിന് ശേഷം വന്ന മാറ്റത്തെക്കുറിച്ചുമൊക്കെ പറയുകയാണ് താരം.
ബിഗ് ബോസിൽ വന്നതിന് ശേഷമാണ് പല കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാൻ തുടങ്ങിയതെന്ന് ജാസ്മിൻ പറയുന്നു. ഒറ്റയ്ക്ക് നിൽക്കുമ്പോൾ എത്ര വയ്യെങ്കിലും നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണമെന്നും ജാസ്മിൻ പറയുന്നു. ഒരു ദിവസം ഞാൻ ഇവിടെ ബാത്ത്‌റൂമിൽ വീണു. വലിയ വീഴ്ചയല്ല,അത്യാവശ്യം വേദന പറ്റിയ വീഴ്ചയായിരുന്നു. മുട്ടിലൊക്കെ നീരുവന്നു, മുറിഞ്ഞു. അത്യാവശ്യം നല്ലൊരു വീഴ്ചയായിരുന്നു. അവിടെ നിന്ന് ഞാൻ തന്നെ എഴുന്നേറ്റ് പോണം, രണ്ട് കാര്യങ്ങൾ ഉണ്ട്.

പടച്ചോനെ ആരുമില്ല എന്തെങ്കിലും പറ്റിപ്പോയാൽ എന്ന്, രണ്ട് നമ്മൾ അതിൽ നിന്നൊക്കെ പഠിക്കുകയാണ് എത്ര വീണാലും തനിയെ പഠിക്കണം എന്ന കാര്യം. നല്ലതും ഉണ്ട് ചീത്തയുമുണ്ട്. ഞാൻ ഇവിടെ നിൽക്കുന്നതിന്റെ കാരണം കൂടുതൽ വർക്ക് റിലേറ്റഡ് വരുന്നത് കൊച്ചിയിൽ നിന്നാണ്. നാട്ടിൽ നിന്ന് എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യേണ്ടി വരാറുണ്ടെന്നും എന്നാൽ ഇപ്പോൾ യാത്രകൾ കുറവാണെന്നും ജാസ്മിൻ പറയുന്നു. നമുക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കാം. എന്റെ എല്ലാ കാര്യങ്ങളും ഞാൻ ചെയ്യണം. എന്നെ നോക്കണം. അതൊരു രസമാണ്, ജാസ്മിൻ പറയുന്നു.
ബിഗ് ബോസിൽ വരുന്നതിന് മുമ്പ‍് തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ജാസ്മിൻ. ബിഗ് ബോസിൽ എത്തി തുടക്കത്തിൽ രൂക്ഷമായ വിമർശനമാണ് ജാസ്മിന് കേൾക്കേണ്ടി വന്നത്. വ്യക്തി ജീവിതത്തിലും പല പ്രശ്നങ്ങൾ ഉണ്ടായി. ജാസ്മിനും ഗ്രബിയും തമ്മിലുള്ള കോമ്പോ വിമർശിക്കപ്പെട്ടിരുന്നു. അകത്തുംപുറത്തും രൂക്ഷമായ വിമർശനം ഉയർന്നപ്പോളും ഇരുവരും തങ്ങളുടെ സൗഹൃദം തുടർന്നിരുന്നു.
ഗബ്രി അപ്രതീക്ഷിതമായിട്ടാണ് പുറത്തായത്. ജാസ്മിൻ അവസാനം വരെ നിൽക്കുകയും ചെയ്തിരുന്നു. മൂന്നാം സ്ഥാനത്താണ് ജാസ്മിൻ എത്തിയത്. ബിഗ് ബോസിനസകത്ത് വെച്ച് വിമർശനം കേൾക്കേണ്ടി വന്ന ഗബ്രി- ജാസ്മിൻ കോമ്പോയ്ക്ക് പുറത്ത് ഇറങ്ങിയപ്പോൾ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് വീഡിയോകൾ ചെയ്യാറുണ്ട്. ജാസ്മിനും ഗബ്രിയും പ്രണയത്തിലാണോ എന്ന് ആരാധകർ ഇപ്പോഴും ചോദിക്കുന്നുണ്ട്. എന്നാൽ വ്യക്തമായ മറുപടി ഇരുവരും നൽകിയിട്ടില്ല.












Click it and Unblock the Notifications