Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ഒരാളെ വിശ്വസിച്ച്, എന്റെ കുടുംബത്തെ എൽപ്പിച്ച് കൊടുത്തു, പക്ഷേ..'; തുറന്നുപറഞ്ഞ് ജാസ്മിൻ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. ബിഗ് ബോസ് വീട്ടിനകത്തുനിന്നും പുറത്തുനിന്നും ജാസ്മിന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഗബ്രിയുമായുള്ള കോമ്പോയാണ് ജാസ്മിന് വിമർശനം കേൾക്കാനുള്ള പ്രധാന കാരണം. വ്യക്തി ജീവിതത്തിലും ഇത് കാരണം ജാസ്മിന് പല പ്രശ്‌നങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഇപ്പോൾ ബിഗ് ബോസിന് പുറത്തിറങ്ങിയപ്പോൾ തന്നെ കൂടതലായും വിഷമിപ്പിച്ചത് എന്താണെന്ന് പറയുകയാണ് ജാസ്മിൻ. എന്നെ പുറത്ത് വന്നപ്പോൾ തളർത്തിയത്. ഞാൻ സ്‌നേഹിച്ച, എന്നെ സ്‌നേഹിച്ചവർ വിശ്വാസ വഞ്ചന കാണിച്ചു. ഇല്ലാത്തതും പൊല്ലാത്തതും പറഞ്ഞുണ്ടാക്കി. കുറെ പൈസക്ക് വേണ്ടി ചെയ്തു, ഞാൻ എന്റെ വീട്ടുകാരോട് പോകുമ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു ആർക്കും ഇന്റർവ്യൂ കൊടുക്കരുതെന്ന്.

jas

ഞാനൊരാളെ വിശ്വസിച്ചു, എന്റെ കുടുംബം ഏൽപ്പിച്ചു, നിങ്ങൾ ആർക്കും കൊടുക്കരുത്. ഇന്റർവ്യൂ കൊടുക്കേണ്ട അവസ്ഥ വന്നാൽ ഇന്ന ആൾക്കേ കൊടുക്കാവൂ എന്ന രീതിയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അയാൾ മാക്‌സിമം എന്റെ അത്തായേയും ഉമ്മായേയും മാനിപ്പുലേറ്റ് ചെയ്ത് അയാൾക്ക് എന്താണോ വേണ്ടത് അത് വീഡിയോ ചെയ്ത് പറയിപ്പിച്ച്, അപ്ലോഡ് ചെയ്ത് കാശുണ്ടാക്കി, ജാസ്മിൻ പറയുന്നു.

ഒഴിവാക്കിയവരെ ഒഴിവാക്കിയത് തന്നെയാണെന്നും ജാസ്മിൻ പറയുന്നു. ഇനിയും തന്നെ വിറ്റ് തിന്നാൻ നിൽക്കരുതെന്നും ജാസ്മിൻ പറയുന്നു. ഒരു മനുഷ്യനെ ഇങ്ങനെ വേട്ടയാടുന്നതിന് ഒരുപരിധിയുണ്ട്. അത് കഴിയുമ്പോൾ സമനില തെറ്റും, ക്ഷമ നശിക്കും അപ്പോൾ മുതൽ പ്രതികരിക്കാൻ തുടങ്ങും ജാസ്മിൻ പറയുന്നു.

അതേ സമയം, താൻ അത്ര സ്‌ട്രോംഗ് ആണെന്നൊന്നും പറയുന്നില്ലെന്നും താൻ തകർന്നുപോയിട്ടുള്ള, ഇപ്പോൾ പോലും വിഷമിച്ചിട്ടുള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ടായിട്ടുണ്ട്, നിമിഷങ്ങളുണ്ടയിട്ടുണ്ട്. കരഞ്ഞിട്ടുണ്ട്.പക്ഷേ അങ്ങനെയിരുന്നിട്ട് കാര്യമില്ലല്ലോ എന്ന് ജാസ്മിൻ പറഞ്ഞിരുന്നു. നമ്മളെ ആര് തകർക്കാൻ നോക്കിയാലും തകരാതിരിക്കുക എന്നത് നമ്മുടെ ആവശ്യമാണെന്നും ജാസ്മിൻ പറഞ്ഞു.

കുറേപേർ കുറെ പേരെ വിളിച്ചോ കണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്. വിളിക്കണ്ടേയും കാണേണ്ടയും ആവശ്യനുള്ളതായി തോന്നിയിട്ടില്ല പലരേയും അതുകൊണ്ട്. പലരേയും കാണാനൊന്നും നിന്നിട്ടില്ലെന്നും ആവശ്യമില്ലാത്തവർ നമ്മുടെ ലൈഫിൽ വേണ്ട. നമ്മുടെ എല്ലാ അവസ്ഥയിലും കൂടെ നിൽക്കുന്നവർ മതി. നമ്മളങ്ങോട്ട് നിൽക്കുമ്പോൾ പൈസയ്ക്ക് ഒറ്റുന്നവരും പൈസയ്ക്ക് വേണ്ടി ഇട്ടുകൊടുന്നവരും വേണ്ടല്ലോ എന്നും ജാസ്മിൻ പറയുന്നു.

ഇനി പുതിയ ജീവിതമാണെന്നും കുറെ ആളുകളെ തനിക്ക് തിരിച്ചറിയാൻ പറ്റിയെന്നും പറയുന്നു. വിവാഹം ഇപ്പോഴൊന്നുമുണ്ടാവില്ല. അവർ എന്തിയേ ഇവർ എന്തിയേ എന്നൊക്കെ ചോദിച്ചിട്ടുള്ള കമന്റുകൾ കാണുന്നുണ്ട്. അതൊക്കെ ഞാൻ ഇ​ഗ്നോർ ചെയ്യും. അതുകൊണ്ട് വെറുതെ ടൈപ്പ് ചെയ്ത്. സമയം കളയണ്ട എന്നും ജാസ്മിൻ പറയുന്നു. തനിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+